താൾ:CiXIV130 1869.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഠിപ്പില്ലാത്ത മൊഢ്യതൎക്കങ്ങളെ വെറുക്ക. ൬൫
൨ തിമോ. ൧, ൨൩.

൯. ഞായറാഴ്ചയും കച്ചേരിയില്ലാത്ത ദിവസങ്ങളും റജിസ്തർ ചെ
യ്വാൻ അനുവദിച്ച ദിവസങ്ങളിലുൾപെട്ടതല്ല. അന്നു ഒരു കച്ചേരി
യിലും റജിസ്തർ ചെയ്യുമാറില്ല.

൧൦. ഒസ്യത്തകളും ദത്തപുത്രനെ എടുക്കുന്ന അധികാരപത്ര
ങ്ങളും എഴുതിയതിൽ പിന്നെ, ഏതു സമയമെങ്കിലും റജിസ്തർ ചെയ്യ
പ്പെടുകയൊ മുദ്രയിട്ടു ലക്കോട്ടകളിൽ ആക്കി വെക്കപ്പെടുകയൊ
ചെയ്യാം. കോടതികളിൽ അപേക്ഷിക്കാതെ റജിസ്ത്രരോടും മാത്രം
അപേക്ഷിച്ചിട്ടു മേപ്പടി മുദ്രയിട്ട ലക്കോട്ടകളെ ആദ്യം കൊണ്ടുവന്നു
വെച്ച ആളുകൾ മടക്കി വാങ്ങിക്കൊണ്ടു പോകാം.

൧൧. ൨ല്ല ഇളകാത്ത മുതലിന്റെ ആധാരങ്ങളിൽ വിവരിച്ച
വസ്തു മുഴുവനൊ അതിന്റെ ഒർ അംശമൊ ഒരു സബഡിസ്ത്രി
ക്ടിൽ ഉൾപ്പെട്ടതായാൽ ആ ആധാരങ്ങൾ ആ സബഡിസ്ത്രിക്ടി
ലെ സബറജിസ്തരുടെ ആപ്പിസ്സിൽ മേലാൽ റജിസ്തർ ചെയ്യ
പ്പെടാം.

൧൨. പലരും കൂടി ഒരു ആധാരത്തെ എഴുതി അതിൽ ഒപ്പിട്ടുവെ
ങ്കിൽ അവർ ഏല്ലാവരും റജിസ്തരുടെ ആപ്പിസ്സിൽ ഹാജരാകേണം.

൧൩. ഇളകുന്നതും ഇളകാത്തതുമുള്ള വല്ല മുതലിന്റെ ആധാര
ങ്ങളെ റജിസ്തർ ചെയ്യുമ്പോൾ സബറജിസ്തരുടെ മേലധികാരി
യായ റജിസ്തരുടെ മുമ്പാകെ ഫീസ്സ് നിശ്ചയിച്ചു റജിസ്തർ ചെ
യ്യേണം.

൧൪. ബ്രിട്ടിഷ് ഇന്ത്യയുടെ ഏതു അംശത്തിലും ഇളകാത്ത മു
തലിന്റെ ആധാരങ്ങൾ റജിസ്തർ ചെയ്യപ്പെട്ടാൽ റജിസ്ത്രർ ജന
രാൽ അവർകളുടെ അഭിപ്രായപ്രകാരം ഫീസ്സ് വാങ്ങി റജിസ്തർ
ചെയ്യേണം.

൧൫. റജിസ്തർ ചെയ്വാൻ കൊണ്ടുവരുന്ന വല്ല ആധാരം ആ
ഡിസ്ത്രിക്ടിൽ സാധാരണമായി നടക്കുന്ന ഭാഷയിലൊ റജിസ്തർ
ഉദ്യോഗസ്ഥൻ അറിയുന്ന ഭാഷയിലൊ എഴുതിയിരിക്കുന്നില്ല എ
ങ്കിൽ, ആ ഡിസ്ത്രിക്ടിന്റെ ഭാഷയിൽ ശരിയായൊരു തൎജ്ജമയോടും
പകൎപ്പോടും കൂടി ആധാരത്തെ കൊണ്ടുവരുന്നതല്ലാതെ, അതിനെ
റജിസ്തർ ചെയ്വാൻ കഴിക ഇല്ല. ഇവയെയും ഫയൽ ചെയ്തു ത
ൎജ്ജമയെ പുസ്തകങ്ങളിൽ പകൎത്തു ഇണ്ടാൎസ്മണ്ടും റജിസ്ത്രർ സൎട്ടി
ഫികേട്ടും വെടിപ്പായി ആധാരത്തിന്മേൽ എഴുതി വെക്കേണം. മേ
ല്പറഞ്ഞപ്രകാരം ശരിയായ തർജ്ജമ ഉണ്ടായാൽ ഇങ്ങിനെയുള്ള കാ
ൎയ്യത്തെ റജിസ്തർ ആപ്പിസ്സിലേക്ക് അയക്കാതെ, സബറജിസ്ത്ര
9

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/69&oldid=182902" എന്ന താളിൽനിന്ന് ശേഖരിച്ചത്