താൾ:CiXIV130 1869.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോപത്തിന്നായല്ലല്ലൊ രക്ഷാസമ്പാദനത്തിന്നായത്രെ ൪൫
ദൈവം നമ്മെ ആക്കിയതു. ൧ തെസ്സ. ദ്ര, ൯.

വിത്തുള്ള ഫലങ്ങളുളവാകും ।
വൃക്ഷങ്ങളിവയെല്ലാം ചമച്ചു ॥
നാലാന്നാൾ ദൈവമങ്ങു കാലത്തിൻ ।
ഭേദത്തെയറിയിപ്പതിന്നായി ॥
ആദിത്യൻ തന്നെയും ചന്ദ്രനെയും ।
നക്ഷത്രങ്ങളേയുമുളവാക്കി ॥
അഞ്ചാന്നാൾ ജലം തന്നിൽ നീന്തുന്ന ।
സൎവ്വ കീടമത്സ്യാദികളാകും ॥
ജന്തുക്കളെയുമാകാശമാൎഗ്ഗെ ।
സഞ്ചരിക്കുന്ന പക്ഷികളെയും ॥
അറ്റമെന്ന്യെയനേക വിധമാ ।
യ്കുറ്റം കൂടാതെ കണ്ടുളവാക്കി ॥
നിങ്ങൾ ഭൂസമുദ്രങ്ങൾ നിറവിൻ ।
എന്നു നന്നായനുഗ്രഹം നല്കി ॥
ആറാന്നാൾ ദൈവമങ്ങരണ്യത്തിൽ ।
വാണീടുന്ന മൃഗങ്ങളും പിന്നെ ॥
നാട്ടിലുള്ള നാല്ക്കാലികളാദി ।
ജന്തുക്കളുമുളവാക എന്നു ॥
കല്പിച്ചങ്ങുളവായതിൽ പിന്നെ ।
കെല്പോടെ സമുദ്രത്തിൽ വസിക്കും ॥
മത്സ്യങ്ങളെയുമാകാശമാൎഗ്ഗെ ।
ചുറ്റീടുന്നോരു പക്ഷികളെയും ॥
മണ്ണിലങ്ങിഴയുന്നോരു ജന്തു ।
വൃന്ദത്തേയുമതെന്നിയെ പിന്നെ ॥
സൎവ്വജന്തുക്കളേയുമടക്കി ।
വാണുകൊള്ളുവാനായിട്ടിദാനീം ॥
നമ്മുടെ രൂപതുല്യമായിതന്നെ ।
ഉണ്ടാക്കെണം മനുഷ്യനെയെന്നു ॥
നിശ്ചയിച്ചു മനുഷ്യദേഹത്തെ ।
മണ്ണുകൊണ്ടു മനഞ്ഞുടൻ ദൈവം ॥
ജീവാംശമുള്ള തന്റെ ശ്വാസത്തെ ।
ആയതിൻ മൂക്കിലൂതീട്ടുടനെ ॥
ജിവനുണ്ടാക്കിയങ്ങവന്തന്നെ ।
ജീവാത്മാവാക്കി വെക്കയും ചെയ്തു ॥
പിന്നെയങ്ങേദനെന്നൊരു തോട്ടം ।
ഉണ്ടാക്കീട്ടവനെ യതിലാക്കി ॥
ഭോജനത്തിന്നനേകങ്ങളായ ।
സസ്യങ്ങൾ ഫലവൃക്ഷങ്ങളെല്ലാം ॥
നല്കി പിന്നെയവന്നു താൻ ചെമ്മെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/49&oldid=182882" എന്ന താളിൽനിന്ന് ശേഖരിച്ചത്