താൾ:CiXIV130 1869.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാവരോടും എപ്പോഴും നന്മയെ പിന്തുടൎന്നു ൪൭
കൊൾവിൻ. ൧ തെസ്സ. ൫, ൧൫.

൨. പാപോല്പത്തി.

[തുള്ളപ്പാട്ടിൻ രീതിയിൽ പാടാം]

ആദ്യന്മാരാം മാതൃപിതാക്കളു ।
മൊട്ടും ദോഷമതെന്യെ തന്നെ ॥
ദൈവത്തേയും സ്നേഹിച്ചവനുടെ ।
കല്പനയെല്ലാം ശിരസിവഹിച്ചു ॥
നഗ്നന്മാരായ്നാണവുമെന്യെ ।
തോട്ടത്തിൽ പല വേലകൾ ചെയ്തു ॥
അതു കാത്തുംകൊണ്ടതിലുളവാകും ।
ഫലജാലങ്ങൾ ഭുജിച്ചുംകൊണ്ടു ॥
മേവീടുന്നൊരു കാലത്തിങ്കൽ ।
ദൈവം താനവിടെക്കെഴുനെള്ളി ॥
തന്നിലവൎക്കുള്ളനുസരണത്തെ ।
തെളിവിനൊടൊന്നു പരീക്ഷിപ്പാനായി ॥
ശ്രേഷ്ഠതയുള്ളൊരു വൃക്ഷദ്വയമതു ।
കാട്ടിപ്പരിചൊടു ചൊല്ലിക്കൊണ്ടു ॥
അതിലൊന്നിന്നിഹ ജീവദ്രുമമെന്ന ।
തിഗുരുവായൊരു നാമവുമിട്ടു ॥
ഇതിലുളവാം ഫലമശനം ചെയ്വോ ।
ൎക്കൊരു കാലത്തും മരണവുമില്ല ॥
ജീവിപ്പോരെന്നാശിസ്സിനെയും ।
മോദത്തോടുടനങ്ങു കൊടുത്തു ॥
മറ്റെത്തരുവിനു ഗുണദോഷജ്ഞ ।
മതാകിയ വൃക്ഷമിതെന്നൊരു പേരും ॥
കല്പിച്ചിട്ടതിലുണ്ടാം ഫലമതു ।
ഭക്ഷിച്ചീടരുതെന്നും പിന്നെ ॥
ഭക്ഷിച്ചീടുകിലുടനെ നിങ്ങൾ ।
ക്കെത്തീടും മൃതിയെന്നും ചൊല്ലി ॥
അവിടെ നിന്നെഴുനെള്ളി ദൈവം ।
തെളിവോടായവരങ്ങുവസിച്ചു ॥
അതു കാലത്തിൽ ദൈവവിരോധം ।
പലതും ചെയ്തു പതിച്ചൊരു ദൂതൻ ॥
നരരിപുസാത്താൻ കൌശലമോടെ ।
ഭോഗീന്ദ്രാകൃതിപൂണ്ടങ്ങുടനെ ॥
തോട്ടം തന്നിൽ ചെന്നുടനവിടെ ।
പാൎത്തിടുന്നൊരു നാരീമണിയെ ॥
ചെൎത്തൊരു കുതുകാൽ കണ്ടുടനവളൊടു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/51&oldid=182884" എന്ന താളിൽനിന്ന് ശേഖരിച്ചത്