താൾ:CiXIV130 1869.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു. ൫൫
൧ തിമോ. ൧, ൧൫.

പരദേശികളെ കാക്കുന്നു ദൈവം പരിചോടങ്ങെല്ലാ നാളിലു ।
മഛ്ശനമ്മമാരില്ലാതൊരെയും വൈധവ്യം പൂണ്ടവരെയും ॥
തക്കതായ സ്ഥലമതിലാക്കി രക്ഷിച്ചമ്പിൽ നിരന്തരം ।
ദുഷ്ടൎക്കു മാൎഗ്ഗം മാറ്റുന്നു ദൈവമെന്നെക്കുമെ വാഴുന്നു ॥
ചിയൊനെ നിന്റെ ദൈവ മമ്പിൽ പരംപരയോളം വാഴുന്നു ।
എന്റെ ദേഹിയെ എന്നെന്നും നീ യഹോവയെ സ്തുതിച്ചീടുക. ॥

സൽഗതിമാൎഗ്ഗം

ചിന്ത പൂണ്ടു വലഞ്ഞു ഞാൻ ഹൃദി വെന്തു നൊന്തു നടന്നഹൊ ।
സത്യസൽഗതി കിട്ടുവാനഹമെന്തു ചെയ്യുക വേണ്ടതു ॥
ചഞ്ചലം വെടികെൻ വചസ്സുകൾ നെഞ്ചറക്കു വെളിച്ചമാ ।
യ്തഞ്ചുമാറിതു കേൾക്കു സൽഗതി മാൎഗ്ഗമൊട്ടു പറഞ്ഞിടാം ॥
ദൈവത്തെ മഹിമപ്പെടുത്തുക വേണമെന്നതു മോൎക്ക നീ ।
ദിവ്യനിൎമ്മലനാമവൻ കൃതിഭാവനാദികളൊക്കയും ॥
സ്പഷ്ടമാക്കിയ സത്യവേദമെടുത്തു ശോധനചെയ്യുക ।
രക്ഷ കിട്ടുവതിന്നു തക്കറിവേകുമായതു നിൎണ്ണയം ॥
ജന്മകൎമ്മതിങ്കൽ രണ്ടിലുമുള്ള പാപമറിഞ്ഞു നീ ।
ദിവ്യ സന്നിധിതന്നിൽ മെയ്യനുതാപമുള്ളവനാകുകെ ॥
ഏക രക്ഷകനായ യേശുമശീഹതന്മരണത്തിനാൽ ।
നിങ്കഠോരമതായ പാപമറുത്തവങ്കൽ നിലച്ചിരി ॥
ക്രിസ്തയേശുവിൽ വിശ്വസിച്ചു നീ യേറ്റു കൊള്ളുക സ്നാനവും ।
ക്രിസ്തനാമമതിൽ നിലച്ചു കഴിക്ക പ്രാൎത്ഥനയെപ്പൊഴും ॥
നിൻ ഹൃത്തിന്നു ചുഴന്ന പാതകജാലമാക ജയിക്കുവാൻ ।
ദൈവമേകുമതാൽ ബലം പരമാൎത്ഥ യാചനകൊണ്ടഹൊ ॥
സ്വന്തശക്തിയിലൂന്നി നില്ക്കരുതാക ദൈന്യവിനീതവാ ।
നായി ആശ്രയമേക ദിവ്യ കൃപാകടാക്ഷമതിങ്കൽ നീ ॥
ആയതാലതിയുന്നതൻ പരിശുദ്ധ നീതികളുള്ളവൻ ।
എന്നു നിൻഹൃദയത്തിലേറുവതിന്നു സംശയമില്ലഹൊ ॥
നീതി നിൎമ്മലനാമ്പരന്നനുതാപമുള്ളവരെ മുദാ ।
നീതിനല്കി വരിക്കുമെന്നു ധരിച്ചു കൊള്ളുക നീ സദാ ॥
ജീവനെ തിരു സേവ ചെയ്വതിനായ്ക്കൊടുക്കയുമായവൻ ।
സന്നിധൌ കുറവറ്റു ശുദ്ധിയിൽ വാഴ്വതെ ഗതിമാൎഗ്ഗമാം ॥

ഭൂലോകബ്രഹ്മചൎയ്യം

ബ്രഹ്മജ്ഞാന്മുണൎത്തുന്നൊരു കഥ ബ്രഹ്മജ്ഞന്മാരോടിഹ പാറയാം ।
ബ്രപ്രകൃതികളാകെയടക്കം ബ്രാഹ്മണവരനുടെ ചരിതം കേൾക്ക ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/59&oldid=182892" എന്ന താളിൽനിന്ന് ശേഖരിച്ചത്