താൾ:CiXIV130 1869.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ ആകുന്നു പോൽ.
൧ തിമോ. ൫, ൧൮.

രിച്ചു; ദൈവവൈരികളായി തീരുകകൊണ്ടു, വാതിലിനെ പൊളിച്ചു
അവരെ അഴിച്ചു കൊണ്ടുപോകുവാൻ ത്രിലോകത്തിലും ഒരു ന്യായ
വും കാണ്മാനില്ല. വാതിലിൽകൂടി പുറത്തുവരുന്നവരൊ അന്നു ത
ന്നെ നിത്യനരകാഗ്നിയിൽ വീഴുകെയുള്ള കഷ്ടം എന്നു നീതിയുടെ
വാക്കു കേട്ടശേഷം, സൂനു അല്ലയൊ തോഴരെ! ഈ സങ്കടം എനിക്കു
സഹിച്ചുകൂടാ. ഞാൻ അനാദികാലം തുടങ്ങി താതന്റെ മടിയിൽ
സുഖിച്ചു വാണുകൊണ്ടിരിക്കുന്നവൻ എങ്കിലും ഞാൻ ജനകന്റെ
സമ്മതം വാങ്ങി കോട്ടയുടെ അകത്തു ചെന്നു മാനുഷജന്മം എടുത്തു,
ഈ ബദ്ധരുടെ സകല ദുൎബ്ബാധകളും നാനാപാപങ്ങളുടെ എല്ലാ
ശിക്ഷകളും ഏറ്റു, അവൎക്കു വേണ്ടി മരിപ്പാൻ പോകുന്നതിനാൽ
നിങ്ങളും കയറി അവരുടെ മനസ്സുകളെ മാറ്റി അവരെ രക്ഷിച്ചു
ദൈവമക്കളാക്കി തീൎക്കുവാൻ വേണ്ടി വാതിലിനെ പൊളിച്ചു വഴി
യെ നന്നാക്കിത്തരും എന്നു ഉണൎത്തിച്ചാറെ, നീതി ഹാ ദൈവസൂനു
വെ! നീ ചൊന്നതു എത്രയും സാരം; ഈ കോട്ടവാതിലിനെ പൊളി
ച്ചു, ബദ്ധരെ അഴിച്ചുകൊണ്ടു പോവാനുള്ള വഴി നിന്നാൽ മാത്രം
ഉളവാകുന്നുള്ളു എന്നു പറഞ്ഞ ഉടനെ സൂനു കോട്ടയകത്തു ചെ
ന്നു മനുഷ്യജന്മം എടുത്തു ബദ്ധരുടെ ഇടയിൽ പാൎത്തു; ബഹു വാ
ത്സല്യംകൊണ്ടു അവരോടു സംസാരിച്ചു, എൻ സ്വൎഗ്ഗസ്ഥ പിതാവു
താൻ നിങ്ങളെ സ്നേഹിച്ചു, നിങ്ങളുടെ സകല പാപങ്ങളെയും അ
പരാധങ്ങളെയും എന്റെ നിമിത്തം ക്ഷമിച്ചു, നിങ്ങളെ തന്റെ മഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/62&oldid=182895" എന്ന താളിൽനിന്ന് ശേഖരിച്ചത്