താൾ:CiXIV130 1869.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ അനീതിയെ വൎജ്ജിച്ചു കൊൾക.
൨ തിമോ. ൨, ൧൯.

ച്ചുകൊൾക. ൯൦ ദിവസം കഴിഞ്ഞ ശേഷം ആ മൂടെടുത്തു നോ
ക്കിയാൽ തുണി ഭസ്മമാകും ആയ്തു എടുത്തു സൂക്ഷിക്ക വിഷം തീ
ണ്ടിയവൎക്കു ഒരു പണതൂക്കം പാലിൽ ഇട്ടുകൊടുക്ക.

൧൨. സൎപ്പം കടിച്ച ഉടനെ കടിവായിക്ക് അല്പം മേലിൽ വ
ലിഞ്ഞു കെട്ടി തോൽ വലിച്ചു പിടിച്ചു കടിസ്ഥലത്തെ രക്തം നന്നാ
യി ചാടുമാറു മുറിക്ക.

൧൩. സാധാരണവിഷങ്ങൾക്ക് കൃഷ്ണമൃഗത്തിന്റെ കൊമ്പു
൩ നാഴിക പാലിൽ ഇട്ടു ആ പാൽ കുടിക്ക.

റജിസ്ത്രേഷൻ.

൧. ആധാരങ്ങൾ റജിസ്തർ ചെയ്യുന്നതിനെ കുറിച്ചു ൧൮൬൪
ലെ ൧൬ം ൧൮൬൫ലെ ൯-ം നമ്പ്ര ആക്ടകളുടെ നിയമങ്ങളെ വെ
ണ്ടുംവണ്ണം മാറ്റി ൧൮൬൬ മെയി ൧ാം തിയ്യതി മുതൽ നടപ്പായും
൧൮൬൬ലെ ൨൦ാം നമ്പ്ര ആകുന്ന ഇന്ത്യ റജിസ്ത്രെഷൻ ആക്ടഎ
ന്നൊരു പുതിയ നിയമം സ്ഥിരപ്പെട്ടുവന്നു.

൨. ഈ ആക്ടിലെ താല്പൎയ്യത്തെ ശരിയായി ഗ്രഹിക്കുന്നതിനാ
ൽ ഓരൊരുത്തൎക്കു വരുന്ന നന്മയെ കുറിച്ചു പ്രതേകമായി വിവരി
ക്കേണ്ടല്ലൊ.

൩. ഡിസ്ത്രിക്ട റജിസ്ത്രർ എന്നവൻ ഒരു ഡിസ്ത്രിക്ടിൽ റജി
സ്തർ ചെയ്വാൻ അധികാരം പ്രാപിച്ച ഉദ്യോഗസ്ഥൻ ഡിപ്യുടി റ
ജിസ്ത്രർ എന്നവൻ ഒരു സബഡിസ്ത്രിക്ടിൽ റജിസ്തർ ചെയ്വാൻ
അധികാരം പ്രാപിച്ച ഉദ്യൊഗസ്ഥൻ.

൪. ഈ ആക്ടിനെ കരുതാത്തതിനാൽ സംഭവിക്കുന്ന നഷ്ടങ്ങൾ:

(൧.) റജിസ്തർ ചെയ്യേണ്ടിയിരുന്ന ഇളകാത്ത വസ്തുവിനെ സം
ബന്ധിച്ച ആധാരം നിശ്ചയിച്ച അവധിയിൽ റജിസ്തർ ചെയ്യാ
ഞ്ഞാൽ അതു ദുൎബ്ബലവും ഒരു സിവിൽ കാൎയ്യത്തിലും പ്രയോജന
മില്ലാത്തതുമാകും.

(൨.) മനസ്സുണ്ടെങ്കിൽ മാത്രം റജിസ്തർ ചെയ്യാം എന്ന ഇളകാ
ത്ത മുതലിനെ സംബന്ധമായ ആധാരം റജിസ്തർ ചെയ്തില്ലെങ്കി
ലും മേപ്പടി ആധാരത്തെക്കാൾ ബലമുള്ളതു.

(൩.) കടമൊ പലിശയൊ മടങ്ങി വാങ്ങുവാനും കറാർ ലംഘിച്ച
മുതലിനെ വസൂലാക്കുവാനുള്ള വ്യവഹാരങ്ങളിൽ റജിസ്തർ ചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/66&oldid=182899" എന്ന താളിൽനിന്ന് ശേഖരിച്ചത്