താൾ:CiXIV130 1869.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ അവസാനദിവസങ്ങളിൽ ദുൎവ്വഹസമയങ്ങൾവരും
എന്നറിക. ൨ തിമോ. ൩, ൧

൨൩. അധികാരപത്രികകളും വല്ല കാൎയ്യസ്ഥനെ നിശ്ചയിച്ചു
അവനു അധികാരം കൊടുക്കുന്ന ഏഴുത്തുകളും ഇങ്ങിനെയുള്ള അ
ധികാരത്തെ കൊടുക്കുന്ന ആൾ പാൎക്കുന്ന ഡിസ്ത്രിക്ടിലെ രജിസ്ത
രുടെയൊ ഉപറജിസ്തരുടെയൊ മുമ്പാകെ എഴുതി ഒപ്പിടാഞ്ഞാൽ
അവ ദുൎബ്ബലമത്രെ; ഇങ്ങിനെയുള്ള അധികാരത്തെ ഏഴുതി കൊ
ടുക്കുന്ന ആൾ റജിസ്ത്രേഷൻ ആക്ട നടപ്പില്ലാത്ത സ്ഥലത്തിൽ
പാൎക്കുന്നു എങ്കിൽ ൩൫ാം പകുപ്പിൽ കാണിച്ച പ്രകാരം അവന്റെ
ഡിസ്ത്രിക്ട കോടതിയിലെ ജഡ്ജിയൊ മറ്റും വല്ല ഉദ്യോഗസ്ഥനൊ
ആ അധികാരത്ത ലക്ഷ്യപ്പെടുത്തേണം.

൨൪. റജിസ്തർ ഉദ്യോഗസ്ഥന്മാർ എങ്കിലും അവരുടെ ആപ്പി
സ്സിൽ ചേൎന്നവർ എങ്കിലും വല്ല ആധാരങ്ങളെ മനഃപൂൎവ്വമായി മാ
ററി പകൎക്കുകയും ഇണ്ടാൎസ്സ ചെയ്കയും കള്ള തൎജ്ജമ ഉണ്ടാക്കുകയും
റജിസ്തർ ചെയ്കയും ആൾ മാറ്റത്തിന്നും ആധാരങ്ങളുടെ തെറ്റായ
പകൎപ്പും തൎജ്ജമയും കൊടുത്തു, റജിസ്തർ ഉദ്യോഗസ്ഥന്മാരുടെ മുമ്പി
ൽ സത്യത്തിന്മേലൊ വെറുതെയൊ കളവു പറകയും ചെയ്താൽ അ
വർ ക്രിമിനാൽ ശിക്ഷയിൽ ഉൾപ്പെടുന്നു. ഈ വക കുറ്റങ്ങളിന്മേ
ൽ റജിസ്ത്രർജനരാലും റജിസ്തരും റജിസ്തരുടെ സമ്മതത്തോടു കൂടി
സബറജിസ്തരും അന്യായപ്പെടുവാൻ കഴിയും.

൨൫. താഴെ എഴുതി വിവരിച്ചിരിക്കുന്ന റജിസ്തർ ജനരാലിന്റെ
സൂത്രങ്ങളെ നല്ലവണ്ണം കരുതികൊള്ളെണം. ആ സൂത്രങ്ങളിൻപ്ര
കാരം നടക്കാഞ്ഞാൽ ആക്ടിൻ ൮൦ാം പകുപ്പു കാണിക്കുന്ന പ്രകാ
രം റജിസ്തർ ചെയ്വതിന്നു വിരോധം ഉണ്ടു. ആ സൂത്രങ്ങളാവിതു:

റജിസ്തർ ചെയ്വാൻ ഏല്പിക്കുന്ന ആധാരങ്ങൾ മഷി കൊണ്ടു
കടലാസ്സിന്മേലൊ തൊൽകടലാസ്സിന്മേലൊ എഴുതി എങ്കിലും അച്ച
ടിച്ചു എങ്കിലും ആയിരിക്കെണം; മെപ്പൊ പ്ലാനൊ ആയാൽ ഛായ
മിടാം. ഓലമേൽ എഴുതിയ ആധാരങ്ങളും പെൻസ്സൽ കൊണ്ടു എഴു
തിയ ആധാരങ്ങളും സ്വീകരിക്കയില്ല.

റജിസ്തർ ചെയ്വതിനു ഏല്പിക്കുന്ന മെപ്പൊ പ്ലാനൊ ൧൮ അം
ഗുലം നീളവും ൧൨ അംഗുലം വീതിയുമുള്ള അളവിൽ ഏറി പോയി
കൂടാ.

വേണ്ടുന്ന ഇണ്ടാൎസ്മണ്ടും സൎട്ടിഫികെട്ടും എഴുതി വെക്കെണ്ട
തിനു ഏല്ലാ ആധാരങ്ങളിലും ഒരു സ്ഥലം എഴുതാതെ വിട്ടിരിക്കെ
ണം, മിക്ക ആധാരങ്ങളിലും ൬ അംഗുലം നീളവും ൫ അംഗുലം വീതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/72&oldid=182905" എന്ന താളിൽനിന്ന് ശേഖരിച്ചത്