താൾ:CiXIV130 1869.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചു കിടക്കുന്നു. ൬൯
൨ തിമോ. ൪, ൮.

യുമുള്ള ഒഴിവു സ്ഥലം മതി. എങ്കിലും കക്ഷികൾ, കാൎയ്യസ്ഥന്മാർ
മുക്ത്യാർ നാമക്കാർ വിസ്തരിപ്പാൻ വേണ്ടുന്ന സാക്ഷികൾ എന്നി
വർ പെരുകിയാലും വിശേഷ റജിസ്ത്രർ രണ്ടാമതും റജിസ്തർ ചെ
യ്യെണ്ടതിന്നു സംഗതി ഉണ്ടായാലും അതിന്റെ അവസ്ഥ പോലെ
അധികം സ്ഥലം ഒഴിച്ചു വെക്കെണം.

൨൬. ഇളകാത്ത മുതലിനെ കുറിച്ചുള്ള ആധാരങ്ങളിൽ ഉൾപ്പെ
ട്ട വസ്തു വക ഇരിക്കുന്ന താലൂക്ക് അംശം, ദേശം എന്നിവറ്റെ എ
ളുപ്പത്തിൽ അറിവാൻ വേണ്ടി ആക്ടിന്റെ ൨൧ാം പകുപ്പിൽ പറ
ഞ്ഞപ്രകാരം ഇങ്ങിനെയുള്ള സ്ഥലഭേദങ്ങളെ ആധാരങ്ങളിൽ ന
ല്ലവണ്ണം വിവരിച്ചു എഴുതെണം വല്ല ആധാരത്തിൽ ഈ വിവ
രങ്ങൾ ദൃഷ്ടാന്തപ്പെട്ടിട്ടില്ലെങ്കിൽ, ആധാരക്കാരൻ തന്നെ ആ സ്ഥല
വിവരങ്ങളെ നല്ലവണ്ണം സൂചിപ്പിക്കുന്ന ഒരു പത്രിക എഴുതി ആ
ധാരത്തൊടു കൂട ഏല്പിക്കെണം. അങ്ങിനെയുള്ള പത്രിക കാൎയ്യസ്ഥ
ന്മാർ ചേൎത്താൽ പോരാ.

റജിസ്തർ ചെയ്വതിന്നു ഏല്പിക്കുന്ന ആധാരങ്ങളിൽ കുത്തു, തിരു
ത്ത് ചുരണ്ടൽ ഒഴിവുകൾ എന്നിവറ്റെ ആധാരം എഴുതികൊടുക്കു
ന്ന കക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തെണം. അവരുടെ കാൎയ്യ
സ്ഥന്മാരുടെയും മുക്ത്യാർ നാമക്കാരുടെയും സാക്ഷ്യം മാത്രമുണ്ടായാ
ൽ മതിയാകയില്ല.

൨൭. പല മാതിരി റജിസ്തർ ചെയ്വാനും കമ്മിശൻ അയപ്പാ
നും അവരവർ പാൎക്കുന്ന സ്ഥലങ്ങളിൽ ചെന്നു വിചാരണ കഴി
പ്പാനും റജിസ്തർ കഴിഞ്ഞ ആധാരങ്ങളുടെ പകൎപ്പുകളെ നോക്കുവാ
നും കൊടുപ്പാനുമായിട്ടു വേണ്ടുന്ന ക്രമങ്ങൾ എല്ലാം ൧൮൬൬ മെയി
മാസം ൧ാം ൹ മുതൽ നടപ്പായിവന്ന ഫീസ്സുകളുടെ പുതിയ പത്രി
ക റജിസ്ത്രർജനരാലിന്റെ സൂത്രങ്ങളിൽ ചേൎന്നിരിക്കുന്നു.

൨൮. പ്രജകൾ തമ്മിൽ ഏഴുതിക്കൊടുക്കുന്ന ആധാരങ്ങളെ റ
ജിസ്തർ ചെയ്യും പോലെ സൎക്കാർ താനും തനിക്കു വേണ്ടിയും തന്റെ
പേൎക്കായിട്ടും വല്ല ആധാരങ്ങളെ എഴുതുകയൊ എഴുതിക്കയൊ ചെ
യ്താൽ അങ്ങിനെയുള്ള ആധാരങ്ങളും റജിസ്തർ നിയമങ്ങളിൽ ചേ
രുകയും ചെയ്യുന്നു; എങ്കിലും സൎക്കാർ ഉദ്യോഗസ്ഥന്മാർ താന്താങ്ങൾ
ഹാജരാവാൻ ആവശ്യമില്ല. സൎക്കാരിൽനിന്നു വാങ്ങിയ തരിശഭൂമി
കൾക്കും കുറ്റി മുടിഞ്ഞ ഭൂമികൾക്കുമുള്ള ആധാരങ്ങളുടെ ഉടമസ്ഥ
ന്മാർ മേപ്പടി ആധാരങ്ങളെ ഈ ആക്ടപ്രകാരം ക്രമമായി റജിസ്തർ
ചെയ്യുന്നതിൽ ഉത്സാഹികളായിരിക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/73&oldid=182906" എന്ന താളിൽനിന്ന് ശേഖരിച്ചത്