താൾ:CiXIV130 1874.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻ വാഗ്ദത്തം ചെയ്തതിനെ വരുത്തുവാൻ ശക്തൻ
രോമ. ൪, ൨൧. ൩൯

ഭാഗ്യം വരുത്തിയ മെതിക്കോൽ.

ഏകദേശം നാനൂറു സംവത്സരം മുമ്പെ അഞ്ചാം ജേമ്സ എന്ന
രാജാവു സ്കൊത്ലന്തിനെ വഴിപോലെ രക്ഷിച്ചു. ആ രാജാവു
പലപപ്പൊഴും മറുവേഷം എടുത്ത ബല്ലംഗിശ്ശ പാട്ടക്കാരൻ എന്ന
പേർ കൊണ്ടു ഏകനായി തന്റെ രാജ്യത്തിൽ എങ്ങും സഞ്ചരിച്ചു
കാൎയ്യാദികളും നീതിന്യായങ്ങളും നടക്കയും നടത്തിക്കപ്പെടുകയും
ചെയ്യുന്ന വിധത്തെ സ്വന്ത കണ്ണാലെ നോക്കി പോന്നു. അന്നു
എദിൻബുൎഗ്ഗ എന്ന രാജധാനിയുടെ അയല്വക്കത്തു രാജാവിന്റെ
ജന്മമാകുന്ന ഒരു വലിയ കൃഷിഭൂമിയുടെ പാട്ടക്കാരനു ജോൻ ഹൊ
വിക്സൻ എന്ന ഒരു പണിക്കാരൻ ഉണ്ടായിരുന്നു. ആയവൻ ഭാ
ൎയ്യയെയും കുട്ടികളെയും നല്ലവണ്ണം രക്ഷിക്കേണ്ടതിന്നു വിശ്വസ്ത
തയോടെ വേല ചെയ്കയാൽ ഒരു കുറവും കൂടാതെ നാൾ കഴിച്ചു
എങ്കിലും ഈ നിലങ്ങളുടെ പാട്ടം ഞാൻ തന്നെ ഏല്ക്കെണ്ടതിന്നു
സംഗതി വന്നു എങ്കിൽ എന്റെ ഭവനം അധികം നന്നായി കഴി
യുമായിരുന്നു എന്നീ വിചാരം ചിലപ്പോൾ അവന്റെ മനസ്സിൽ
കയറി വന്നു. പിന്നെ ഒരു ദിവസം ആ ജോൻ കളത്തിൽ ധാന്യം
മെതിക്കുമ്പൊൾ സമീപത്തിൽ നിന്നു ഒരു നിലവിളിയേയും വാൾ
വെട്ടലിന്റെ ഒച്ചയെയും കേട്ടു മെതിക്കോൽ കൈയിൽ പിടിച്ചും
കൊണ്ടു നിലവിളി ഉണ്ടായ സ്ഥലത്തേക്കു പാഞ്ഞു നോക്കിയ
പ്പോൾ അതാ അഞ്ചു ആറു ക്രൂരന്മാരായ ചോരന്മാർ നല്ല യൌ
വ്വനമുള്ളൊരു വഴിപോക്കനെ അതിക്രമിച്ചു വെട്ടി കവൎച്ചക്കായി
കൊല്ലേണ്ടതിന്നു ഒരുമനപ്പെട്ടു ഉത്സാഹിച്ചതിനെ കണ്ടു കൈക്ക
ലുള്ള മെതിക്കോലിനെ കൊണ്ടു കള്ളരെ എതിരിട്ടു അടിച്ചും കുത്തി
യും കൈയിൽനിന്നു രക്ഷിച്ചു. ഇപ്രകാരം ശരണം പ്രാപിച്ച
വഴിപോക്കൻ ജോന്റെ ജൈ പിടിച്ചു: അല്ലയൊ തോഴ സലാം
നിങ്ങൾ ഇല്ല എങ്കിൽ എന്റെ കാൎയ്യം അബദ്ധമത്രെ. കള്ളർ
നിശ്ചയമായി എന്റെ പ്രാണനെ എടുത്തു കളയും എന്ന വളരെ
നന്ദിയോടു പറഞ്ഞപ്പോൾ ജോൻ അയ്യൊ ഞാൻ അപൂൎവ്വമായ
തൊന്നും ചെയ്തില്ലല്ല്ലൊ. സങ്കടത്തിൽ അകപ്പെട്ട ആരെയും ക
ണ്ടാൽ സഹായിക്ക ആവശ്യം തന്നെ. എന്നാലും ഞാൻ ഇന്നു ശേ
ഷമുള്ള പണിക്കാരോടു കൂടെ ദൂരമുള്ള പണിസ്ഥലത്തു പോകാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/43&oldid=186085" എന്ന താളിൽനിന്ന് ശേഖരിച്ചത്