താൾ:CiXIV130 1869.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ദോഷതരങ്ങൾ എല്ലാം വിട്ടൊഴിവിൻ.
൧ തെസ്സ. ൫, ൨൨.

ചതി പറ്റിച്ചിസ്സൎപ്പവുമെന്നെ ॥
അവനുടെ വാക്കതു സത്യമതെന്നോ ।
ൎത്തശനം ചെയ്തെൻ ഫലമതു നാഥാ ॥
അപ്പോൾ ദൈവം സൎപ്പത്തോട ।
ങ്ങിത്ഥം ചൊന്നാനിതിനാൽ നിന്നെ ॥
മറ്റു മൃഗങ്ങളിലേറ്റവുമധികം ।
ഇന്നു ശപിപ്പാൻ ഞാനും പിന്നെ ॥
നിന്നുടെ ജീവനമുള്ളന്നോളം ।
മണ്ണിലിഴഞ്ഞു നടന്നുങ്കൊണ്ടു ॥
മണ്പൊടിതിന്നും നീയുമതിന്ന ।
ങ്ങന്തരമില്ലതു ബോധിച്ചാലും ॥
അതു കൂടാതെ നിനക്കും നിന്നുടെ ।
ചതിവചനത്തെ സത്യമിതെന്ന ॥
കരളിൽ കരുതിന തരുണി മണിക്കും ।
അതിയായുള്ളൊരു വൈരവുമുളവാം ॥
ആയതു മെന്ന്യെ നിങ്ങളിൽ നിന്നങ്ങു ।
ളവായീടും സന്തതികൾക്കും ॥
തമ്മിൽശത്രുതയുണ്ടാമങ്ങതു ।
ചെമ്മെ വൎദ്ധിച്ചീടും നാളിൽ ॥
ഇവളുടെ സന്തതി കാലിൻകുതിയെ ।
മടികൂടാതെ ചതച്ചീടും നീ ॥
അദ്ദിനമവനും നിന്നുടെ തലയെ ।
കുതിയതിനാലെ തന്നെ ചതക്കും ॥
ഇങ്ങിനെ സൎപ്പത്തോടുരചെയ്തി ।
ട്ടങ്ങത്തരുണിയൊടാശു പറഞ്ഞു ॥
നിൻ ഗൎഭത്തിൻ ഭരണത്തേയും ।
ദുഃഖത്തേയും വൎദ്ധിപ്പിപ്പാൻ ॥
അതിവേദനയും പൂണ്ടിഹനീയും ।
തനയന്മാരെ പ്രസവിച്ചീടും ॥
അതിനൊരു സംശയമില്ലതിനനുഭവം ।
ഉടനെ തന്നെ അറിയാറാകും ॥
നിന്റെ വാഞ്ഛകളെല്ലാം നിന്നുടെ ।
ഭൎത്താവിൻ വാക്യത്തിൻ കീഴാ ॥
യ്വൎത്തിക്കും പുനരതുകൂടാതെ ।
വാണീടുമവൻ നിന്നുടെ മേലെ ॥
ആദാമോടഥ ചൊന്നാൻ ദൈവം ।
നീ നിന്തരുണീഗിരമേതുകേട്ടു ॥
എന്നുടെ വാക്കിനെ ലംഘിച്ചിട്ട ।
ത്തരുവിൻ ഫലമതശിക്കുകയാലെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/54&oldid=182887" എന്ന താളിൽനിന്ന് ശേഖരിച്ചത്