താൾ:CiXIV130 1869.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർ പിടിപെട്ടു കുടുങ്ങിയ പിശാചിന്റെ കണ്ണിയിൽ നിന്നു ൬൭
വേൎവ്വിട്ടുണൎന്നു വരുമൊ. ൨ തിമോ. ൨, ൨൬.

മ്പോൾ താനും കടം കൊടുത്തവനും ഒപ്പിട്ടാൽ മതി. കടം വാങ്ങിയ
വന്റെ ഒപ്പു വേണ്ടാ.

൧൯. ഒരിക്കൽ റജിസ്തർ ചെയ്തുപോയതിനെ ദുൎബ്ബലപ്പെടുത്തി
കൂടാ. വല്ല സബ റജിസ്ത്രർ ഇന്നിന്ന ആധാരം റജിസ്തർ ചെ
യ്വാൻ ന്യായമില്ല എന്നു പറഞ്ഞാൽ റജിസ്ത്രരുടെ മുമ്പാകെ അ
പ്പീൽ ചെയ്യാം. അതിന്നു വേണ്ടി ൮ അണയുടെ ഒരു മുദ്രക്കടലാ
സ്സ് വാങ്ങി അതിന്മേൽ എഴുതിയ ഹൎജി മേപ്പടി കല്പനയുടെ ഒരു
പകൎപ്പിനോടു കൂട ൩൦ ദിവസത്തിന്നകം അപ്പീൽ വകയാൽ റജി
സ്ത്രരുടെ ആപ്പിസ്സിൽ ഏല്പിക്കേണം. ഈ ആധാരം റജിസ്തർ ചെ
യ്വാൻ ന്യായമില്ല എന്ന് റജിസ്ത്രരും കല്പിച്ചാൽ ഡിസ്ത്രികിൽ ആദ്യ
വ്യവഹാര അധികാരമുള്ള സിവിൽ കോടതി മുമ്പാകെ ൩൦ ദിവസ
ത്തിന്നകം ഒരു ഹൎജി കൊടുത്തു ആധാരത്തെ റജിസ്തർ ചെയ്വാനു
ള്ള ന്യായത്തിന്നു തുമ്പുവരുത്തികൊള്ളേണം.

൨൦. ഇളകാത്ത മുതലിനെ കുറിച്ചുള്ള തീൎപ്പുകളെ കക്ഷിക്കാർ
ഹാജരാക്കിയാൽ മാത്രം റജിസ്തർ ചെയ്യാം. ഇളകാത്ത മുതലിനെ
സംബന്ധിച്ചു സിവിൽ കോടതിയിൽനിന്നു ഉണ്ടായ വിധികളെയും
കല്പനകളെയും റജിസ്തർ ചെയ്വാൻ വേണ്ടി കക്ഷികൾ ഹാജരാക്കു
വാൻ ആവശ്യമില്ലെങ്കിലും കോടതിയിൽ നിന്നു മേല്പറഞ്ഞ വിധി
കല്പനകളുടെ മെമൊരാണ്ടങ്ങളെയും അവറ്റെ റജിസ്തർ ചെയ്വാൻ
വേണ്ടിയുള്ള കൂലിയേയും റജിസ്ത്രൎക്കു അയക്കേണം. കോടതി വി
ധികളും കല്പനകളും പഞ്ചായത്തീൎപ്പുകളും ഇളകുന്ന മുതൽ സംബ
ന്ധമുള്ളവയാകുന്നെങ്കിൽ റജിസ്തർ ചെയ്കവേണം.

൨൧. ഇളകാത്ത മുതൽ സംബന്ധമായ ൧ാം നമ്പ്ര പുസ്തകവും
മേപ്പടി മുതൽ സംബന്ധമായ കോടതി വിധികൾക്കുള്ള ൫ാം ന
മ്പ്ര പുസ്തകവും റജിസ്തർ ചെയ്വതിന്നു ഉണ്ടാകുന്ന വിരോധസം
ഗതികളെ വിവരിക്കുന്ന റിക്കാൎട്ടായ ൨ാം നമ്പ്ര പുസ്തകവും എന്നീ
പുസ്തകങ്ങളുടെ ഇണ്ടെക്സകളെ (അടക്കങ്ങളെ) നിശ്ചയിച്ച ഫീസ്സ്
കൊടുക്കുന്ന ഏത് കക്ഷികൾക്കും വായിച്ചു അവയിൽനിന്നു വേ
ണ്ടുന്ന പകൎപ്പുകൾ എടുക്കയും ചെയ്യാം.

൨൨. ൨ല്ല ആധാരം റജിസ്തർ ചെയ്യുമ്പോൾ ആയതിൽ കാ
ണിച്ച മുതൽ സംഖ്യ കൊടുക്കയും വാങ്ങുകയും ചെയ്തപ്രകാരത്തെ
കാണിപ്പാൻ വേണ്ടി ആധാരത്തിന്മേൽ ഒർ ഇണ്ടാൎസ്മണ്ട് (പുറ
ത്തുള്ള എഴുത്തു) റജിസ്തർ ഉദ്യോഗസ്ഥന്റെ മുമ്പാകെ എഴുതി വെ
ക്കുകയും വേണം.
9✻

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/71&oldid=182904" എന്ന താളിൽനിന്ന് ശേഖരിച്ചത്