താൾ:CiXIV130 1869.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ കൎത്താവു നിങ്ങളെ സ്ഥിരീകരിച്ചു ദുഷ്ടനിൽനിന്നു
കാത്തു കൊള്ളും. ൨ തെസ്സ. ൩, ൩.

റുത്തവനങ്ങുഭുജിക്കാതേയും ॥
ദിവ്യമതായൊരു ജീവനമതിനാൽ ।
ചെമ്മെ ഹതനെന്നാകിലുമിനിയും ॥
ദേഹസ്ഥിതനാം ജീവൻപോലും ।
രക്ഷിച്ചീടാതേയുമിരിപ്പാൻ ॥
ആദാം തന്നെത്തോട്ടത്തിൽനി ।
ന്നാശുപുറത്തങ്ങാക്കിയ ശേഷം ॥
ജീവനവൃക്ഷന്തന്നുടെ വഴിയെ ।
കാത്തീടുവതിന്നായിക്കൊണ്ട ॥
ഖരുബികളെന്നൊരു നാമത്തോടെ ।
മരുവീടുന്നൊരു ദൂതന്മാരെ ॥
വിരവിൽ വിളിച്ചങ്ങരുളിചെയ്തി ।
ട്ടവരെ തോട്ടത്തിന്നരികത്ത ॥
പ്രാചിയതാകിയ ദിക്കിലിരുത്തി ।
ചാലെയിരുന്നൊരാശകളെല്ലാം ॥
മിന്നീടുന്നൊരുഖഡ്ഗമതവിടെ ।
നന്നായി സ്ഥാപിച്ചുടനെ ദൈവം ॥
ആദിയിലാദാം തന്നെയുമവനുടെ ।
മാനിനിഹവ്വയെയും പുനരെന്യെ ॥
മറ്റൊരുവരെയും സൃഷ്ടിക്കാതെ ।
യിരിക്കെ പിശാചെവിടുന്നുളവായി? ॥
ചൊല്ലാമെങ്കിൽ ദൈവവുമാദിയി ।
ലമ്പൊടു തന്നുടെ ശുശ്രൂഷക്കായി ॥
എണ്ണാൻ പാടില്ലാതൊരുഭൂത ।
ഗണത്തെയുമുളവാക്കിട്ടതിവേഗാൽ ॥
തന്തിരുവുള്ളത്താലെയവൎക്കായി ।
ദിവ്യമതാകിയതേജസ്സാകും ॥
ജീവനമതിനെ വെളിച്ചത്തെയും ।
ശക്തിയെയും പുനരങ്ങു കൊടുത്തു ॥
അമ്പൊടവൎക്കങ്ങിട്ടിതു പേരും ।
ദൈവന്തന്നുടെ സൈന്യമതെന്നും ॥
ദൂതന്മാരെന്നും പുനരവനുടെ ।
വേലക്കാരെന്നിങ്ങിനെയെല്ലാം ॥
പിന്നെയവൎക്കു സെരാഫികളെന്നും ।
ഖരുബികളെന്നും രണ്ടുവിധത്തിൽ ॥
വൎണ്ണപ്പേരുണ്ടാണുംപെണ്ണുമ ।
തെന്നൊരുഭേദമവൎക്കില്ലൊട്ടും ॥
സൂക്ഷ്മമതാകിയ ദേഹത്തിന്നും ।
ഉടയവരവരായി വന്നതിനാലെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/56&oldid=182889" എന്ന താളിൽനിന്ന് ശേഖരിച്ചത്