താൾ:CiXIV130 1869.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകലത്തെയും ശോധന ചെയ്വിൻ; നല്ലതിനെ മുറുക ൪൯
പിടിപ്പിൻ. ൧ തെസ്സ. ൫, ൨൧.

തൽക്ഷണമങ്ങൊരു ഫലവുമറുത്തതു ।
ഭൎത്താവിന്നു കൊടുത്തവനോടും ॥
ഭക്ഷിച്ചപ്പോളിരുവരുടെയും ।
ചക്ഷു തുറന്നതു ബോധിച്ചുടനെ ॥
നഗ്നന്മാർ നാമെന്നവരപ്പോൾ ।
ചിക്കനെയങ്ങുധരിച്ചതു നേരം ॥
പത്രങ്ങളുടൻ കൂട്ടി തുന്നിയ ।
വസ്ത്രങ്ങളുമവരന്നു ധരിച്ചു ॥
ദൈവമതായ യഹോവയുമപ്പോൾ ।
ശോഭനമാകിയ തോട്ടത്തിങ്കൽ ॥
കുളിരുളവായൊരു പകൽ സമയത്തിൽ ।
തെളിവൊടു കൂടെ നടക്കുന്നേരം ॥
ആദാമും തൻഭാൎയ്യയുമവനുടെ ।
ശബ്ദം കേട്ടു നടുങ്ങി ഭ്രമിച്ചു ॥
ദൈവമ്മുമ്പിൽ ചെല്ലാന്നാണിച്ച ।
വിടെയൊളിച്ചു തരുക്കൾ മറഞ്ഞു ॥
അന്നേരത്തു യഹോവയുമാദാം ।
തന്നെക്കാണാഞ്ഞിത്തരമരുളി ॥
എവിടെ വസിക്കുന്നാദാമെ നീ ।
അരികെ മമ വന്നാലും വേഗാൽ ॥
അതു കേട്ടാദാമുടനുര ചെയ്തു ।
ചെവിയിൽ പെട്ടിതു നിന്നുടെ വാക്യം ॥
ആടകളിങ്ങില്ലായ്കനിമിത്തം ।
നാണിച്ചവിടെ വരാതെയൊളിച്ചേൻ ॥
അപ്പോഴാശു പറഞ്ഞിതു ദൈവം ।
നഗ്നൻ നീയെന്നാരു പാറഞ്ഞു ॥
ഭക്ഷിച്ചീടരുതെന്നിഹ ഞാനും ।
ശിക്ഷിച്ചങ്ങു വിരോധിച്ചുള്ളൊരു ॥
വൃക്ഷത്തിൻ ഫലമങ്ങു ഭുജിച്ചി ।
ട്ടിപ്പോഴിതു തവ വന്നു ഭവിച്ചു ॥
ഇത്ഥം കേട്ടളവാദാം നീ മമ ।
തുണയായമ്പൊടു നിൎമ്മിച്ചീടിന ।
തരുണി എനിക്കിതു തരികനിമിത്തം ।
തരസാ ഭക്ഷിച്ചേനതു ഞാനും ॥
ഉര ചെയ്തതു കേട്ടുടനെ ദൈവം ।
തരുണിയൊടിങ്ങിനെ ചോദ്യം ചെയ്തു ॥
എന്തൊരു കാൎയ്യം ചെയ്തിതു നീയും ।
ചഞ്ചലമെന്യെ ചൊല്ലീടേണം ॥
അതു കേട്ടുടനെയുരച്ചന്നാരീ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/53&oldid=182886" എന്ന താളിൽനിന്ന് ശേഖരിച്ചത്