താൾ:CiXIV130 1869.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ ൭൧
ഉദിച്ചു. തീത. ൨, ൧൧.

ഇന്ത്യ റജിസ്ത്രെഷൻ ആക്ടപ്രകാരം വസൂലാക്കുന്ന

ഫീസ്സിന്റെ വിവര പട്ടിക.

൧. മുന്നൂറു വാക്കിൽ ഏറാത്തതും നൂറു ഉറുപ്പിക വിലയിൽ ഏ
റാത്തതുമുള്ള ആധാരത്തിന്നു ഉറുപ്പിക ൧.

൨. നൂറു ഉറുപ്പികയിൽ ഏറുന്നതും ആയിരം ഉറുപ്പികയിൽ ഏ
റാത്തതുമുള്ള വിലയെ കാണിക്കുന്ന ആധാരത്തിന്നു ഉറുപ്പിക ൨.

൩. ആയിരം ഉറുപ്പികയിൽ ഏറുന്നതും അയ്യായിരം ഉറുപ്പിക
യിൽ ഏറാത്തതുമുള്ള വിലയെ കാണിക്കുന്ന ആധാരത്തിന്നു ഉറു
പ്പിക ൩.

൪. അയ്യായിരം ഉറുപ്പികയിൽ കയറുന്ന ഓരൊ ആയിരത്തി
ന്നും ആയിരത്തിന്റെ ഓരൊരൊ അംശത്തിനും ൮. ൮. അണ ഫീ
സ്സും കയറും.

൫. ൫൨ാം പകുപ്പിൻപ്രകാരം വിശേഷ റജിസ്തരിന്നു പതി
വായ ഫീസ്സിന്നു പരം അത്രെ തന്നെ വിശേഷ ഫീസ്സും കൊടു
ക്കേണം.

൬. ഓരൊ തിരഞ്ഞു നോക്കലിന്നു ഉറുപ്പിക ൧.

൭. റജിസ്തർ ചെയ്ത വല്ല ആധാരത്തിന്റെ പകൎപ്പു എടുക്കുന്ന
തിന്നും മരണപത്രങ്ങളും അവറ്റിനൊടു ചേൎന്ന ഉപപത്രങ്ങളും പു
ത്രനെ ദത്തെടുപ്പാനുള്ള അധികാരപത്രങ്ങളും മറ്റും റജിസ്തർ പു
സ്തകത്തിൽ പൂട്ടി മുദ്ര വെച്ച ഒരു ലക്കൊട്ടിലുള്ള സാധനങ്ങളും ചെ
ൎക്കേണ്ടതിന്നു നൂറു വാക്കുകൾക്കൊ നൂറു വാക്കുകളുടെ ഒരു അംശ
ത്തിന്നൊ ൪. ൪. അണ.

൮. വല്ല കാൎയ്യസ്ഥന്നു പ്രത്യേകമുള്ള മുക്ത്യാർ നാമത്തിന്നു ഒ
പ്പിടുവാൻ അണ ൮.

ൻ. സാധാരണമുക്ത്യാർ നാമത്തിന്നു ഒപ്പിടുവാൻ ഉറുപ്പിക ൧.

൧൦. മരണപത്രവും അതിനോടു ചേൎന്ന ഉപപത്രവും പുത്ര
നെ ദത്തെടുപ്പാനുള്ള അധികാരപത്രവും അടങ്ങി പൂട്ടി മുദ്രവെച്ച
വല്ല ലക്കൊട്ടിനൊടു കൂടി റജിസ്തർ ചെയ്തു നല്ലവണ്ണം സൂക്ഷി
ക്കെണ്ടതിന്നു ഉറുപ്പിക ൫.

൧൧. പൂട്ടി മുദ്രവെച്ച ലക്കൊട്ടിനെ മടങ്ങി വാങ്ങുന്നതിന്നു ഉ
റുപ്പിക ൨.

൧൨. ഒരു തൎജ്ജമ ഫയൽ ചെയ്യേണ്ടതിനു ഉറുപ്പിക ൧.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/75&oldid=182908" എന്ന താളിൽനിന്ന് ശേഖരിച്ചത്