താൾ:CiXIV130 1869.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ നിങ്ങൾ കൎത്താവായ യേശുക്രിസ്തനെ പരിഗ്രഹിച്ച പ്രകാരം
അവനിൽ നടപ്പിൻ. കൊല. ൨, ൫.

ദിക്കേണ്ടതിനു ആയുധം ആക്കേണ്ടതു. അല്ലാഞ്ഞാൽ നരകഫലം.
ഗുരുക്കൾക്കു കൊടുക്കേണ്ടതു ചക്കര തിന്നാൽ പലിശെക്കു കൊള്ളു
ന്നതു പുറത്ത്, എന്ന പഴഞ്ചൊൽ ഓൎത്തു കൊള്ളേണമെ.

൪. പുത്തരി മുഹൂൎത്തം

പുത്തരി എന്നതു രണ്ടു വിധമുള്ളതിൽ ഒന്നാമത്തതിന്നു ചെറു
പുത്തരി എന്നും കുഞ്ഞിപ്പുത്തരി എന്നും ആഘ്രാണ പുത്തരി എ
ന്നും പറയുന്നതിൽ ശരിയായ അൎത്ഥവാചി നോക്കിയാൽ തൊലിച്ചു
പുത്തരി എന്ന പേർ പ്രധാനയോഗ്യമുള്ളതു; കാരണം മേല്പറഞ്ഞ
മുഹൂൎത്ത ദിവസത്തിൽ ഓരൊ വീട്ടുകാർ വിളഭൂമികളിൽ ചെന്നു കൊ
ണ്ടുവന്ന കതിരുകളിലെ നെന്മണികൾ നഖം കൊണ്ടു തൊലിച്ചു
തൊലികളഞ്ഞു ഇറന്നു എടുത്തു അരിമണി വെല്ലം തേൻ വാഴപ്പഴം
പഞ്ചസാരപ്പൊടി പശുവിൻനെയി ഈ വക എല്ലാം കൂട്ടിക്കുഴച്ചു,
വീട്ടിലെ ആൾ ഒന്നക്ക് ഓരോ വീതപ്രകാരം കണ്ടു ചമെച്ചുണ്ടാക്കി
യ ഗുളികകളിന്മേൽ മുൻപറഞ്ഞ അരിമണി പതിനൊന്നൊഒമ്പതൊ
ഏഴൊ അഞ്ചൊ ഇങ്ങിനെ ഒറ്റ സംഖ്യപ്രകാരം ഓരോ ഗുളികകളി
ന്മേലും വെച്ചു, ഗുളികകൾ വാഴയിലയിലും വെച്ചശേഷം കുളിച്ചു
ചന്ദനക്കുറിവലിച്ചു വീട്ടിലേവരും ക്ഷണിച്ചവരും ഒക്കത്തക്ക പല
ക വെച്ചിലവളഞ്ഞിരുന്നു ഭക്ത്യാന്നപൂൎണ്ണസ്മരണ ചെയ്ത പിന്നെ,
ഓരോ ഗുളിക എടുത്തു വിഴുങ്ങി, ഇഞ്ചി, നാരങ്ങ, അച്ചാർ, പച്ചവള്ളി,
മുളക ഇത്യാദി കറികൾ കടിച്ചും ചവെച്ചുംതിന്നു തൊട്ടുനക്കയും ചെ
യ്തശേഷം പഴയ അരികൊണ്ടുണ്ടാക്കിയ ചക്കരച്ചോറ് എന്ന പാ
യസം മേല്പറഞ്ഞ കറികളും കൂട്ടി മടുപ്പോളം തിന്നു. പിന്നെ വെറു
ഞ്ചോറ് എന്ന വെള്ളച്ചോർ തകരക്കറി പുത്തരിക്കു കറിസാധനമാ
കയാൽ പുത്തരിച്ചുണ്ട എന്നു ചൊൽക്കൊണ്ട ചുണ്ടങ്ങാക്കറിയും മ
റ്റു പലവിധകറികളോടും കൂടെ പുറവും വയറാക്കി; കൎക്കടമാസത്തിൽ
പട്ടിണി കിടന്നതു പുത്തരി ഉണ്ണുമ്പോൾ മറന്നു പൊം എന്ന പഴ
ഞ്ചൊല്ലിൻ പ്രകാരം ഏകദേശം വീൎപ്പു മുട്ടാറാവോളം വാരി തിന്നു
ന്നതത്രെ.

രണ്ടാമതിന്നു വലിയ പുഞ്ഞിരി എന്നും മറുപുത്തരി എന്നും ചൊ
ല്ലുന്നു. ഇതു കൊയിത്തു കാലത്തെ പുത്തരി; അതിന്നു പുതിയ നെ
ല്ലു വേലി ഏറ്റ സമയത്തിൽ കൊണ്ടുവന്നു പുഴുങ്ങി കുത്തി അരി
ആക്കി മുഹൂൎത്ത ദിവസത്തിൽ ചക്കരച്ചൊറായിട്ടും നടപ്പുള്ള വെള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/40&oldid=182873" എന്ന താളിൽനിന്ന് ശേഖരിച്ചത്