താൾ:CiXIV130 1869.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തനിലത്രെ ദൈവത്തിൻ നിറവു ഒക്കയും മെയ്യായി ൩൭
വസിക്കുന്നു. കൊല. ൨, ൯.

ച്ചൊറായിട്ടും അപ്പത്തരങ്ങളായിട്ടും ഉണ്ടാക്കിയ ശേഷം നൽക്ക
റി നാലും ഒന്നാം പുത്തരിക്കുള്ള സംഭാരങ്ങളും കൂട്ടി വീട്ടുകാരും അവ
രാൽ വിളിക്കപ്പെട്ട ഇണങ്ങരും സ്നേഹ സ്നേഹിതന്മാരും ഒക്കത്ത
ക്ക ഒത്തൊരുമിച്ചു ഭക്ത്യാന്നപൂൎണ്ണസ്മരണചെയ്തു ഉണ്ടു, വെറ്റിലമു
റുക്കി വെടിയും പറഞ്ഞു, മേപ്പടി പഴഞ്ചൊല്ലും നിവൃത്തിയാക്കുന്ന
തത്രെ.

എന്നാൽ ഈ മുഹുൎത്ത ദിവസം ഭക്ത്യാന്നപൂൎണ്ണസ്മരണചെ
യ്തു പുത്തരിച്ചോർ ഉണ്ടാൽ ആ വത്സരം മുഴുവനും വയറ്ററിന്നു യാ
തൊരു മുടക്കവും പട്ടിണിയും കൂടാതെ, എല്ലാ ദിവസങ്ങളിലും തൃപ്ത
ന്മാരായിരിക്കും എന്നു മാത്രമല്ല; വിശപ്പെന്നുള്ളതു എന്തെന്നു അറി
കപോലും ഉണ്ടാകയില്ല. ഇപ്പറഞ്ഞതു സത്യമായാൽ മൃഷ്ടാന്നം കൂ
ടാതെ പട്ടിണിയിട്ടു വലഞ്ഞു എട്ടു ദിക്കിലും ചെന്നു ഭിക്ഷ കൊള്ളു
ന്ന അനേകം പേരെ ചോനകരിലും മലയാളികളിലും കാണ്മാനുള്ളതു
പുതിയ ധാന്യം മുഹൂൎത്തദിവസങ്ങളിൽ തിന്നാഞ്ഞിട്ടു വന്നുവൊ?
ഏകദേശം ൧൨ സംവത്സരത്തോളമായല്ലൊ ഈ രാജ്യങ്ങളിൽ ക്ഷാ
മം പിടിപ്പെട്ടു തുടങ്ങിയതിൽ ൧൦൪൧, ൧൦൪൨ പാതിയോളവും ക്ഷാമം
പരക്കെ പറ്റി, എത്രയൊ വീട്ടുകാർ കാതിലേതും കഴുത്തിലേതുമായ
ആഭരണങ്ങൾ കൂടാതെ പൎകന്നു കുടിക്കുന്ന ഓട്ടക്കിണ്ണമാദിയായിട്ടും
വിറ്റു തിന്നതല്ലാതെ, പണ്ടൊരുനാളും തിന്നാത്ത കാടും പടലും കൂടെ
പറിച്ചു പുഴുങ്ങി തിന്നേണ്ടതിന്നും സംഗതി വന്നതു മുഹൂൎത്തഫലം
തന്നെയോ? അഥവാ മുഹൂൎത്തം സത്യം എന്നു വന്നാൽ ഈ വക
ദരിദ്ര്യബാധ നീക്കേണ്ടതിന്നു മുഹ്രൎത്തം കൊണ്ടും മുഹൂൎത്തഫലശ്ശ്രു
തികൊണ്ടും കഴിവുണ്ടാം എന്നു സ്പഷ്ടമായി വിളങ്ങുന്നുണ്ടു.

ക്ഷാമം, വസന്തവ്യാധി, യുദ്ധം മുതലായ സങ്കടങ്ങൾ പാപ
ഫലമത്രെ. സത്യദൈവത്തിന്റെ സത്യമൊഴിയും വഴിയും കേട്ട
റിയും തോറും നിങ്ങൾ പഴയ പൈശാചിക കള്ളമൊഴിയും വഴിയും
വിട്ടുകളയാതെ ഇരിക്കുന്നതു ദൈവത്തിന്റെ നേരെ മത്സരവും സ്വ
ന്ത ആത്മാക്കളുടെ നാശവും ആകകൊണ്ടു ആവക പിശാചിന്റെ
തുമ്പുകെട്ട കുരുട്ടു വഴികളെ വിട്ടുകളഞ്ഞു മനം തിരിഞ്ഞു ദൈവവഴി
യിൽ നടന്നു, ദൈവപ്രസാദം വരുത്തി, ആത്മരക്ഷയുടെ അവകാ
ശികളും ദൈവമക്കളുമായി തീരേണ്ടതിന്നത്രെ. എന്നാൽ പ്രിയന്മാ
രെ! ഈവക ബാധ രാജ്യത്തിൽ പുക്കു ഇടവലക്കാർ മാംസം കൂടാ
തെ എല്ലുന്തോലുമായി നഷ്ടി പിടിപ്പെട്ടു മെലിഞ്ഞു വലഞ്ഞു നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/41&oldid=182874" എന്ന താളിൽനിന്ന് ശേഖരിച്ചത്