താൾ:CiXIV130 1871.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാറ്റിലും സ്തോത്രം ചെയ്വിൻ. ൧ തെസ്സ. ൫, ൧൮. ൩൩

ചരിത്രരത്നഗീതം.

ശീലാവതി രീതി.

പ്രഥമ പാദം.

൧. രക്ഷകൻ.

അത്യുന്നതനായ ദൈവം മനുഷ്യനെ അത്യന്ത ശുദ്ധനായ്സൃഷ്ടിച്ചാനെ ।
അന്തരമറ്റവരെന്നും സുഖപ്പതിന്നക്ഷയന്തന്നെ വണങ്ങീടേണം ॥
ആകിലവരെന്നും ചാകാതെ വാഴുമെ, അന്തം വരാതവർ ജീവിച്ചീടും ।
ആദി പിതാക്കളാമാദാമും ഹവ്വയും, അന്തകനായ്വന്ന സാത്താനാലെ ॥
വഞ്ചിതരായവർ ദൈവിരോധമായി, വേഗെന പാപത്തിൽ വീണാരല്ലൊ ।
ഇങ്ങിനെ പാപികളായ നരന്മാൎക്കു മാരണമായി മരണം വന്നു ॥
മണ്ണാൽ മനഞ്ഞ ശരീരവും മണ്ണായി ചൂൎണ്ണമായ്മാറ്റമനുഭവിപ്പൂ ।
എന്നാകിലുമുടയോനുടനാത്മാവെ ദണ്ഡത്തിൽനിന്നു താനുദ്ധരിപ്പാൻ ॥
നിൎണ്ണയിച്ചമ്പനാം തൻ പ്രിയപുത്രനെ മന്നിടം തന്നിൽ മനുജനായി ।
ജീവിച്ചു പാപത്തിൻശിക്ഷ പൊറുക്കുവാൻ ഏകി തൻ പുത്രനെ ലോകത്തിന്നു ॥
പുത്രനെ സ്നേഹിച്ചു വിശ്വസിപ്പോൎക്കെല്ലാം രക്ഷയെ വാഗ്ദത്തം ചെയ്തു ദൈവം ।
സ്വൎഗ്ഗീയതേജസ്സു വിട്ടിഹലോകത്തിൽ പട്ടു നമുക്കായ്മരിപ്പാൻ വന്ന ॥
ദേവകുമാരനെ സ്നേഹിച്ചു നമ്മുടെ രക്ഷകനാക്കി വരിച്ചീടേണം ।
ഏകി പിതാവു തൻ ഏക കുമാരനെ ലോകത്തെ വീണ്ടുടൻ രക്ഷിച്ചീടാൻ ॥
ആകയാലായവൻ തൻ തിരുനാമത്തിന്നെന്നെന്നും സ്തോത്രമുണ്ടാവൂതാക. ।

൨. ജഖൎയ്യ.

രാജാ ഹെരോദ യഹൂദയിൽ വാഴുമ്പോൾ, ജീവിച്ചിരുന്നു ജഖൎയ്യാ ചാൎയ്യൻ ।
തമ്പത്നിയാകു മെലിശബയുമായി വമ്പുറ്റ ദൈവത്തെ സ്നേഹിച്ചവർ॥
സന്തതിയില്ലാഞ്ഞു ദുഃഖിച്ചെന്നാകിലും സന്തതം രക്ഷയെ പാൎത്തിരുന്നു ।
ഊഴമതാലവൻ ദേവാലയത്തിങ്കൽ, ധൂപം കഴിക്കും സമയത്തിങ്കൽ ॥
ധൂപപീഠാന്തികെ ദൈവദൂതം കണ്ടു, ഭീതനായ്വന്നു ജഖൎയ്യയപ്പോൾ ।
ഭീതിയരുതു നിൻ പത്നിയെലിശബ, സൂനുവിൻ മാതാവായ്വന്നീടുമെ ॥
ബാലനും നാമം നീ യോഹന്നാനെന്നേക ഭാരമല്ലായതു വിശ്വസിക്ക ।
വൃത്താന്തമിങ്ങിനെ കേട്ടു ഭ്രമിച്ചവൻ, വിശ്വസിച്ചീടാതിരിക്കകൊണ്ടു ॥
വാൎത്തകൾ വാസ്തവമായ്വരും നാളോളം, ഊമനായീടുന്നീയെന്നാൻ ദൂതൻ ।
ദൂതരും സ്വപ്നവുമല്ല നമുക്കിപ്പോഴാദരവേറും തൻ വാക്യത്താലെ ॥
സദ്വൎത്തമാനരുളുന്നു ദൈവത്തെ വിശ്വസിച്ചീടേണമല്ലൊ ൡങ്ങൾ ।
കൎത്താവെ ൡങ്ങടെ വിശ്വാസം മേല്ക്കു മേൽ, വൎദ്ധിപ്പിച്ചീടുക നാഥാ പൊറ്റി ॥

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/37&oldid=183984" എന്ന താളിൽനിന്ന് ശേഖരിച്ചത്