താൾ:CiXIV130 1871.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവെ നിന്റെ മുമ്പിലും ദൈവത്തിന്റെ മുമ്പിലും ഞാൻ പാപം
ചെയ്തു. ലൂക്ക. ൧൫, ൨൧. ൩൫

കണ്ടെത്തും ദിക്കുമറിഞ്ഞൊരനന്തരം ദൂതസംഘങ്ങളൊന്നിച്ചു കൂടി ।
അത്യുന്നതങ്ങളിൽ ദൈവത്തിൻ തേജസ്സും ഭൂമിയിൽ ശാന്തിയുമത്രയല്ല ॥
മാനുഷരിങ്കൽ പ്രസാദവുമുണ്ടെന്നു വാനവർ ചൊന്നു മറഞ്ഞ ശേഷം ।
മേപ്പന്മാർ പോയി മഹത്വത്തെ കാണുവാൻ മെയ്യായവർ കണ്ടു സന്തോഷിച്ചാർ ॥
നല്ല സുവിശേഷമെല്ലാൎക്കുമായ്ക്കൊണ്ടു ദൂതന്മാർ കൊണ്ടിങ്ങു വന്നാരല്ലൊ ।
പാട്ടിതു പാടുന്ന നിങ്ങൾക്കുമെല്ലാമെ രക്ഷിതാവായി മരുവീടുവാൻ ॥
ഇച്ഛിക്കുന്നേശുതാനിക്ഷണം നിങ്ങളെ ശിക്ഷയിൽ രക്ഷിക്കും നിശ്ചയംതാൻ ।

൬. വിദ്വാന്മാർ.

അത്യന്തം ദൂരത്തിൽ പാൎക്കുന്ന വിദ്വാന്മാർ അത്യാശ്ചൎയ്യമൊരു നക്ഷത്രത്തെ ।
ആകാശം തന്നിലുദിച്ചതുകൊണ്ടവർ ഉന്നതരാജജനനം കണ്ടു ॥
മന്നനെ കാണുവാനില്ലവും വിട്ടവർ നല്ലെരം വന്നാരെരൂശലേമിൽ ।
പൂജ്യനായീടുമെഹൂദരുടെ മന്നനെങ്ങുദിച്ചീടുമെന്നന‌്വേഷണം ॥
ചെയ്തതു കൂടാതെ ഞങ്ങളവനുടെ നക്ഷത്രം പൂൎവ്വത്തിൽ കണ്ടവനെ ।
കമ്പിടാൻ വന്നെന്നു കേട്ടു ഹെരോദതാൻ സംഭ്രമത്തോടെ പുരോഹിതരെ ॥
കൂട്ടി വരുത്തി മശീഹാജനിപ്പേടമെങ്ങെന്നു ചോദിച്ചറിഞ്ഞ നേരം ।
മന്നവൻ ബെത്ല ഹേമൂരിൽ പിറക്കുമെന്നങ്ങവർ ചൊന്നതു കേട്ട ശേഷം ॥
പണ്ഡിതർ പോകുന്ന നേരത്തു താരകമുച്ചത്തിൽ നിന്നു വഴി നടത്തി ।
ബാലകന്മേവുന്നൊരാലയത്തിന്മുമ്പിൽ നക്ഷത്രം നിന്നതു കണ്ടവരും ॥
മെല്ലവെ പൊന്നും സൌരഭ്യവൎഗ്ഗങ്ങളും മന്നവൻ തന്മുമ്പിൽ വെച്ചു കൂപ്പി ।
പണ്ഡിതന്മാർ ശിശു തന്നെ തൊഴുതുകൊണ്ടുല്ലാസമോടെ തിരിച്ചു പോയാർ ॥
യേശുവിന്നേതാനും സമ്മാനം വെക്കുക വേണമൊ നാമെന്നു ചോദിച്ചാകിൽ ।
സന്ദേഹമില്ലവൻ സ്വന്ത ഹൃദയങ്ങൾ സമ്മാനിച്ചീടുവാൻ വാഞ്ഛിക്കുന്നു ॥
സൎവ്വ ലോകത്തിന്നും രാജാവായ്മേവുന്നു ദൈവം താനെന്നു ധരിക്കെപ്പോഴും ।

൭. ഹെരോദ.

താനൊഴിഞ്ഞാരുമരുതൊരു രാജാവും ജൂതൎക്കെന്നല്ലൊ ഹെരോദമതം ।
ആകയാൽ ദുഷ്ടനാം രാജാവു പണ്ഡിതൎക്കാഗതരായി വരുമ്പോൾ നിങ്ങൾ ॥
കുഞ്ഞനെ കണ്ടതിങ്ങെന്നെ ഗ്രഹിപ്പിക്ക എന്നങ്ങു ചൊന്നവൻ തന്നെ കൊല‌്വാൻ ।
ദൈവമൊ പണ്ഡിതന്മാരോടു സ്വപ്നത്തിൽ ദുഷ്ട ഹേരോദനെ കാണായ്വാനായി ॥
ചൊന്നതു പോലവർ തങ്ങടെ ദേശത്തിൽ ചെന്നതാൽ മന്നവൻ കോപം പൂണ്ടു ।
രണ്ടു വയസ്സിന്നകത്തുള്ള ബാലരെ ബെത്ല ഹേം തന്നിലങ്ങെല്ലാടവും ॥
ഒന്നൊഴിയാതെ മുടിപ്പാനായ്ക്കല്പിച്ചു യേശുവുമായതിലായെന്നോൎത്തു ।
സ്വപ്നത്തിൽ യോസേഫിന്നുണ്ടായി ദേവാരുൾ കുട്ടിയെ മാതാവിനോടും കൂടെ ॥
മിസ്രെക്കു കൊണ്ടുപോയ്പാതകി ചാവോളം ഭദ്രമായ്പാൎപ്പിപ്പാനാജ്ഞാപിച്ചു ।
ദുഷ്ടന്മാർ ശിഷ്ടരെ ദണ്ഡിപ്പാനെത്നിക്കും ദൈവമനുവദിച്ചാലതാവൂ ॥
ദൈവത്തിൽ നിന്നെ തുണവരുമെന്നല്ലൊ മോദമായ്ഭക്തരുരച്ചീടുന്നു ।

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/39&oldid=183986" എന്ന താളിൽനിന്ന് ശേഖരിച്ചത്