താൾ:CiXIV130 1869.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ഒരുത്തനോടു ഒരുവനു പിഴക്കയാൽ അന്യോന്യം പൊറുത്തു
സമ്മാനിച്ചു വിടുവിൻ. കൊല. ൩, ൧൩.

പ്പതും ഇടവും വലവും ശവങ്ങൾ വീഴുന്നതും കണ്ടാൽ നിങ്ങളെ ക
ല്ലായുള്ള ഹൃദയത്തിന്നു മാറ്റം വരാതെയും മനം തിരിയാതെയും ഇരു
ന്നാൽ, വന്നതല്ല; വരുവാനുള്ളതത്രെ അന്തമില്ലാത്ത വ്യസനം എ
ന്നു കരുതിക്കൊൾവിൻ.

൫. വേൾവി മുഹൂൎത്തം.

ഒരു പെണ്ണിനെ ഒരു പുരുഷൻ ഭാൎയ്യയായി കൈക്കൊള്ളുന്നതി
ന്നു വേൾവി, വിവാഹം, പാണിഗ്രഹണം, കല്യാണം, പെൺകെ
ട്ടു, പരിഷം ചെയ്ക, പുടവമുറി എന്നും മറ്റും ചൊല്ലുന്നു. അതു ന
ല്ല മുഹൂൎത്തകാലത്തിൽ ചെയ്താൽ ദൈൎഘ്യമംഗല്യവും ദീൎഘായുരാ
രോഗ്യാദിസമ്പന്നരായി പൂൎണ്ണായുസ്സുകളായി ഐശ്വൎയ്യാദി ഗുണ
ങ്ങളും മഹാസമ്പത്സമൃദ്ധിയുള്ളവരുമായി ആലയും കാലിയും സ്ഥാ
നവും തറവാടും തളിൎത്തു വൎദ്ധിച്ചു ലോകവിശ്രുതന്മാരായ്തീരുന്നതല്ലാ
തെ മറ്റും അനേക ഭാഗ്യാനുഭവങ്ങളും ഉണ്ടാകും എന്നുള്ള മുഹൂൎത്ത
ഫലശ്ശ്രുതികൊണ്ടു ചിന്തിച്ചാൽ, എല്ലാ ജാതിക്കാരെക്കാളും മുഹൂൎത്ത
സൂക്ഷ്മം ചിന്തിപ്പതു വേൾവിക്കാരാകുന്നതിൽ ബ്രാഹ്മണർ എന്നു
പേർ മാത്രം ധരിച്ച ജാതിക്കാരാകുന്നു. എന്നാൽ അകായിലുള്ളവരും
പട്ടന്മാരാകുന്ന കുശല വ്യാപാര ജാതികളിൽ എത്രയൊ അധികം
അമ്യാരും കൊങ്കണ വ്യാപാര ജാതികളിൽ കണക്കോളും സ്ത്രീകളും ക
ഴുത്തറ്റ് കുടിയമ്മമാരായിട്ടും മുടി ചിരച്ചു മുണ്ടിച്ചികളായിട്ടും കാണ്മാ
നുള്ളതിന്നും സംഗതി മുഹൂൎത്തഫലം തന്നെയോ?

ഈ വകക്കാരെ പുരുഷന്മാൎക്കു കണികാണ്മാൻ പോലും നികൃ
ഷ്ടമാർ എന്നും ഇല്ലം മന മഠങ്ങളിലുള്ള ഉടയവർ തന്നെ മുണ്ടിച്ചി
മൂതേവി, ചണ്ഡാളി എന്നും മറ്റും ദൂഷണ നാമങ്ങൾ ശകാരങ്ങളും
കേൾക്കയിൽ ജീവിച്ചിരുന്നതു മതി എന്നു വെച്ചും പൂൎവ്വ ജന്മപാപ
ഫലാനുഭവം എന്നു വെച്ചും ഈ ജന്മം ഇങ്ങിനെ ആയല്ലൊ. ഇ
നിയത്തെ ജന്മത്തിൽ എങ്കിലും പുരുഷനോടു കൂട ഇരിപ്പാൻ കഴി
വുണ്ടാവാൻ പാപമൊടുക്കേണം എന്നും വെച്ചു, സുബ്രഹ്മണ്യം മു
തലായ അമ്പലങ്ങളിൽ മുണ്ടിയുരുണ്ടു മുട്ടും ചിരട്ടയും പൊട്ടി ചോര
ഒഴുകി വായിലും മൂക്കിലും നിന്നു ഞോള ചാടി ബോധം കെട്ടു കിട
ന്നെടുത്തുനിന്നു ശവം കൊണ്ടുപോമ്പോലെ എടുത്തിഴെച്ചു കൊണ്ടു
പോവതും ഐയ്യോ! എന്തൊരു മഹാ സങ്കടം.

പിന്നെ പട്ടന്മാർ എന്ന് പ്രസിദ്ധന്മാരാകുന്ന പരദേശീയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/42&oldid=182875" എന്ന താളിൽനിന്ന് ശേഖരിച്ചത്