താൾ:CiXIV130 1869.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ നിങ്ങളുടെ വാക്കു എപ്പോഴും ലാവണ്യത്താടും ഉപ്പിനാൽ
രുചികരമാക. കൊല. ൪, ൬.

വൎഷത്തിൽ രണ്ടു അയനങ്ങൾ ഉണ്ടാകയാൽ അയനവൎഷം എന്നും
പറയാം.

൩൬൫ രാപ്പകലും ൫ മണിക്കൂറും ൪൮ വിനാഴികയും ആകുന്ന
മുന്നൂറ്ററുപത്തഞ്ചേകാൽ രാപ്പകൽ ഒരു സൂൎയ്യവൎഷമാകുന്നു. സാധാ
രണ വൎഷത്തിന്നു ൩൬൫ രാപ്പകലെയുള്ളു എങ്കിലും ഓരോ ആണ്ടി
ന്നു കാക്കാൽ ദിവസം ഏറുകകൊണ്ടു ൪൦൦ സംവത്സരങ്ങളിൽ മൂന്നു
മാസം വ്യത്യാസം ഉണ്ടാകും. ഇങ്ങിനെയുള്ള വ്യത്യാസം ഒപ്പിപ്പാൻ
വേണ്ടി യൂലിയൻ ചക്രവൎത്തിയുടെ കാലത്തിൽ ഗണിതക്കാർ കൂടി
നിരൂപിച്ചു, ഒർ ആണ്ടിന്നു ൩൬൫ രാപ്പകലും ൬ മണിക്കൂറും കല്പി
ച്ചു. നന്നാലുവൎഷം ചെല്ലുമ്പോൾ ഒരു രാപ്പകൽ ഏറുകകൊണ്ടു നാ
ലാം വൎഷത്തിന്നു ൩൬൬ രാപ്പകൽ കൂട്ടി പെരുംവൎഷം എന്നു പേർ
ചൊല്ലി, ഫിബ്രുവരിമാസത്തിന്നു സാധാരണ വൎഷത്തിൽ ൨൮ തിയ്യ
തികൾ മാത്രമിരിക്കെ പെരുംവൎഷത്തിൽ ആ മാസത്തിന്നു ൨൯ തിയ്യ
തികളെ ചേൎത്തു. ഇതിന്നു യൂലിയ പഞ്ചാംഗക്രമം എന്നു ചൊല്ലുന്നു.

എന്നാൽ ഒരു സൂൎയ്യവൎഷത്തിന്നു ൩൬൫ രാപ്പകലും ൫ മണിക്കൂറും
൪൮ വിനാഴികയും മാത്രം ഉണ്ടാകകൊണ്ടു മേല്പറഞ്ഞ യൂലിയപ
ഞ്ചാംഗക്രമപ്രകാരം ഒർ ആണ്ടിന്നു മുന്നൂറ്ററുപത്തഞ്ചേകാൽ രാപ്പ
കൽ വെച്ചതിനാൽ ഓരോ ആണ്ടിനു ൧൨ വിനാഴിക അധികം
ചെന്നു. അതുകൊണ്ടു ൧൫൭൭ മാൎച്ചമാസം ൨൧ാം തിയ്യതിക്കു വരെ
ണ്ടിയിരുന്ന വിഷുപത്ത ആ മാസത്തിന്റെ ൧൧ാം തിയ്യതിക്കു ത
ന്നെ വരികയാൽ ക്രിസ്തന്റെ മുമ്പെ ൪൬ ആകുന്ന യൂലിയൻ ച
ക്രവൎത്തിയുടെ കാലം തുടങ്ങി ക്രിസ്താബ്ദം ൧൫൭൭ ആകുന്ന പതി
മൂന്നാം ഗ്രെഗോർ പാപ്പാവിന്റെ കാലത്തോളം പത്തു ദിവസം വ്യ
ത്യാസം വന്നു. ഈ കുറ്റം തീൎക്കേണ്ടതിനു ഗ്രെഗോർ പാപ്പാ
൧൫൮൨ാമതിൽ ഗണിതക്കാരെ വിളിച്ചു ആയാണ്ടിന്റെ ഒക്തോ
ബർ മാസം ൫ാം തിയ്യതിയെ ൧൫ാം തിയ്യതി ആക്കി കല്പിച്ചു വിഷു
പത്ത മാൎച്ചമാസം ൨൧ാം തിയ്യതിക്കു വരുവാൻ സംഗതി വരുത്തി.
പിന്നെയും വ്യത്യാസം വരാതിരിക്കേണ്ടതിന്നു ൧൭൦൦, ൧൮൦൦, ൧ൻ൦൦
എന്നീ പെരുംവൎഷങ്ങളെ സാധാരണ വൎഷങ്ങളാക്കി മാറ്റുകയും
ചെയ്തു. ഈ ക്രമപ്രകാരം ഗണിച്ചാൽ ൨൦,൦൦൦ സംവത്സരങ്ങൾ
കൊണ്ടു ഒരു ദിവസം മാത്രമെ വ്യത്യാസം ഉണ്ടാകും. ഈ പഞ്ചാം
ഗക്രമത്തിന്നു പുതിയ നിൎണ്ണയം എന്നും മേല്പറഞ്ഞ യൂലിയ പ
ഞ്ചാംഗക്രമത്തിന്നു പൂൎവ്വ നിൎണ്ണയം എന്നു ചൊല്ലുന്നു. രൂസ്സർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/46&oldid=182879" എന്ന താളിൽനിന്ന് ശേഖരിച്ചത്