താൾ:CiXIV130 1869.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവത്തിന്റെ ഇഷ്ടമാകുന്നതു നിങ്ങളുടെ ശുദ്ധീകരണം ൪൩
തന്നെ. കൊല. ൪, ൬.

ഒഴികെ എല്ലാ വിലാത്തിജാതികൾ പുതിയ നിൎണ്ണയത്തെ തന്നെ
പ്രമാണമാക്കി ഗണിച്ചു വരുന്നു.

മുഹമ്മദീയവൎഷം ക്രിസ്താബ്ദം ൬൨൨ ജൂലായി മാസം ൧൬ാം തി
യ്യതി കൊണ്ടു തുടങ്ങുന്നു. ആ ദിവസത്തിൽ മുഹമ്മദനബി മക്ക
ത്ത് വിട്ടു മെദീന നഗരത്തിലേക്കു ഓടി പോയി പാൎത്തതുകൊണ്ടു
അതു മുഹമ്മദീയരുടെ പഞ്ചാംഗത്തിന്റെ ആരംഭം തന്നെ. അന്നു
വെള്ളി ആഴ്ച ആകകൊണ്ടു വെള്ളിയും അവൎക്കു ആഴ്ചകളിൽ വി
ശേഷമുള്ളതാകുന്നു. മുഹമ്മദീയവൎഷത്തിന്നു ൧൨ ചന്ദ്രമാസമുള്ള
തിൽ ആറിന്നു ൩൦, ൩ഠ രാപ്പകലും ആറിന്നു ൨൯, ൨൯ രാപ്പകലും ഉ
ണ്ടാകകൊണ്ടു ഒർ ആണ്ടിന്നു ൩൫൪ ദിവസമെയുള്ളു. എങ്കിലും
രണ്ടു മൂന്നു വൎഷം ചെല്ലും തോറും ൩൫൫ രാപ്പകലുള്ളൊരു പെരും
വൎഷമുണ്ടാകും. കറുത്തവാവു കഴിഞ്ഞിട്ടു വെളുത്ത പക്ഷം കാണാ
യ്വരുന്ന തിയ്യതി അവൎക്കു മാസത്തിന്റെ ൧ാം തിയ്യതി തന്നെ, അ
തു മിക്കതും ശുക്ലപക്ഷത്തിലെ പ്രതിപദമുള്ള തിഥിയത്രെ. എന്നാ
ലൊ കൊല്ലം, മുഹമ്മദീയവൎഷം, ക്രിസ്താബ്ദം എന്നിവ ഒക്കയും
ഒടുങ്ങിയ ശേഷം ഒരിക്കലും തീരാത്ത ദിവ്യവൎഷം തുടങ്ങും. ലോക
വും അതിലുള്ളതു ഒക്കയും ഒഴിഞ്ഞുപോകും എങ്കിലും ദൈവേഷ്ടം
ചെയ്യുന്നവൻ എന്നും ജീവിക്കും.

പൂൎവ്വമൈമാൎഗ്ഗപാന.

൧. ലോകസൃഷ്ടി.

[കളപ്പാട്ടിന്റെ രീതിയിൽ പാടാം]

ആദ്യഹീനനായി തന്റെ ഹിതത്തി ।
ന്നൊത്തവണ്ണമങ്ങെല്ലാറ്റിനേയും॥
ചെയ്തീടുന്ന യഹോവ എന്നുള്ള ।
ദൈവമങ്ങാദികാലത്തുതന്നെ ॥
തന്നുടെ തിരുവാക്യശക്ത്യാ താൻ ।
ഉണ്ടാക്കീടിനാൻ ലോകങ്ങളെയും ॥
തഛ്ശക്തികൊണ്ടു തന്നെ അവയെ ।
ഇപ്പോഴും വഹിച്ചിട്ടിരിക്കുന്നു ॥
മൎത്യജാതിയേയുമങ്ങവൎക്കു ।
യോഗ്യമായുള്ള വാസഭൂവേയും ॥
സൃഷ്ടിച്ചീടുക വേണമെന്നങ്ങു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/47&oldid=182880" എന്ന താളിൽനിന്ന് ശേഖരിച്ചത്