താൾ:CiXIV130 1869.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവു തനിക്കുള്ളവരെ അറിഞ്ഞിരിക്കുന്നു. ൬൧
൨ തിമോ. ൧, ൧൯.

അയ്യൊ കഷ്ടം ഇപ്രകാരം തന്നെ ഈ നാട്ടിലുള്ള ആണുങ്ങളും
പെണ്ണുങ്ങളും ചെറിയവരും വലിയവരും ചതിപ്പെട്ടു നശിച്ചു പോ
കുന്നു. ചിലർ സ്നേഹിതന്മാരെയും ചിലർ ജാതിയെയും ചിലർ വി
ദ്യ വസ്ത്രാഭരണങ്ങളെയും കളിവിനോദങ്ങളെയും കൊതിച്ചു, നേരം
പോക്കി, തങ്ങളുടെ ആത്മാവിനെ കുറിച്ചു വിചാരിക്കാതെ പിശാചി
ന്നു അടിമകളായി നടന്നു നശിക്കുന്നു, അതുകൊണ്ടു ഇതിനെ വാ
യിച്ചു തന്റെ ജഡമോഹത്തെ വെറുത്തു, യേശുക്രിസ്തൻ മൂലം ദൈ
വത്തോടു കൃപെക്കായിട്ടു അപേക്ഷിക്കുന്നവൻ ഭാഗ്യവാൻ.

ചികിൽസ.

൧. ഗൎഭിണിക്ക് പനിച്ചാൽ അടപതിയൻ കിഴങ്ങ്, നറുനീണ്ടി
ക്കിഴങ്ങ്, മുത്തങ്ങ, രാമച്ചം, ഇരുവേരി, ചുക്ക് ഇവ കഴഞ്ചി ൨. ൨
കഷായം വെച്ചു തിപ്പലി മേൽപൊടിയിട്ടു സേവിക്ക.

൨. ഗൎഭാതിസാരത്തിന്നു കൊടിത്തൂകവേർ, കുറുന്തോട്ടിവേർ,
പാടക്കിഴങ്ങ്, ചുക്കു, മുത്തങ്ങ ഇവ കഴഞ്ചി ൨॥. ൨॥ കഷായം വെ
ച്ചു ജീരകം മേൽപൊടിയിട്ടു സേവിക്ക.

൩. ഗൎഭിണിക്കു ഛൎദ്ദിയുണ്ടായാൽ കൂവളത്തിൻവേർ, രാമച്ചം,
മലർ ഇവ കഴഞ്ചി ൪. ൪ കഷായം വെച്ചു പഞ്ചസാര മേൽപൊ
ടിയിട്ടു സേവിക്ക.

൪. അടി പുകച്ചലിന്നു കാട്ടൂരം പാലിൽ അരെച്ചു കാലിന്റെ
അടിക്കു തേക്ക.

൫. മുലപ്പാൽ ഉണ്ടാകുവാൻ താമരയില അരച്ച ൭ ദിവസം
സേവിക്ക.

൬. അഗ്നിമാന്ദ്യത്തിന്നു ജീരകം പൊടിച്ചു നെയ്യിൽ സേവിക്ക.

൭. തലമുടി ഊരുന്നതിന്നു ഇരട്ടിമധുരം എള്ള് ഇവ എരുമ
പ്പാലിൽ അരച്ചു തലയിൽ തേക്ക.

൮. വ്രണത്തിന്നു പഴയ ചേരിപ്പൊടി, കൈപ്പ ഇല, ഇരിമ്പു
രാവിയ പൊടി, ഇവ പൊടിച്ചു അപ്പൊടിയെ വ്രണത്തിൽ ഇടുക.

൯. ശിശുവിന്നു മലം ബന്ധിച്ചാൽ ആവണക്കിൻവേർ ചാ
ണമേൽ അരെച്ചു വെണ്ണയിൽ ചാലിച്ചു കൊടുക്ക.

൧൦. സൎപ്പഭയത്തിന്നു രാത്രിയിൽ സൎപ്പശങ്കകൊണ്ടു നടപ്പാ
ൻ ഭയപ്പെടുന്നവർ കൈയിൽ സോമനാദികായം ചരതിച്ചുകൊൾക.

൧൧. സൎപ്പവിഷത്തിന്നു ശുദ്ധവെള്ളതുണി തടിച്ചൊരു കാ
ഞ്ഞിരം തുരന്നു മൂടെടുത്തു അതിന്നുള്ളിൽ വെച്ചു, ആ മൂടിട്ടു ഉറപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/65&oldid=182898" എന്ന താളിൽനിന്ന് ശേഖരിച്ചത്