താൾ:CiXIV130 1869.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ വെളിപ്പെടാത്തവയും ഒളിച്ചിരിപ്പാൻ കഴിക ഇല്ല.
൧ തിമോ. ൫, ൨൪.

എന്നു പറഞ്ഞാറെ, മാതാപിതാക്കന്മാർ: മകളെ നീ ഇപ്പോൾ ചെറു
പ്രായക്കാരത്തിയല്ലൊ, ആത്മരക്ഷയെ കുറിച്ചുള്ള വിചാരം നിണ
ക്കു എന്തിന്നു, അതു കിഴവികൾ ഓൎക്കേണ്ടുന്ന കായ്യം; നീ നിന്റെ
പ്രായക്കാരോടു കൂട ഭക്ഷിച്ചു കൂടിച്ചു ഉല്ലസിക്ക എന്നു പറഞ്ഞിട്ടും
അവൾ പിന്നെയും ദുഃഖിച്ചും ക്ലേശിച്ചും കൊണ്ടിരിക്കുന്നതിനെ
അപ്പൻ കണ്ടു, ഹെ ജ്യേഷ്ടെ! നീ ഇവിടെ ഇരുന്നു വിടക്കാകുന്ന
തു എന്തു? നിന്റെ കാരണവരുടെ വീട്ടിൽ പോയി സന്തോഷിച്ചു
ഏഴു ദിവസം പാൎത്തു മടങ്ങി വന്നാൽ, ഞാൻ നിണക്ക് വിശേഷ
മായൊരു പട്ടുവസ്ത്രം തരാം എന്നു പലപ്പോഴും അവളെ ബുദ്ധിമുട്ടി
ച്ചു പറകകൊണ്ടു അഛ്ശന്റെ വാക്കു ലംഘിച്ചു കൂടാ എന്നു അ
വൾ നിശ്ചയിച്ചു, കാരണവരുടെ വീട്ടിൽ പോയി പാൎത്തപ്പൊൾ,
ആയവർ ഇവളുടെ മനഃക്ലേശത്തെ മാറ്റാൻ വേണ്ടി, ഓരോരൊ
വിനോദങ്ങളെ ചൊല്ലി, അവളെ അസഹ്യപ്പെടുത്തിയപ്പൊൾ ഇനി
ഞാൻ എന്തു ചെയ്യേണ്ടു ഇവർ എല്ലാവരും എന്നെ ഞെരുക്കുന്നു
വല്ലൊ എന്നാൽ ഇപ്പോൾ നാടോടുമ്പോൾ നടുവെ എന്നുള്ള പ്ര
കാരം നടക്കട്ടെ; ആത്മരക്ഷയെ കുറിച്ചുള്ള വിചാരം പിന്നെ ഒരു
സമയത്തിലുമാം എന്നു അവൾ നിശ്ചയിച്ചു മറ്റെവരെ പോലെ
ജന്ധമോഹങ്ങളെ നിവൃത്തിച്ചു നടപ്പാൻ തുടങ്ങി, അച്ശന്റെ വീട്ടി
ലേക്കു മടങ്ങി വന്നപ്പോൾ, അവൻ സമ്മാനമായി കൊടുത്ത പട്ടു
വസ്ത്രത്തെ സന്തോഷത്തോടെ വാങ്ങി സൂക്ഷിച്ചു വെച്ചു. പി
ന്നെയും ഏഴു ദിവസം കഴിഞ്ഞാറെ, അവൾക്ക് പിടിച്ച ദീനം വ
ൎദ്ധിച്ചു വൎദ്ധിച്ചു. ഔഷധം ഒന്നും കൂട്ടാക്കാതെ, മരണം അടുത്ത
പ്പോൾ അവൾ മാതാപിതാക്കന്മാരെയും സഹോദരി സഹോദരന്മാ
രെയും വിളിപ്പിച്ചു അച്ശൻ തന്ന പട്ടുവസ്ത്രത്തെയും എടുപ്പിച്ചു
കാണിച്ചു. ഇതാ നോക്കുവിൻ പ്രിയ അഛ്ശ! ഞാൻ ഈ പട്ടു
വസ്ത്രത്തെ വിചാരിച്ചു എന്റെ ആത്മലാഭത്തെ ഉപേക്ഷിച്ച
വളത്രെ. എന്നാൽ ഇതിനെ നഷ്ടപ്പെടുത്താതെ നല്ലവണ്ണം സൂ
ക്ഷിച്ചു കൊള്ളു. ഈ വസ്ത്രംകൊണ്ടു ഞാൻ എന്റെ മകളുടെ
ആത്മാവിനെ പിശാചിന്നു ഏല്പിച്ചിരിക്കുന്നു എന്നു ഒരിക്കലും മറ
ക്കരുതെ എന്നു ചൊല്ലി വീട്ടുകാരെയും സംബന്ധക്കാരെയും നോ
ക്കി ഇതാ ഈ നിസ്സാരമുള്ള വസ്തുവിനായി ഞാൻ എന്റെ ആ
ത്മാവിന്റെ നിത്യരക്ഷയെ കളഞ്ഞു, ഇതാ പോകുന്നതു, നരകത്തി
ലേക്കു തന്നെ എന്നു മുറയിട്ടു മരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/64&oldid=182897" എന്ന താളിൽനിന്ന് ശേഖരിച്ചത്