താൾ:CiXIV130 1869.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൌവനാഭിലാഷങ്ങളെ വിട്ടോടി കൊൾക. ൬൩
൨ തിമോ. ൨, ൨൨.

ആധാരങ്ങൾ ആറു സംവത്സരത്തെക്കും റജിസ്തർ ചെയ്തിട്ടില്ലാ
ത്ത ആധാരങ്ങൾ മൂന്നു സംവത്സരത്തിലെക്കും മാത്രം ബലമുള്ളവ
യാകുന്നു.

(൪.) റജിസ്തർ ചെയ്ത ആധാരങ്ങൾ കളഞ്ഞു പോകയൊ കിട്ടാ
ത്ത അവസ്ഥയിലായി പോകയൊ ചെയ്താൽ റജിസ്തർ ബുക്കുക
ളെ നോക്കി അവിടെ കണ്ട പകൎപ്പുകളെ കൊണ്ടു കാൎയ്യത്തെ തെ
ളിയിക്കാം.

൫. റജിസ്തർ ചെയ്യേണ്ടുന്ന ആധാരങ്ങൾ മിക്കവാറും മുമ്പെ
ത്തവ തന്നെ ആകുന്നു. അതാവിതു:

(൧) ഏതു വിലക്കുള്ള ഇളകാത്ത മുതലും ദാനമായി കിട്ടിയ മു
തലും കുറിച്ചുള്ള ആധാരങ്ങൾ.

(൨.) നൂറു ഉറുപ്പികയും അതിൽ അധികം വിലയും പിടിച്ച ഇ
ളകാത്ത മുതലിനെ അവകാശമാക്കുകയൊ ഭേദപ്പെടുത്തുകയൊ ചെ
യ്യുന്ന ആധാരങ്ങൾ.

(൩.) ഇങ്ങിനെയുള്ള അവകാശങ്ങൾക്കായി വാങ്ങിയ രശീട്ട
കളായ ആധാരങ്ങൾ.

(൪.) ൧൮൬൫ലെ ൮ാം നമ്പ്ര ൩ാം പകുപ്പിൽ കാണിച്ചപ്രകാ
രം ജമിന്ദാർ, ജാഗിർദാർ, ശ്രൊത്രിയംദാർ, ഇനാംദാർ എന്നിവരും
ഇവരൊടു ഭൂമികൾ കുത്തകക്കായി വാങ്ങുന്നവരും സൎക്കാരിൽ നി
ന്നു നിലത്തിന്റെ നികുതി കുത്തകക്കായി വാങ്ങുന്നവരും തമ്മിൽ
എഴുതിമാറുന്ന പട്ടയങ്ങളും മുച്ചിലകളും ഒഴികെ ഒരു സംവത്സരത്തി
ൽ ഏറുന്ന വല്ല കാലത്തെക്കും ഏതു വിലെക്കുമുള്ള ഇളകാത്ത മുത
ലിന്റെ പാട്ടാധാരങ്ങളും മറുപാട്ടാധാരങ്ങളും ഇനാംദാർമാരല്ലാത്ത
വല്ല ഭൂമിയുടെ ഉടമസ്ഥന്മാർ കുടിയാന്മാൎക്കു എഴുതി കൊടുക്കുന്നപാ
ട്ടാധാരങ്ങൾ ഒരു സംവത്സരത്തിൽ ഏറുന്ന വല്ല കാലത്തേക്കും ഉ
ണ്ടായാൽ അവയും കൂടിയാന്മാർ എഴുതികൊടുക്കുന്ന മുച്ചിലകളും മ
റുപാട്ടങ്ങളും നിൎബ്ബന്ധ റജിസ്തരിന്നു കീഴ്പെട്ടിരിക്കുന്നു.

(൫.) ആധാരം എഴുതിയ തിയ്യതി മുതൽ നാലു മാസത്തിനകം മേ
പ്പടി ആധാരങ്ങൾ ഒക്കയും റജിസ്തരാക്കപ്പെടേണം.

൬. മനസ്സുണ്ടെങ്കിൽ മാത്രം റജിസ്തർ ചെയ്യപ്പെടേണ്ടുന്ന ആ
ധാരങ്ങളാവിതു:

(൧.) നൂറു ഉറുപ്പിക കുറഞ്ഞ വിലക്കുള്ള ഇളകാത്ത മുതലിന്റെ
ആധാരങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/67&oldid=182900" എന്ന താളിൽനിന്ന് ശേഖരിച്ചത്