താൾ:CiXIV130 1869.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ അശുദ്ധിക്കായിട്ടല്ലല്ലൊ വിശുദ്ധീകരണത്തിലത്രെ
ദൈവം നമ്മെ വിളിച്ചതു. ൧ തെസ്സ. ൪, ൮.

ചിത്തതാരിൽ നിനച്ചുടൻ ദൈവം ॥
എല്ലാറ്റെയും ക്ഷണത്തിലുണ്ടാക്കാ ।
നുണ്ടു സാമൎത്ഥ്യമങ്ങിതെന്നാലും ॥
സൃഷ്ടിതൻക്രമം സൎവ്വജനാനാം ।
സ്പഷ്ടമായിട്ടറിവതിന്നായി ॥
ആറു നാൾകൊണ്ടു ഭൂതലത്തെയും ।
ആയതിൽ വസിച്ചീടുന്നവരെ ॥
ഒക്കെയുമുളവാക്കിനാൽ ദൈവം ।
എന്നു നന്നായറിഞ്ഞു കൊണ്ടാലും ॥
അങ്ങിനെയുള്ള സൃഷ്ടികഥയി ।
ന്നുണ്ണികൾക്കും വലിപ്പമുള്ളോൎക്കും ॥
എന്നു വേണ്ടറിവുള്ളോൎക്കുമായ ।
തില്ലാതോൎക്കു മറിവതിന്നായി ॥
എത്രയും ചുരുക്കി പറയുന്നേൻ ।
അത്ര തെല്ലു ചെവികൊടുത്തിട്ട ॥
കേൾക്കുന്നോൎക്കിന്നനുഗ്രഹമുണ്ടാം ।
ആൎക്കെന്നാകിലുമില്ലകില്ലൊട്ടും ॥
ദൈവാത്മാ താൻ ജലങ്ങൾക്കുമീതെ ।
ആവസിച്ചിരിക്കുന്നൊരളവിൽ ॥
ഉണ്ടാകേണം പ്രകാശമെന്നങ്ങു ।
ചെമ്മെ കല്പിച്ചു ദൈവമന്നേരം ॥
ഉണ്ടായോരു പ്രകാശത്തെയുമ ।
ങ്ങന്ധകാരത്തെയും വേർ തിരിച്ചു ॥
പിന്നെയായവറ്റിന്നു പകലും ।
രാത്രിയുമെന്നു പേരും വിളിച്ചു ॥
രണ്ടാന്നാളൊരു തട്ടു ചമച്ച ।
ത്തട്ടിൻ കീഴിലും മേലിലുമായി ॥
ഒന്നായ്നിന്നൊരു വെള്ളങ്ങളെയ ।
ന്നെല്ലാം വെവ്വെറെയാക്കി ചമച്ചു ॥
തട്ടിന്നാകാശമെന്നൊരു പേരു ।
മിട്ടിതന്നങ്ങു ദൈവമമ്പോടെ ॥
മൂന്നാം നാളങ്ങതിന്റെ കീഴ്മേവും ।
വെള്ളങ്ങളൊരേടത്തൊരുമിച്ചു ॥
അപ്പോഴങ്ങതിലെ താൻ പ്രദേശം ।
ശില്പമായുണങ്ങി നിലമായി ॥
പേരിട്ടിതങ്ങതിന്നു ഭൂവെന്നും ।
മറ്റെ വെള്ളത്തിനംബുധിയെന്നും ॥
ഭൂമിതന്നിൽ തൃണങ്ങൾ വിത്തുള്ള ।
സസ്യങ്ങളതു കൂടാതെ പിന്നെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/48&oldid=182881" എന്ന താളിൽനിന്ന് ശേഖരിച്ചത്