താൾ:CiXIV130 1869.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു. ൫൧
൧ തെസ്സ. ൫, ൨൪.

നിന്റെ നിമിത്തം ഭൂമിതനിക്കും ।
ഉണ്ടായ്വന്നിതു ശാപവുമിപ്പോൾ ॥
ആയുസ്സുള്ളൊരുനാളെല്ലാം നീ ।
ശോകത്തോടുടനിടചേൎന്നീടും ॥
ഫലമതു ഭക്ഷിച്ചീടുമതിന്റെ ।
തെളിവൊടതങ്ങു മുളപ്പിച്ചീടും ॥
മുള്ളുകളെയും കാരകളെയുമ ।
തെന്യെമറ്റു തൃണാദികളേയും ॥
നിലമതിലുളവാം സസ്യത്തെ നീ ।
തെളിവിനൊടെ താൻ ഭക്ഷിച്ചീടും ॥
നിന്മുഖമതിലെ വിയൎപ്പൊടു കൂടെ ।
തിന്നീടും നീയന്നവുമെല്ലാം ॥
നിന്നുടെ ദേഹം നിലമതിൽനിന്നി ।
ട്ടമ്പൊടെടുത്തൊരു പൊടിയാകുന്നൂ ॥
അതുകാരണമായിനിയും നീ പോയി ।
പൊടിയിൽ ചേരുമതെന്നറിയേണം ॥
ഇങ്ങിനെ യെല്ലാമരുളിച്ചെയ്തി ।
ട്ടാദാമിന്നുമവൻ ഭാൎയ്യക്കും ॥
പാപനിവൃത്തിക്കുള്ളൊരു വഴിയെ ।
കാണിച്ചന്നുകൊടുത്തിതു ദൈവം ॥
ശുദ്ധമൃഗത്തിന്നു മൃത്യുവരുത്തി ।
യതിൻതോൽ തന്നാലാടകളേയും ॥
ഉണ്ടാക്കിച്ചങ്ങവരിരുവരെയും ।
നന്നായന്നുധരിപ്പിച്ചിട്ടു ॥
അവരെയുമുടനെ കൊന്നീടാതെ ।
ശഠനായുള്ളൊരു പാമ്പിനെ വെല്പാൽ ॥
മതിയായുള്ളൊരു സന്തതിതന്നുടെ ।
വരവുണ്ടെന്നറിയിച്ചൊരു ശേഷം ॥
ആദാന്തന്നുടെ ഭാൎയ്യക്കപ്പോൾ ।
ഹവ്വയതെന്നൊരു പേരുവിളിച്ചു ॥
അതിനുടെ സാരം ജീവജനാനാ ।
മിവൾ മാതാവായ്വരുമെന്നത്രെ ॥
പിന്നെ ദൈവം തന്നുടെ ഹൃദയെ ।
നന്നായിട്ടൊന്നിത്തരമോൎത്തു ॥
ആദാം ഗുണദോഷങ്ങളെയെല്ലാം ।
നമ്മെപ്പോലെ തിരിച്ചറിയുന്നു ॥
ആയതുകൊണ്ടവനമ്പൊടു തന്നുടെ ।
ബാഹുദ്വയമതു നീട്ടാതേയും ॥
ജീവനവൃക്ഷന്തന്നുടെഫലമത ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/55&oldid=182888" എന്ന താളിൽനിന്ന് ശേഖരിച്ചത്