താൾ:CiXIV130 1869.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേല ചെയ്വാൻ മനസ്സില്ലാഞ്ഞാൽ താൻ ഭക്ഷിക്കയുമരുതു. ൫൩
൨ തെസ്സ. ൩, ൧൦.

സൂക്ഷ്മശരീരികളിവരെന്നുള്ളോ ।
രാഖ്യയുമുണ്ടായി വന്നിതിവൎക്കു ॥
അങ്ങിനെയുള്ള ഗണങ്ങളിലങ്ങതി ।
തേജൊമയനായൊരു സെരാഫി ॥
തിങ്ങിന സത്യത്തിലുമനുസരണം ।
തന്നിലുമൊട്ടും ചേൎന്നീടാതെ ॥
തന്നെത്താനങ്ങീശ്വരനാക്കി ।
പിന്നേയുള്ളൊരു ഭൂതഗണത്തൊടു ॥
ദൈവന്തന്നുടെ കല്പന നിങ്ങൾ ।
ലംഘിച്ചാൽ കുറവൊട്ടുമതില്ലാ ॥
ഇങ്ങിനെ ചൊല്ലിക്കൊണ്ടവർതമ്മെ ।
ഭിന്നിപ്പിച്ചാനാജ്ഞയിൽനിന്നു ॥
അതിനാലവരെല്ലാവരുമന്നെ ।
പതിതന്മാരായി വന്നിതിരുട്ടിൽ ॥
ഇങ്ങിനെയുള്ളൊരു ഭൂതഗണങ്ങ ।
ൾക്കന്നു പിശാചുകളെന്നായി നാമം ॥
അവരിൽ പ്രഭുവായൊരു സെരാഫി ।
ന്നുളവായി വന്നിതു നാമത്രയവും ॥
സാത്താനെന്നും ശൈത്താനെന്നും ।
പിന്നെ യഭിശാപിയുമെന്നിങ്ങിനെ ॥
മൂന്നു പ്രകാരമതാകിയ പേരൊടു ।
ചേൎന്നവനങ്ങു വസിച്ചാൻ പലനാൾ ॥
അങ്ങിനെയുള്ളൊരു സാത്താന്തന്നുടെ ।
വശഗന്മാരാം മൎത്യരെയെല്ലാം ॥
ചെമ്മെ നല്വഴി തന്നിലതാക്കാൻ ।
ഉണ്ടായി വന്നാനേശുവതറിവിൻ ॥
÷ പാപോല്പത്തികഥാ സമാപ്തം. ÷

സുഭാഷിതങ്ങൾ.

അൎത്ഥാ ഗൃഹെ നിവൃത്തന്തെ ശ്മശാനെ മിത്രബാന്ധാവാഃ ।
സുകൃതം ദുഷ്കൃതഞ്ചൈവ ഗഛ്ശന്തമനുഗഛതി ॥
ആചാൎയ്യാൽ പാദമാദത്തെ പാദം ശിഷ്യസ്സ്വമേധയാ ।
പാദം സബ്രഹ്മചാരിഭ്യഃപാദം കാലേന പഠ്യതെ ॥
ഇമന്തു നിഷ്ഫലം ഭൃത്യം ബാഹ്യെ ധ്വാന്തെ നിരസ്യത ।
തൽസ്ഥാനെ ക്രന്ദനം ദന്തഹൎഷണഞ്ചഭവിഷ്യാതി ॥
ഈശ്വരെ തദധീനേഷു ബാലിശേഷു ദ്വിഷൾസു വാ ।
പ്രേമമൈത്രീകൃപോപേക്ഷാം യഃകരോതി സമദ്ധ്യമഃ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/57&oldid=182890" എന്ന താളിൽനിന്ന് ശേഖരിച്ചത്