താൾ:CiXIV130 1869.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ഞാൻ അവരുടെ വഷളത്വങ്ങളെ മോചിക്കും.
എബ്ര. ൮, ൧൨.

൧൩. ൨ല്ല സ്ഥലത്തേക്ക് ഒരു കമ്മിഷൻ അയക്കുന്നതിന്നൊ
വല്ലവരുടെ പാൎപ്പിടത്തിലെക്ക് ചെല്ലുന്നതിന്നൊ പത്തു ഉറുപ്പിക
യും താഴെ വിവരിപ്പാൻ പോകുന്ന നിറക്കുപ്രകാരം ബത്തയും.

൧൪. ൧൩ാമതിൽ വിവരിച്ച അവസ്ഥകളിൽ വല്ല പെണ്ണി
നെ ചേൎക്കെണ്ടിവന്നാൽ അഞ്ചു ഉറുപ്പികയുള്ളൊരു വിശെഷ ഫീ
സ്സ് കൊടുക്കേണം.

൧൫. നൂറു ഉറുപ്പികയിൽ ഏറുന്ന വിലയെ കാണിക്കുന്ന ആ
ധാരത്തിൽ മുന്നൂറു വാക്കുകളിൽ അധികം അടങ്ങിയിരുന്നാൽ ക
യ്യൊപ്പിട്ടു കൊടുക്കുന്ന പകൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാ
രം അധികമുള്ള വാക്കുകൾക്കു ഫീസ്സ് ചുമത്തെണം.

൧൬. റജിസ്തർ ചെയ്വാൻ ഏല്പിച്ചു കൊടുക്കുന്ന ആധാരത്തോ
ടു കൂട വല്ല പട്ടികകൾ ചെൎന്നിരുന്നാൽ ആ പട്ടികകളിൽ അടങ്ങി
യ വാക്കുകളുടെ എണ്ണത്തിൻപ്രകാരം കൈയൊപ്പിട്ട പകൎപ്പുകൾക്കു
നിശ്ചയിച്ച നിറക്കുപ്രകാരം ഫീസ്സുണ്ടാകും.

൧൭. ൭൨. ൭൩. ൭൪. ൭൮ എന്നീ പകുപ്പുകളുടെ നിബന്ധന
പ്രകാരം ഒരു കച്ചേരിയിൽനിന്നു മറ്റൊരു കച്ചേരിലേക്ക് പോകെ
ണ്ടുന്ന ആധാരങ്ങളുടെയും അവറ്റൊടു ചേൎന്നിരിക്കുന്ന പുറ
ത്തെഴുത്തുകൾ സാക്ഷ്യലിഖിതങ്ങളുടെയും എല്ലാ പകൎപ്പുകളും ക
യ്യൊപ്പിട്ട പകൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാരം റജിസ്തർ
ചെയ്വതിന്നു അപേക്ഷിക്കുന്ന കക്ഷികളുടെ ചെലവിനാൽ ഹാജ
രാകേണം.

൧൮. ഒരു ആധാരത്തിന്റെ പകൎപ്പിനെയൊ പ്രതിയൊ അ
സ്സലാധാരത്തിനോടു കൂട റജിസ്തർ ചെയ്വതിന്നു കയ്യൊപ്പിട്ട പക
ൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാരം ഫീസ്സുണ്ടാകും.

൧൯. വല്ലവരുടെ പാൎപ്പിടത്തിലെക്കു ചെല്ലുന്നതിന്നും മടങ്ങി
പോകുന്നതിന്നും റജിസ്തർ ഉദ്യോഗസ്ഥന്മാൎക്കു ഓരൊ മൈലിന്നു
ഈരണ്ട് അണ ബത്ത കൊടുക്കെണ്ടിവരും.

൨൦. റജിസ്ത്രർ ഒരു കവിനാന്ത ഉദ്യോഗസ്ഥനൊ കമ്മീഷൻ
അധികാരം ലഭിച്ച ഉദ്യോഗസ്ഥനൊ ആകുന്നെങ്കിൽ അവനു ഒ
രൊ മൈലിന്നു എട്ടെട്ട് അണ ബത്ത ഉണ്ടാകും.

൨൧. റജിസ്ത്രർ ജനരാലിന്നു ൩൧ാം പകുപ്പിൻപ്രകാരം ഓരൊ
റജിസ്തർ വേലക്ക് പതുപ്പത്തു ഉറുപ്പികയും റജിസ്ത്രൎക്കു ഓരൊ റജി
സ്തർ വേലക്ക് അയ്യഞ്ച ഉറുപ്പികയും അധികം ഫീസ്സുണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/76&oldid=182909" എന്ന താളിൽനിന്ന് ശേഖരിച്ചത്