താൾ:CiXIV130 1869.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ കൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാനത്തെ പിന്തുടൎന്നു
കൊൾക. ൨ തിമോ. ൨, ൨൨.

(൨.) മേപ്പടി അവകാശത്തിന്നു വാങ്ങിയ ദ്രവ്യ സംഖ്യയുടെ ര
ശീട്ട ആധാരങ്ങൾ.

(൩.) ഒരു സംവത്സരത്തിൽ ഏറാത്തതും ഇളകാത്തതുമുള്ള മുത
ലിന്റെ പാട്ടാധാരങ്ങളും ൧൭ാം പകുപ്പിൽ കാണിച്ച റജിസ്തർ നി
ൎബന്ധമില്ലാത്ത ജമിന്ദാർ മുതലായവരും അവരുടെ കുടിയാന്മാരും
തമ്മിൽ എഴുതി കൊടുക്കുന്ന പട്ടയങ്ങളും മുച്ചിലകളും.

(൪.) ഇളകാത്ത മുതൽ സംബന്ധമായ തീൎപ്പുകൾ.

(൫.) ഇളകുന്ന മുതലിന്മേലുള്ള അവകാശങ്ങളെ കുറിച്ചുള്ള ആ
ധാരങ്ങൾ.

(൬.) ഒസ്യത്തകളും ദത്ത് പുത്രനെ എടുക്കുന്ന അധികാര പത്ര
ങ്ങളും.

(൭.) ഈ ആക്ടിന്റെ ൧൮ാം പകുപ്പു ൭ാം ഖണ്ഡത്തിൽ പറഞ്ഞ
എല്ലാമാതിരി ആധാരങ്ങളും. നിൽക്കുന്ന മരം, വിള, പുല്ലു, മരത്തി
ന്മേലുള്ള ഫലങ്ങൾ, ഇവ എല്ലാം ഇളകുന്ന മുതൽ, വീടുകൾ, അ
വയെ ചേൎന്ന നിലങ്ങളിൽ പിടിച്ച സാമാനങ്ങൾ, വഴി വെളിച്ചം,
മീൻപിടിക്കുന്ന സ്ഥലം എന്നും മറ്റുമുള്ള അവകാശങ്ങൾ ഇളകാ
ത്ത മുതൽതന്നെ. ഒരുമിച്ചു മുതൽ അടക്കി വെച്ചിരിക്കുന്ന കുമ്പി
നിക്കാർ (സംഘക്കാർ) ഇളകാത്ത മുതലിന്റെ ഉടമസ്ഥന്മാർ ആ
യാലും അവരുടെ ഓഹരികളും കടം ചീട്ടുകളും നിൎബന്ധ റജിസ്തരിൽ
ചേരുകയില്ല. (൨ാം പകുപ്പു.) ഒസ്യത്തകളും ദത്ത് ഏടുക്കുന്ന അധി
കാരപത്രങ്ങളും ഒഴികെ മേല്പറഞ്ഞ എല്ലാ ആധാരങ്ങളും എഴുതിയ
തിയ്യതി തുടങ്ങി രണ്ടു മാസത്തിനകം റജിസ്തർ ചെയ്യപ്പെടേണ്ടുന്ന
താകുന്നു.

൭. നിൎബന്ധ റജിസ്തരിലുൾപെട്ട ആധാരം എഴുതി കൊടുത്ത
തിയ്യതി മുതൽ നാലു മാസത്തിന്നകവും നിൎബന്ധ റജിസ്തരിലുൾ്പെ
ടാത്ത ആധാരം റജിസ്തർ ചെയ്വാൻ മനസ്സുണ്ടായാൽ അതു എഴു
തിയ തിയ്യതി മുതൽ രണ്ടു മാസത്തിന്നകവും റജിസ്തർ ചെയ്യപ്പെ
ടേണം.

൮. നാലുമാസത്തിന്റെ അവധി കഴിഞ്ഞശേഷം വല്ല ആ
ധാരത്തെ റജിസ്തർ ചെയ്യേണ്ടതിന്നു കൊണ്ടുവന്നാൽ റജിസ്ത്രെ
ഷൻ ഫീസ്സിന്റെ സംഖ്യയിൽ ൨൦ ഇരട്ടിപ്പോളം ഈ പുതിയ ആ
ക്ടിൻ പ്രകാരം പിഴകല്പിക്കാം ആധാരത്തെ നിശ്ചയിച്ച അവധി
ക്കകം റജിസ്തർ ചെയ്വാൻ ഒട്ടും പാടില്ലായ്കയാൽ താമസം വന്നുപോ
യി എന്നു തെളിവുണ്ടെങ്കിൽ മാത്രം പിഴ ഒഴിഞ്ഞുപോകം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/68&oldid=182901" എന്ന താളിൽനിന്ന് ശേഖരിച്ചത്