താൾ:CiXIV130 1874.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ആശ എന്നതൊ ലജ്ജിപ്പിക്കുന്നില്ല.
രോമ. ൫, ൫.

കളത്തിൽ മെതിക്കുന്നതിനാൽ തങ്ങൾ്ക്കു ഗുണം വന്നതു സത്യം.
ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം പാൎക്കുന്നു തങ്ങളെ കുലപാതക
തരുടെ കൈയിൽനിന്നു രക്ഷിപ്പാൻ അവൎക്കു കഴികയില്ലയായിരുന്നു.
അതുകൊണ്ടു കാൎയ്യം ഇപ്രകാരം നടത്തിച്ച ദൈവത്തിന്നു സ്തോത്രം
എന്നു വളരെ ഭക്തിയോടെ പറഞ്ഞ ശേഷം അവൻ വഴിപോക്കനെ
കളത്തിൽ കൊണ്ടു പോയി അവന്റെ മുറിവുകളെ കഴുകി കെട്ടി
ആശ്വാസം വരുത്തി പോന്നു. വഴിപോക്കന്റെ ഭ്രമതയും വേദ
നയും അല്പം ശമിച്ചാറെ അവൻ യാത്രയാവാൻ വിട വാങ്ങി പുറ
പ്പെട്ടപ്പോൾ ജോൻ കുറയ സംശയഭാവം കാട്ടി, തങ്ങൾ താനെ
പോകുന്നതു നന്നല്ല കള്ളർ വഴിയിൽ വെച്ചു പതിയിരിപ്പാനും
തങ്ങളുടെ മേൽ വീണു തുടങ്ങിയ അതിക്രമത്തെ നിവൃത്തിപ്പാനും
സംഗതി ഉണ്ടു. അതുകൊണ്ടു സംശയം എല്ലാം തീരുവോളം
ഞാൻ കൂട വരാം എന്നു ചൊല്ലി മെതിക്കോലിനെ എടുത്തു അവ
നോടു കൂടെ നടന്നു. ഇങ്ങിനെ അവർ ഒരുമിച്ചു എദിൻബുൎഗ്ഗ
നഗരത്തിന്റെ നേരെ ചെല്ലുമ്പൊൾ വഴിപോക്കൻ: അല്ലയോ
തോഴ, ഇതുവരെ ഞാൻ നിങ്ങളുടെ പേർ ചോദിച്ചില്ലല്ലൊ. അ
തിനെ എന്നോടു പറഞ്ഞാലും എന്നതു കേട്ടു ജൊൻ: ഹാ എൻപു
രാനേ, ഇജ്ജനത്തിന്റെ പേർ അറിയുന്നതിനാൽ തങ്ങൾ്ക്കു യാ
തോരു മഹിമയും വരികയില്ല; എന്നാലും ഇത്ര ദയയോടെ ചോദി
ച്ചതു കൊണ്ടു ഞാൻ പറയാം. ജോൻ ഹൊവിക്സൻ എന്ന തന്നെ
എന്റെ പേർ. എന്റെ കിഴവനായ അഛ്ശൻ ആടുകളെ മേയി
ക്കുന്നു. ഞാൻ ജേമ്സ രാജാവവർകളുടെ ജന്മമാകുന്ന ബ്രച്ചെദ വ
സ്തുവകകളുടെ പാട്ടക്കാരന്റെ പണിക്കാരൻ. അതാ ക്രമണ്ടൽ
പാലത്തിന്റെ പടിഞ്ഞാറെ കാണുന്ന ഭവനങ്ങളും നിലങ്ങളും
തന്നെ രാജാവിന്റെ ബ്രച്ചെദ വസ്തുവകകൾ എന്നു പറഞ്ഞ
പ്പോൾ വഴിപോക്കൻ ആ സ്ഥലത്തെ ഞാൻ നല്ലവണ്ണം അറി
യുന്നു എങ്കിലും അവിടെനിന്നു കിട്ടുന്ന ശബളം നിങ്ങൾ്ക്കു മതിയോ
എന്നു ചോദിച്ചു. ഒരു വിധേന കഴിയുന്നു, വരവു അസാരം അ
ധികം ഉണ്ടായിരുന്നു എങ്കിൽ കൊള്ളായിരുന്നു. അയ്യോ ഞാൻ
ഇങ്ങിനെ പറയുന്നതു എന്തിനു എനിക്കു സൌഖ്യവും വേണ്ടുന്ന
ആഹാരവും ഭവനകാൎയ്യത്തെ ബഹു വിശ്വസ്തതയോടെ നടത്തി
ക്കുന്ന ഒരു ഭാൎയ്യയും ഉണ്ടാകകൊണ്ടു ഞാൻ ആവലാധി പറയാ
തെ കരുണാനിധിയായ ദൈവത്തെ സ്തുതിക്ക തന്നെ വേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/44&oldid=186086" എന്ന താളിൽനിന്ന് ശേഖരിച്ചത്