താൾ:CiXIV130 1869.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ എല്ലാറ്റിലും സ്തോത്രം ചെയ്വിൻ.
൧ തെസ്സ. ൫, ൧൮.

ചോദ്യം ചെയ്തിതു നിങ്ങളുമിതിലെ ॥
സകല തരുക്കളിൽനിന്നും കായ്കൾ ।
ഹിതമൊടറുത്തു ഭുജിക്കരുതെന്ന് ॥
ദൈവന്താനങ്ങെപ്പൊഴെങ്കിലു ।
മുണ്ടൊ നിങ്ങളൊടങ്ങുര ചെയ്തു ।
അതുകേട്ടാശു പറഞ്ഞിതു നാരീ ।
തെളിവൊടു ദൈവം ഞങ്ങളെ നോക്കി ॥
അരുളിച്ചെയ്തിതു മുമ്പേതന്നെ ।
കരുതിക്കൊള്ളുവിന്നീവാക്യം ॥
ഇത്തോട്ടത്തിലിരിക്കും പലവക ।
വൃക്ഷഗണങ്ങടെ മദ്ധ്യെ മരുവും ॥
ഒരു ദ്രുമപക്വമൊഴിച്ചിഹ നിങ്ങൾ ।
ഭക്ഷിച്ചീടുവിനെല്ലാഫലവും ॥
ഭക്ഷിക്കരുതതു പരമവിരോധം ।
ശിക്ഷിച്ചവനുരചെയ്താനേവം ॥
അത്തരുഫലമതു തിന്നാൽ നിങ്ങൾ ।
ക്കെത്തും മരണം സംശയമെന്യെ ॥
അപ്പോഴങ്ങുരചെയ്തു പിശാചു ।
മിതൊക്കെ ദൈവന്തൻചതിയത്രെ ॥
ഭക്ഷിച്ചാകിൽ മരിക്കയുമില്ലതു ।
കൊണ്ടു വിഷാദവുമുണ്ടാകേണ്ട ॥
അതു ഭക്ഷിച്ചാലുണ്ടാമൊരുഗുണ ।
മധുനാ പറയുന്നേനിഹ ഞാനും ॥
ഭക്ഷിച്ചാകിൽ നിങ്ങടെ കണ്ണുകൾ ।
തൽക്ഷണമങ്ങു തുറക്കുന്താനും ॥
എന്നാൽ ഗുണദോഷങ്ങളെ എല്ലാം ।
ഒന്നൊഴിയാതെയറിഞ്ഞിഹ നിങ്ങൾ ॥
ദൈവത്തോടു സമാനന്മാരായി ।
വരുമെന്നുള്ളതു ബോധിച്ചാലും ॥
അതിനുകൊടുക്കരുതിടയെന്നുള്ളതു ।
കരുതിക്കൊണ്ടിഹ ദൈവന്താനും ॥
നിങ്ങളെയതിൽനിന്നങ്ങു നിഷേധി ।
ച്ചെന്നതു നിങ്ങളറിഞ്ഞീടേണം ॥
അതു കേട്ടുടനെ സീമന്തിനിയ ।
ത്തരുവിൻ ഫലമതു കാഴ്ചക്കേറ്റം ॥
യോഗ്യമതെന്നും ഭക്ഷിച്ചാലതി । രുചികരമെന്നുമതന്യെ പിന്നെ ॥
ബുദ്ധിക്കേറ്റം വൃദ്ധികൊടുക്കും ।
സിദ്ധൌഷധമിദ്രുമമെന്നൊൎത്തു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/52&oldid=182885" എന്ന താളിൽനിന്ന് ശേഖരിച്ചത്