താൾ:CiXIV130 1874.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവസ്നേഹമല്ലൊ നമുക്കു നല്കിയ വിശുദ്ധാത്മാവിനാൽ നമ്മുടെ
ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നു. രോമ. ൫, ൫. ൪൧

എന്നിട്ടും എന്റെ കൃഷിപ്പണികളെ നടത്തിക്കുമ്പൊൾ എനിക്കു
ഒരു സമയം രാജാവിന്റെ ജന്മമാകുന്ന ബ്രച്ചെദസ്ഥലത്തെ പാ
ട്ടത്തിന്നു എടുപ്പാൻ സംഗതി വന്നു എങ്കിൽ ഈ സ്കോതരുടെ മല
നാടുകളിൽ എന്നെ പോലെ ഒരു ഭാഗ്യശാലി ഇല്ല നിശ്ചയം എന്ന
വിചാരം എന്നെ കൂടക്കൂട നായാടുന്നു. ഞാൻ ഇങ്ങിനെ മനോ
രാജ്യം ചൊല്ലുന്നതു മൌഢ്യമല്ലയോ? എല്ലാവരും ധനവാന്മാരാ
യിരുന്നാൽ ഭൂചക്രം പൊട്ടി പോകും നിശ്ചയം എന്നു പറഞ്ഞു.
എന്നാൽ എൻ പുരാനേ! തങ്ങളുടെ പേരും അറിയാമൊ എന്നു ജൊൻ
ചോദിച്ചതിന്നു വഴിപോക്കൻ അറിയാം. ഞാൻ ബല്ലംഗിശ്ശപാട്ട
ക്കാരൻ തന്നെ; എന്റെ പാട്ടവകാശവും രാജാവിന്റെ ജന്മം, വരവു
അത്യല്പമത്രെ; രാജാവു ദയ വിചാരിച്ചു എനിക്കു കോവിലകത്തു ഒർ
ഉദ്യോഗം നിശ്ചയിച്ചില്ല എങ്കിൽ, എന്റെ കാൎയ്യം അബദ്ധം തന്നെ
എന്നു വഴിപോക്കൻ പറഞ്ഞു. എന്നാറെ ജോൻ അവനെ ഒന്നു
നോക്കി തങ്ങൾ മഹാ ഭാഗ്യവാൻ. കോവിലകത്തു വേല എടുക്കയും
കൂടക്കൂട രാജാവിനെ കാണുകയും ചെയ്യാമല്ലൊ. നമ്മുടെ ജേമ്സ രാജാ
വിനെ ഞാൻ എത്രയൊ സ്നേഹിക്കയും ഒരിക്കൽ മാത്രം കാണേണ്ടതി
ന്നു പലപ്പൊഴും ആഗ്രഹിക്കയും ചെയ്യുന്നു എങ്കിലും ഇന്നു വരെ കാ
ണ്മാൻ സംഗതി വന്നില്ല എന്നു പറഞ്ഞു. എന്നതിനെ കേട്ടപ്പൊൾ
വഴിപോക്കൻ ഒന്നു ചിരിച്ചു, സ്നേഹിതാ! രാജാവിനെ നിങ്ങൾക്കു
കാണിക്കുന്നതു എന്നാൽ കഴിയാത്ത കാൎയ്യം, അവന്റെ ഭംഗിയുള്ള
ഗേഹങ്ങളെയും ശാലകളെയും അറകളെയും അല്പം ദൎശിപ്പിക്കാം. ഞാ
യറാഴ്ച നിങ്ങൾ്ക്കു വേല ഇല്ലല്ലൊ? ആ ദിവസത്തിൽ നിങ്ങൾ രാജ
ധാനിയിൽ വന്നാൽ ആരെങ്കിലും കോവിലകത്തെ കാട്ടിത്തരും അ
തിന്റെ പിൻഭാഗത്തുള്ള ഒരു ചെറുവാതില്ക്കൽ മുട്ടി തുറക്കുന്ന പ
ണിക്കാരനോടുഞാൻ ഇവിടെ വരേണം എന്നു ബല്ലംഗിശ്ശപാട്ടക്കാ
രൻ പറഞ്ഞു എന്നു പറഞ്ഞാൽ മതി. എന്നാൽ സ്നേഹിതാ സലാം
ഈ വരുന്ന ഞായറാഴ്ച നിങ്ങളെ കോവിലകത്തു കാണുമല്ലൊ എന്നു
ചൊല്ലി അവന്റെ കൈ പിടിച്ചു പിരിഞ്ഞു പോകയും ചെയ്തു.

പിറ്റെ ഞായറാഴ്ച ജോൻ തന്റെ വിശിഷ്ട ഉടുപ്പുകളെ ഉടുത്തു
രാജധാനിയിലേക്കു ചെന്നു, കോവിലകം കണ്ടു വഴിപോക്കൻ പ
റഞ്ഞ വാതില്ക്കൽ മുട്ടിയപ്പൊൾ ഒരു സേവകൻ തുറന്നു എന്തു വേ
ണം എന്നു ചോദിച്ചപ്പൊൾ ബല്ലംഗിശ്ശപാട്ടക്കാരൻ എന്നെ ക്ഷ
ണിച്ചിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ സേവകൻ അവനെ

`

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/45&oldid=186087" എന്ന താളിൽനിന്ന് ശേഖരിച്ചത്