താൾ:CiXIV130 1871.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ കൎത്താവിനോടു ചേൎന്നിരിക്കുന്നവൻ ഏകാത്മാവാകുന്നു. ൧ കൊരി. ൬, ൧൭.

൮. യേശുവിന്റെ ശിശുത്വം.

പാതകിയായ ഹെരോദ മരിച്ചപ്പോൾ യോസേഫു തന്റെ മറിയയുമായി ।
നച്ചരത്തൂരിൽ വന്നങ്ങു വസിച്ചപ്പോൾ യേശുവും മുന്തി വളൎന്നവിടെ ॥
ജ്ഞാനത്തിലുമവൻ ദേവസ്നേഹത്തിലും മാനുഷരോടുള്ള പക്ഷത്തിലും ।
നല്ല വിശുദ്ധിയിലേറ്റം മുതിൎന്നവൻ സ്നേഹപരിപൂൎണ്ണനായും വന്നു ॥
ഈരാറുപ്രായമായ്മേവും ദശാന്തരെ മാതാപിതാക്കളൊടൊന്നായവൻ ।
ഉത്സവത്തിന്നായെരുശലെം തന്നിലെ ദേവാലയത്തിൽ താൻ ചെന്ന കാലം ॥
ഉത്സാഹം പൂണ്ടവരുത്സവം തീൎന്നിട്ടു വീട്ടിൽ മടങ്ങിയാരക്കാലത്തിൽ ।
യേശുവെ കാണാഞ്ഞിട്ടാശു തിരിച്ചവർ മൂന്നു നാൾ പിന്നെ യരുശലേമിൽ ॥
ശാസ്ത്രികൾ മദ്ധ്യെയിരുന്നു ചോദിക്കുന്നൊരേശുവെ കണ്ടവരത്ഭുതമായ് ।
നൊന്തിതാ ൡങ്ങൾ തിരയുന്നു നിന്നെ എന്നന്തികെ ചെന്നു പറഞ്ഞ നേരം ॥
എന്തിനായെന്നെ തിരയുന്നിതു നിങ്ങൾ എമ്പിതാവിന്റെതിൽ ഞാനിരിക്ക ।
വേണമെന്നുള്ളതറിയുന്നില്ലെ നിങ്ങൾ എന്നുരച്ചായവരോടു കൂടി ॥
ചെന്നുടൻ നച്ചറത്തൂരിലവൎക്കവൻ നന്നായടങ്ങിയൊതുങ്ങി പാൎത്തു ।
നമ്മുടെ സ്വൎഗ്ഗസ്ഥനായ പിതാവിന്റെ ചിത്തമറിഞ്ഞു നടക്കേണം നാം ॥
യേശുവെ പോലെ പിതാക്കൾക്കധീനനായ്മേവുവാനാഗ്രഹമുണ്ടെന്നാകിൽ ।
കുട്ടികളെ നിങ്ങൾ മാതാപിതാക്കളെ ഒട്ടും പിഴക്കാതനുസരിക്ക ॥

൯. യോഹന്നാന്റെ പ്രസംഗം.

ആറഞ്ചു പ്രായം തികഞ്ഞൊരു യോഹനാൻ ദൈവനിയുക്തനായ്ഘോഷണത്തിൽ ।
വേല തുടങ്ങി യഹൂദൎക്കു ഘോഷിച്ചിട്ടേശുവിന്നായി വഴിയൊരുക്കി ॥
നാട്ടു നഗരങ്ങളിലല്ലവനുടെ ഘോഷണവേല നടത്തിയതു ।
കാനാനന്തന്നിലെ തേനുണ്ടു തുള്ളനെ തിന്നിട്ടങ്ങൊട്ടകരോമംകൊണ്ടു ॥
അങ്കിയുടുത്തൊരു തോൽവാറും കെട്ടിയ സ്നാപകൻ പാൎത്തു മരുസ്ഥലത്തിൽ ।
ഘോഷപ്രസംഗമനുതാപം ചെയ്യുവാൻ പാപംപകച്ചിനി ചെയ്തീടായ്വിൻ ॥
നാമുമനുതപിച്ചീടേണമൊ സത്വം നാമെല്ലാം പാപികളാകകൊണ്ടു ।
മാനസം മറാതെ സ്വൎഗ്ഗം കരേറുവാൻ മാനുഷൎക്കെന്നും കഴികയില്ല ॥
നൽഫലം നല്കാത വൃക്ഷങ്ങളെല്ലാമെ വെട്ടി തീയിങ്കലങ്ങിട്ടീടുമെ ।
സൽക്രിയ നൽഫലമുള്ളവരാകുവാൻ ദൈവത്തെ യാചിക്കവേണം ൡങ്ങൾ ॥
സത്യാനുതാപങ്കൊണ്ടിപ്പോൾ സുവിശേഷം സാദരം വിശ്വസിച്ചീടേണം നാം ।

൧൦. യേശുവിൻ സ്നാനം.

വന്ന ജനങ്ങളെ സ്നാനപ്പെടുത്തുകകൊണ്ടല്ലൊ യോഹന്നാൻ സ്നാപകനാം ।
ദേഹമലിനമൊഴിപ്പിപ്പാനല്ലവൻ സ്നാനത്താൽ സൂചിച്ചതന്തർഭാഗം ॥
കേവലം ശുദ്ധി വരുത്തുവാൻ ദൈവം താൻ ശക്തനായ്മേവുന്നു മറ്റില്ലാരും ।
സ്നാനത്തിന്നായ്വന്നവരുടെ മദ്ധ്യത്തിൽ ദോഷമില്ലാതവനായൊരേശു ॥
സ്നാനപ്പെടുവാനൊരുമ്പെട്ടുവന്നപ്പോൾ യോഹന്നാനാദ്യം ചെറുത്തു നിന്നാൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/40&oldid=183987" എന്ന താളിൽനിന്ന് ശേഖരിച്ചത്