താൾ:CiXIV130 1869.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ സകല ദുഷ്കാൎയ്യത്തിൽനിന്നു കൎത്താവു എന്നെ ഉദ്ധരിച്ചു
രക്ഷിക്കും. ൨ തിമോ. ൪, ൧൮.

൨൯. ഈ ആക്ടപ്രകാരം സബറജിസ്ത്രന്മാർ തങ്ങളുടെ ആപ്പി
സ്സിൽ വെക്കേണ്ടുന്ന പുസ്തകങ്ങളാവിതു :

൧ാം നമ്പ്ര. ഇളകാത്ത മുതലിനെ കുറിച്ചുള്ള ആധാരങ്ങൾ മു
റ്റും കൈവിട്ടു കൊടുക്കലിന്റെയും പണയത്തിന്റെയും മറ്റും ആ
ധാരങ്ങളുടെയും റജിസ്തർ പുസ്തകം ഇത് ഇപ്പോഴത്തെ ൧ാം ൨ാം
നമ്പ്ര പുസ്തകത്തിന്നു പകരമായിരിക്കും.

൨ാം നമ്പ്ര. റജിസ്തർ നിഷേധകാരണങ്ങളെ വിവരിക്കുന്ന റി
ക്കാൎട്ടപുസ്തകം

൫. നമ്പ്ര. ഇളകാത്ത മുതൽ സംബന്ധിച്ച കോടതി വിധിക
ളുടെയും കല്പനകളുടെയും റജിസ്തർ പുസ്തകം. ഇതിൽ കോടതികളിൽ
നിന്നു റജിസ്ത്രർ മുഖാന്തരം അയക്കുന്ന വിധി, കല്പന എന്നിവയു
ടെ മെമ്മരണ്ടങ്ങൾ ഫയൽ ചെയ്തു ചേൎക്കുക വേണം.

൬. നമ്പ്ര. ആക്ടിലെ ൧൮ാം പകുപ്പിന്റെ ൫ാം ൭ാം ഖണ്ഡ
ങ്ങൾ റജിസ്തർ ചെയ്തതും ൧ാം ൨ാം നമ്പ്ര പുസ്തകങ്ങളിൽ ചേൎത്തിട്ടി
ല്ലാത്തതുമുള്ള മറ്റെല്ലാ ആധാരങ്ങളുടെയും ഒരു റജിസ്തർ പുസ്തകം.

൩൧. വല്ല ആധാരങ്ങളെ റജിസ്തർ ചെയ്താൽ ആധാരക്കാരൻ
റജിസ്തർ ആപ്പിസ്സിൽ ഹാജരായ തിയ്യതിയും മണിക്കൂറും സ്ഥലവും
ആധാരക്കാരുടെ ഒപ്പും ഇത്യാദി ആധാരങ്ങളുടെ പുറഭാഗത്തു എഴു
തിവെക്കേണം വിചാരണ ഒരു ദിവസത്തിൽ അധികം നടക്കേ
ണ്ടിവന്നാൽ മേല്പറഞ്ഞപ്രകാരം ദീവസംപ്രതി ആധാരത്തിന്റെ
പുറത്ത് എഴുതുന്ന തിയ്യതിയുടെ കീഴിൽ റജിസ്തർ ഉദ്യോഗസ്ഥൻ ഒ
പ്പിട്ടു റജിസ്തർ ചെയ്തു തീൎന്നൽ ആധാരത്തിനു മുദ്രയും ഒപ്പും കൂ
ട്ടി റജിസ്തർ സൎട്ടിഫിക്കെട്ട അതിന്മെൽ എഴുതുകയും വേണം.

൩൬. ഓലയാധാരങ്ങളെ റജിസ്തർ ചെയ്കയില്ല എന്നു കല്പിക്ക
യാൽ ആൎക്കും ഒരു സങ്കടം വെണ്ടാ ഓലയധാരത്തെ മടക്കി കൊടു
ത്താൽ സമവിലയുള്ളൊരു മുദ്രക്കടലാസ്സു കൊടുക്കാം എന്നു റവന്യൂ
ബൊൎഡകാർ കല്പിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/74&oldid=182907" എന്ന താളിൽനിന്ന് ശേഖരിച്ചത്