താൾ:CiXIV130 1869.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ക്രിസ്തന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ
വാഴുകയും വേണം. കൊല. ൩, ൧൪.

കൊടുക്കയും ആ വകക്കാരെകൊണ്ടു അമ്മയപ്പന്മാരെ ശകാരിപ്പി
ക്ക, ഒടിപൊളിമൈമരണാദികളെ ചെയ്തും ചെയ്യിച്ചും, അമ്മയപ്പ
ന്മാരെ കൊല്ലിക്ക, കട്ടിട്ടു കൊത്തിപ്പൊക, ചില സ്ത്രീകളെ നല്ല
മുഹൂൎത്തകാലത്തിൽ ഒമ്പതൊ പതിനൊന്നൊ വയസ്സിൽ തന്നെ
കെട്ടി ഉടുപ്പിച്ചു ഇല്ലത്തു കൊണ്ടുവന്നു ആറ്റലോടെ പോററി
തീറ്റി ആളാക്കി തലയും മുലയും വന്ന പിന്നെ അന്യന്റെ പി
ന്നാലെ പോയ്കളക, ഇതൊക്കയും ഉണ്ടാകുന്നതു മുഹൂൎത്തഫലം ത
ന്നെയോ?

രാശിപ്പൊരുത്തം, രാശ്യധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, മാ
ഹെന്ദ്രപ്പൊരുത്തം, യോനിപ്പൊരുത്തം, ഗണപ്പൊരുത്തം, ദിനപ്പൊ
രുത്തും, സ്ത്രീദീൎഘപ്പൊരുത്തം, വൎണ്ണപ്പൊരുത്തം, ഗോത്രപ്പൊരുത്തം,
പക്ഷിപ്പൊരുത്തം, മൃഗപ്പൊരുത്തം വേധപ്പൊരുത്തം, ഭൂതപ്പൊരു
ത്തം, ചരട്ട്പ്പൊരുത്തം, മനഃപൊരുത്തം, വയഃപൊരുത്തം, അഷ്ടക
വൎഗ്ഗപ്പൊരുത്തം ഇത്യാദി അനേകം പൊരുത്തങ്ങളെയും സൂക്ഷ്മംവ
രുത്തീട്ടല്ലൊ വിവാഹം ചെയ്വത്. അതിന്റെ ഫലം എവിടെ? എ
ന്നാൽ മുഹൂൎത്തങ്ങളും പൊരുത്തങ്ങളും ഒട്ടും വിചാരിയാത്ത ജാതിക
ളിൽ മുഹൂൎത്തപ്പൊരുത്തങ്ങളിലും പറഞ്ഞതിനേക്കാൾ ഫലസിദ്ധി
കാണുന്നതു ചിന്തിച്ചാൽ നാണം തൊന്നാത്തതു അതിശയം എന്നു
പറവാനുള്ളു.

എന്നാൽ പ്രിയന്മാരെ! നിങ്ങൾ മുഹൂൎത്താദി ശുഭാശുഭനിമിത്ത
ങ്ങൾ നോക്കി, സുഖത്തെ കാംക്ഷിക്കുന്തൊറും ദുഃഖാനുഭവങ്ങൾക്കു
ആധിക്യത കാണുന്നതിൻ സംഗതി അന്ധകാരം തിങ്ങി വിങ്ങി നി
റഞ്ഞ ഈ ലോകത്തിൽ യാതൊരു സൃഷ്ടികൾ ജ്ഞാനങ്ങൾ ഇവ
റ്റെ കൊണ്ടു ഇല്ലായ്മയാക്കുവാനൊ മറെച്ചു വെപ്പാനൊ കഴിവി
ല്ലാത്ത സത്യവെളിച്ചമായി പരമരഹസ്യമായി നീതിസൂൎയ്യനായിരി
ക്കുന്ന യേശു ക്രിസ്തന്റെ സുവിശേഷം ഭൂതലമെല്ലാടവും ഉദിച്ചു
ചുടരോടെ വിളങ്ങിട്ടും, അതിൽ നടക്കാത്തതും വെളിച്ചമക്കളായി തീ
രാത്തതും ലോകപ്രവൃത്തികൾ അതിദോഷമുള്ളവ ആകയാൽ അ
തിലെക്കു അതിതാല്പൎയ്യോത്സാഹാദികൾ പൊങ്ങി ആയ്തു അന്യോന്യം
ഊതിക്കത്തിക്കയാലും ഒക്കത്തക്കവെ വെളിച്ചത്തെ പകച്ചു ഇരുളി
നെ സ്നേഹിക്കയാൽ ആയവരുടെ മേൽ വന്നു കഴിഞ്ഞ ന്യായവി
ധിവശാലുള്ള ശിക്ഷ സ്ഥൂലാനുഭവുമായി വന്നിട്ടെങ്കിലും മേല്പറ
ഞ്ഞ മുഹൂൎത്താദികളുടെ നിഷ്ഫലത മുതലായ പ്രത്യക്ഷ ശിക്ഷകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/44&oldid=182877" എന്ന താളിൽനിന്ന് ശേഖരിച്ചത്