താൾ:CiXIV130 1869.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ അവരുടെ അധൎമ്മപാപങ്ങളെ ഇനി ൭൩
ഓൎക്കയുമില്ല. എബ്ര, ൮, ൧൨.


ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരം.

൧. കത്തു.

തൂക്കം. മുദ്രവില.
I ഉറുപ്പികത്തൂക്കും ഏറാത്തതിന്നു പൈ ൬.
II ഉറു. ,, ,, ,, ൧.
ഉറു. ,, ,, ,, ൨.
൧ II ഉറു. ,, ,, ,, ൩.
ഉറു. ,, ,, ,, ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിന്നു ഓരോ അണുയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ക
ത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടിവരും. മുദ്ര ഇല്ലാത്ത
കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തിന്നു
ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളൂ. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സു മുതലായ എഴത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, “പുസ്തകട്ടപ്പാൽ” എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (I റാത്തൽ) തൂക്കം ഏറാത്തതിന്നു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിന്നും രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉ
റുപ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ
ടപ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തൂക്കമുള്ള പുസ്ത
10

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/77&oldid=182910" എന്ന താളിൽനിന്ന് ശേഖരിച്ചത്