താൾ:CiXIV130 1869.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യൎക്കും ഏക
മദ്ധ്യസ്ഥനും ഉള്ളു. ൨ തിമോ. ൨, ൫.

പണ്ടൊരു ഭൂസുരനിണ്ടൽ മുഴുത്തതു കൊണ്ടു നടന്നു വലഞ്ഞു ചടച്ചു ।
തെണ്ടിപ്പലവിടമുണ്ടു കളിച്ചും മുണ്ടു മുഷിഞ്ഞു വലഞ്ഞൊരു കാലം ॥
കണ്ടൊരു പൊയ്കയിലരയന്നന്താനുണ്ടു കുടുങ്ങി വലഞ്ഞു കിടപ്പു ।
കണ്ടവർ വന്നു വധിക്കുമ്മുമ്പെ മണ്ടി വിടീക്കുക ഭൂസുര നമ്മെ ॥
ഇങ്ങിനെയന്നം ചൊന്നതു കേട്ടവനങ്ങിനെ വലയിന്നുടനെയെടുത്തു ।
പൊങ്ങിനമോദം പൂണ്ടവനന്നം സ്വന്തഗണത്തൊടു സഖിയായ്വന്നു ॥
മന്ദമവൻ പോയി വാരിധിതീരം തന്നിൽ നടപ്പൊരു നേരം കൂൎമ്മം ।
വന്മരമുട്ടി വഹിച്ചു കിടപ്പതു നീക്കി വിടീച്ചതിനാൽ കമഠേന്ദ്രൻ ॥
നന്നിതു നമ്മുടെ ജാതിയശേഷം നിന്നുടെ സഖിഗണമായ്വരുമെന്നും ।
എന്നതു കേട്ടവനുടനെ വനവഴി വന്നൊരു നേരം മൃഗപതി വരനൊരു ॥
മഞ്ചയിൽ വീണു വലഞ്ഞതു വിടുവാൻ ചഞ്ചലനായ്വഴി തിരയുന്നേരം ।
കണ്ടൊരു ഭൂസുരവരനൊടു കെഞ്ചി മഞ്ചയിൽനിന്നു പുറത്തുടനോടി ॥
തഞ്ചമറിഞ്ഞു സഹായിപ്പേനെന്നഞ്ചി വണങ്ങി ഗമിച്ചു മൃഗേന്ദ്രൻ ।
ഇങ്ങിനെയന്നം കമഠം മൃഗപതി എന്നിവർ ചൊന്നവ കേട്ടൊരു വിപ്രൻ ॥
തിങ്ങിന മോദം പുണ്ടു ഗമിച്ചവനൂക്കകഴിച്ചു സുഖിച്ചു വസിച്ചു ।
അക്കാലത്തന്നരപതി തന്നുടെ പുത്രി ദിനേന ഭജിച്ചിതു ബ്രഹ്മം ॥
തക്കം നോക്കിയൊളിച്ചവനങ്ങൊരു വിഗ്രഹമറവിൽ ചെന്നു വസിച്ചു ।
വെക്കം വന്നൊരു നരവരപുത്രിയുമിത്തിരിമെല്ലെ ജപിച്ചു പറഞ്ഞാൾ ॥
ബ്രഹ്മാവെ നീ വന്നുടനെന്നുടെ വല്ലഭനായ്വരികെ മടിയാതെ ।
എന്നവൾ ചൊന്നൊരു നേരത്തുടനെ ഇന്നതു സാദ്ധ്യം പോക മൃഗാക്ഷി ॥
എന്നങ്ങൊരു മൊഴി വിരവൊടു കേട്ടവളൊന്നു കുലുങ്ങിയുരച്ചിതു മെല്ലെ ।
നന്നിതു വന്നിതു ഭജനാൎത്ഥം മമ വന്നു ഭവിക്കും മോദമിദാനീം ॥
എന്നു നിനച്ചു നടന്നവൾ തന്നുടെ മന്ദിരമുകളിൽ ചെന്നു വസിച്ചാൾ ।
പാന്ഥനതാകിയ വിപ്രൻ പരിചൊടു സന്ധ്യയിലന്നം തന്നെ നിനച്ചു ॥
വാഹനമേറിക്കൊലകമാളികവാതിൽ കടന്നവളോടു രമിച്ചു ।
ഉഷസിയവൾ നിജജനകം കണ്ടു സഫലമതാകിയ ചരിതം ചൊന്നാൾ ॥
ഹെ ഹെ ബുദ്ധിഭ്രമമിതു ഭുവനെ ബ്രഹ്മൻ ദൃശ്യനതായ്വരവില്ല ।
എന്നിതു ജനകൻ ചൊന്നതു കേട്ടു വന്നു ഭവാനീരാത്രിപ്പാൎക്ക ॥
ചെന്നിതു രണ്ടുരയന്നത്തൊടവനിണ്ടൽ പെരുത്തതിനാൽ നൃപതിക്കും ।
ബ്രഹ്മാവെ നിൻകൃപകൊണ്ടടിയനു തിന്മ പിണക്കാതെ വിടുകെന്നാൻ ॥
പേടിച്ചൊടിയൊളിച്ചൊരു നൃപനും കാൎയ്യം കാൎയ്യക്കാൎക്കറിയിച്ചു ।
ബുദ്ധിമയക്കത്തൊടമ്മന്ത്രിയുമെത്തിയൊളിച്ചതു പാൎപ്പാനായി ॥
എത്തി മുഴക്കത്തൊടുടനപ്പൊൾ വിപ്രൻ മൂന്നരയന്നത്തോടെ ।
ഒത്തൊരുമിച്ചതു കണ്ടമ്മന്ത്രിയുമട്ടി മറഞ്ഞഥ വീണുടനോടി ॥
ഒത്തൊരുമിച്ചവർ പാണിഗ്രഹം നിശ്ചയമാക്കി മുഹൂൎത്തം കണ്ടു ।
ഭുവനമടക്കം നൃപതികളോടും ഭൂസുരവരരൊടുമാകയുണൎത്തി ॥
നരപതിമാരും പരിവാരങ്ങളുമടവിസുരന്മാരോടും കൂടി ।
പലവിധ പൂമഴപെയ്തു തുടങ്ങി പലദിശി ഹംസകരങ്ങൾ മറച്ചു ॥
ബ്രഹ്മൻ സ്ഥാനം വിട്ടൊരുപട്ടം ബ്രാഹ്മണനായരയന്നം നൽകി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/60&oldid=182893" എന്ന താളിൽനിന്ന് ശേഖരിച്ചത്