താൾ:CiXIV130 1869.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില മനുഷ്യരുടെ പാപങ്ങൾ വെളിവായിരിക്കുന്നു. ൫൯
൧ തിമോ. ൫, ൨൪.

ത്വമുള്ള സ്വൎഗ്ഗരാജ്യത്തിലേക്കു ചേൎത്തുകൊൾവാൻ താല്പൎയ്യപ്പെട്ടി
രിക്കുന്നു എന്ന് എല്ലാം അവരോടു പറഞ്ഞു. അവൎക്കു ഏറിയൊരു
നന്മയെ വരുത്തി തുടങ്ങുമ്പോൾ, മിക്കപേരും ക്രുദ്ധിച്ചു ഇവൻ ന
മ്മുടെ കൂട്ടത്തിൽ വേണ്ടാ എന്നു ചൊല്ലി; അവന്റെ പിടിച്ചു ഒരു മ
രത്തിന്മേൽ തറച്ചു ശവക്കുഴിയിൽ അടക്കി വെച്ചാറെ, അവൻ
മൂന്നാം നാൾ ജീവിച്ചെഴുനീറ്റു കുഴിയെ വിട്ടു. സ്വൎഗ്ഗാരോഹണമാ
യി പിതാവിന്റെ മടിയിൽ മടങ്ങി ചെന്നശേഷം പ്രീതിയും നീ
തിയും ഒരുമിച്ചുല്ലസിച്ചു കോട്ടയകത്തു കയറി ബദ്ധരുമായി സം
സാരവും വ്യാപാരവും തുടങ്ങി അനുതപിച്ചു, ആ മരിച്ചും ജീവിച്ചെ
ഴുനീറ്റുമിരിക്കുന്ന ദൈവസൂനുവിൽ വിശ്വസിക്കുന്നവരെ എല്ലാ
വരെയും ദൈവമക്കളാക്കി രക്ഷിച്ചു സ്വൎഗ്ഗരാജ്യത്തിന്നായി നട
ത്തിച്ചുകൊണ്ടുമിരിക്കുന്നു.

ആത്മനഷ്ടം.

അമെരിക്കാരാജ്യത്തിൽ ഏറ്റവും ധനികനായൊരു സായ്പും അ
വന്നു നാലു മക്കളുമുണ്ടായിരുന്നു; അവർ അല്പം പോലും ദൈവഭ
യമില്ലാത്തവരായി, തങ്ങളുടെ സംബന്ധക്കാരോടും സ്വജാതിക്കാരോ
ടും കൂട ആഡംബരമായി ഉടുത്തു, ഇങ്ങോട്ടും അങ്ങോട്ടും വിരുന്നു ക
ഴിച്ചു, ഭക്ഷിച്ചു, കുടിച്ചു, ആടി, പാടി ഇങ്ങിനെ കാലത്തെ വെറുതെ
കഴിച്ചു വന്നു. എന്നാറെ അവരുടെ അയല്പക്കക്കാരോടു ദൈവത്തി
ന്നു ദയ തോന്നി തന്റെ വിശുദ്ധാത്മാവിനെ അവൎക്കു കൊടുത്ത
തിനാൽ, അവർ തങ്ങളുടെ പാപങ്ങളെ കണ്ടുണൎന്നു മനസ്സും തിരി
ഞ്ഞു, തങ്ങളുടെ ആത്മരക്ഷയെ അന്വെഷിപ്പാൻ തുടങ്ങിയപ്പോ
ൾ, മേല്പറഞ്ഞ ധനവാന്റെ നാലു മക്കളിൽ ൨൦ വയസ്സുള്ളാരു
കന്യക താനും ഒരു പാപ ആകുന്നു എന്നു കണ്ടുണൎന്നു കോലാഹ
ലമായി ഉടുത്തു തിന്നു സന്തോഷിക്കുന്നതിനെയും ലൌകീകമോഹ
ങ്ങളെയും വിട്ടു, തന്റെ പാപത്തെ കുറിച്ചു ദുഃഖിച്ചു, ഞാൻ എങ്ങി
നെ രക്ഷപ്പെടും എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, അവളുടെ
മാതാപിതാക്കന്മാർ ദുഃഖഭാവത്തെയും സങ്കടങ്ങളെയും കണ്ടു, അവ
ളൊടു മകളെ! നീ ഇപ്രകാരം ക്ഷീണിച്ചു പോകുന്നതിന്റെ കാര
ണം എന്തു എന്നു ചോദിച്ചതിന്നു ആ ഞാൻ ദൈവത്തി
ന്നു വിരോധമായി അനവധി പാപം ചെയ്തിരിക്കകൊണ്ടു, അ
തിനെ എങ്ങിനെ തീൎക്കാമെന്നുള്ള വിചാരമല്ലാതെ, മറ്റൊന്നുമില്ല
8✻

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/63&oldid=182896" എന്ന താളിൽനിന്ന് ശേഖരിച്ചത്