താൾ:CiXIV130 1869.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനയിൽ അഭിനിവേശിച്ചും സ്തോത്രത്തോടെ അതിങ്കൽ ൪൧
ജാഗരിച്ചു കൊൾവിൻ. കൊല. ൪, ൧.

കൊണ്ടു വിചാരിക്കേണ്ടതു. അവർ ദൈവപുത്രനാകുന്ന യേശുക്രി
സ്തന്റെ നാമത്തിൽ വിശ്വസിക്കായ്കകൊണ്ടു ന്യായവിധി വന്നു
കഴിഞ്ഞു എന്നു സ്പഷ്ടം.

കാലാംശവൎണ്ണനം.

ഏതു രാജ്യക്കാരും സൂൎയ്യന്റെ സഞ്ചാരം നോക്കീട്ടു കാലഭേദങ്ങ
ളെ ഗണിച്ചു വരുന്നുവല്ലൊ. സൂൎയ്യോദയം മുതൽ അസ്തമാനപൎയ്യ
ന്തമുള്ള കാലത്തിന്നു പകൽ എന്നും അസ്തമാനം തുടങ്ങി ഉദയം വ
രെയുള്ള കാലത്തിന്നു രാവ് എന്നും ചൊല്ലുന്നു. ഇങ്ങിനെ ഉദയം
തുടങ്ങി ഉദയം വരെയും ചെല്ലുന്ന സമയം ഒരു രാപ്പകൽ അത്രെ.
പിന്നെ ഒരു നക്ഷത്രം ഉച്ചവൃത്തം വിട്ടു ചുറ്റി വിട്ട ഇടം പിന്നെ
യും ചേരുന്ന സമയത്തിന്നു നക്ഷത്രകാലം എന്നു ചൊല്ലുന്നു. അ
തു ഒരിക്കലും ഭേദിച്ചു പോകയില്ല; എങ്കിലും സൂൎയ്യൻ തന്റെ അയ
നത്തിൽ ചുററി നടക്കനിമിത്തം ഇന്നു സൂൎയ്യന്നും വല്ല നക്ഷത്ര
ത്തിന്നും നേരെ കീഴിൽ ഇരിക്കുന്ന ഭൂപ്രദേശം നാളെ സൂൎയ്യന്നു
നേരെ എത്തുന്നതിന്നു മുമ്പെ നക്ഷത്രത്തെ കടന്നു പോകുന്നതു
കൊണ്ടു രാപ്പകൽ നിത്യം ഭേദിച്ചു പോകുന്നു.

ഒരു നക്ഷത്ര രാപ്പകലിന്നു ൨൮ മണിക്കൂറും ൫൬ നിമിഷവും
ചെല്ലുന്നു. ആ കാലത്തിനകം ജ്യോതിൎഗ്ഗോളങ്ങൾ എല്ലാം ഒരു പ്രദ
ക്ഷിണം ചെയ്തു വരുന്നു. ഒരു രാപ്പകലിന്നു ൨൪ മണിക്കൂറെയുള്ളൂ.
എന്നാൽ സൂൎയ്യൻ തന്റെ അയനത്തിൽ ഒരു പോലെ നടക്കായ്ക
കൊണ്ടു ഒർ ഉദയം പിറ്റെ ഉദയം വരെയും നേരം അല്പാല്പം തെ
റ്റിപ്പോകുന്നു. എങ്ങിനെ എന്നാൽ സൂൎയ്യഛ്ശായ ഘടികാരപലകയി
ൽ പന്ത്രണ്ടാം മണിനേരത്തിന്റെ വരയിൽ നില്ക്കുമ്പോൾ ൧൨ മ
ണി തന്നെ ആകുന്നു എന്നു വിചാരിക്ക. എന്നാൽ പിറ്റെ ദിവസ
ത്തിൽ സൂൎയ്യഛ്ശായ തിരികെ ആ വരയിൽ തന്നെ പതിക്കുമ്പോൾ
൧൨ മണി ശരിയായിരിക്കയില്ല, അതാത് കാലത്തിന്നു തക്കവണ്ണം
ചില നിമിഷം അധികമൊ കുറച്ചമൊ ഉണ്ടാകും. ഓരൊ രാപ്പകലി
ന്നും ഈരണ്ടു നിമിഷം വ്യത്യാസം കാണും. ഒരു വൎഷത്തിൽ ഘടി
കാരവും ആ പലകയും നാലുവട്ടം തമ്മിൽ ഒത്തുവരും. സൂൎയ്യൻ ചുറ്റി
ക്കൊണ്ടു പ്രദക്ഷിണം തികെക്കുമ്പൊൾ ഒരു രാപ്പകൽ തികെച്ചു വ
രുന്നപ്രകാരം സൂൎയ്യൻ തന്റെ പാതയുടെ ഒരിടം വിട്ടു, ആ ഇടത്തി
ലേക്കു തിരികെ ചെന്നെത്തുമ്പോൾ ഒരു സംവത്സരം തികെച്ചുവന്നു.
6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/45&oldid=182878" എന്ന താളിൽനിന്ന് ശേഖരിച്ചത്