താൾ:CiXIV130 1869.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിലർ സാത്താന്റെ (പിശാചിന്റെ) വഴിയായ്തിരിഞ്ഞു ൫൭
പോയല്ലോ. ൧ തിമോ. ൫, ൧൫.

ഹംസഗണം പതിനായിരമോടെ ബ്രഹ്മൻ വാഹനമേറിയിറങ്ങി ॥
ചിത്രമതാകിയ കൂടത്തിന്മേൽ ചിത്രമതായവനും കരയേറി ।
പാണിഗ്രഹണമഹോത്സവമവിടെ പാരാതങ്ങു കഴിഞ്ഞൊരു സമയെ ॥
ബ്രഹ്മപുരാധിപനന്ദനരിരിവർ ചെന്നവർ തങ്ങടെ പൂങ്കാവിങ്കിൽ ।
ആയതു കണ്ടുടനെ മണവാളൻ കെട്ടിയടിച്ചതിനലവരോടി ॥
ആയതു ബ്രഹ്മപുരാധിപർ കേട്ടിട്ടാധി മുഴുത്തറിയിച്ചിതു വിധിയെ ।
കോപമൊടായിരമായുധപാണികളോടിയണഞ്ഞുന്നൃപനുടെ നഗരെ ॥
ചെന്നങ്ങന്തണവരനും തന്നുടെ കണ്ണുമടച്ചു നിനച്ചുമൃഗേന്ദ്രം ।
വന്നിതു പതിനായിരമായവനുടെ സന്നിധിതന്നിലൊരാജ്ഞലഭിപ്പാൻ ॥
ചൊന്നതു കേട്ടവരായിരമൊന്നായ്കൊന്നു ഗമിച്ചതു കേട്ടൊരു ബ്രഹ്മൻ ।
വന്നിതു നമ്മുടെയന്തകനായിമ്മന്നിടവാസിയിലൊരുവൻ ചിത്രം ॥
ചെന്നുടനെ മുരവൈരിയൊടേവം ചൊന്നതു തിരിയാതായവരൊന്നായി ।
ചെന്നു വണങ്ങി ശ്രീപതിതന്നയുമൊന്നായ്ക്കൂട്ടി ഗമിച്ചവർ ഭൂമൊ ॥
വന്നവർ ബ്രാഹ്മണനെക്കണ്ടഖിലം കേട്ടു ഗ്രഹിച്ചൊരു സന്ധിയുരച്ചു ।
ബ്രഹ്മാവായും ബ്രാഹ്മണനായും ബ്രഹ്മാഹം തൊട്ടുള്ളൊരുതൎക്കം ॥
ശ്രീപതി തീൎപ്പതിനായിത്തന്നുടെ അംഗുലിയം കടൽതന്നിൽ ചാടി ।
കൊണ്ടു വരുന്നവനിന്നു വിധാതാവെന്നു വിധിച്ചു വസിപ്പൊരുനേരം ॥
ബ്രഹ്മൻ മുങ്ങിക്കടലിൽ പരതി ബ്രാഹ്മണനോൎത്തിതു കമഠം തന്നെ ।
വന്നിതു മോതിരമവനുടെ കയ്യിൽ മുങ്ങിവലഞ്ഞു മടങ്ങി ബ്രഹ്മൻ ॥
അന്നവരൊത്തുടനെയുര ചെയ്തു മന്നിടബ്രഹ്മാവിനെ നൂനം ।
ഇന്നിതു ബ്രഹ്മജ്ഞാനികളേതും നിന്ദിക്കാതെ ധരിപ്പതു ചിത്രം ॥

ഒരു വൃത്താന്തം

അതിഭയങ്കരമുള്ളൊരു വനഭൂമിയുടെ ഒത്ത നടുവിൽ വലിയൊരു
കോട്ട ഉറപ്പുതേടി നില്ക്കുന്നു. കോട്ടമതിലുകൾ ബഹു ഉയരമുള്ളവ
യും അതിന്റെ ഏക വാതിൽ ഇരിമ്പുള്ളതുമത്രെ. കോട്ടയകത്തു സ
ൎവ്വ മനുഷ്യവംശം ആൎത്തിപൂണ്ടു വായിതുറന്നു മരിപ്പാറായിരിക്കുന്നു.
ഈ കോട്ടയുടെ വൃത്താന്തങ്ങൾ ദൈവലോകത്തിലും കേളായിവന്ന
ശേഷം പ്രീതി, നീതി, സൂനു എന്നീമൂന്നു ദിവ്യന്മാർ ഭൂതലത്തിൽ
ഇറങ്ങി ചെന്നു, ആ കഷ്ടസ്ഥലത്തെ നോക്കി കണ്ടു ബദ്ധരുടെ
അരിഷ്ടതയെ ഓൎത്തു കൂടി നിരൂപിച്ചതിൽ, പ്രീതി അല്ലയൊ സഖി
മാരെ, ഇവരെ രക്ഷിപ്പാൻ ഒരു വഴിയില്ലയൊ? നാം കോട്ടവാതിലി
നെ പൊളിച്ചു അകത്തു കടന്നു ബദ്ധരെ അഴിച്ചുകൊണ്ടു പോക
രുതൊ എന്നു പറഞ്ഞാറെ, അയ്യൊ എന്തുവേണ്ടു? ഇവർ നീതിധ
ൎമ്മങ്ങൾ ഒക്കയും ലംഘിച്ചു, പിശാചിന്റെ വാക്കു കേട്ടു അനുസ
8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/61&oldid=182894" എന്ന താളിൽനിന്ന് ശേഖരിച്ചത്