താൾ:CiXIV130 1869.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ ക്രൂശിലെ രക്തം കൊണ്ടു അവനാൽ സമാധാനം ൩൫
ഉണ്ടാകപ്പെട്ടു. കൊല. ൧, ൧൯.

കഴുങ്ങ് പിലാവു ഇവറ്റിന്നും കെട്ടി വരുന്നതിന്നു ഇല്ലന്നിറ എ
ന്ന് പേരാകുന്നു. ഈ ദിവസത്തിൽ ചണ്ഡാലശാലക്കും ഇല്ലം
എന്നു പേർ ധരിക്കുന്നു. അതല്ലാതെ ഈ മുഹൂൎത്തം ആചരിച്ചു
വന്നാൽ അറയും തുറവും വീടും കുടിയും കോവിലകം കൊട്ടാരം
പത്താഴം പത്താഴപ്പുര ഉറിയും കലവും മറ്റും മഹാധാന്യാദികളെ
കൊണ്ടു പൊലിഞ്ഞു നിറഞ്ഞു വഴിഞ്ഞു ദരിദ്രരോഗദുഃഖങ്ങൾ നീ
ങ്ങി, മഹാസമ്പൽസുഖിയായ്വരും എന്നീ മുഹൂൎത്തഫലശ്ശ്രുതിയാകു
ന്നു. എന്നാൽ ഈ മൗേഹൂൎത്താചാരികളായ പ്രിയന്മാരെ! ഈ വ
ക മുഹൂൎത്തങ്ങൾ ഏതേത് സമയത്താകുന്നു എന്നതിന്റെ സൂക്ഷ്മം
ഗണിതക്കാർ അറിഞ്ഞും അറിയിച്ചിട്ടുമല്ലാതെ, നാട്ടുകാർ എല്ലാവൎക്കും
അറിവാൻ പാങ്ങില്ലായ്കയാൽ സുമുഹൂൎത്തകാലത്തിൽ ഗണിതക്കാർ
ആചരിക്കയും ദുൎമ്മുഹൂൎത്തകാലത്തിൽ അറിവു കുറഞ്ഞ നാട്ടുകാർ ആ
ചരിക്കയും ചെയ്തുവരുന്നതിനാൽ ആയവർ ധനികന്മാരും ഇവർ
നിൎദ്ധനന്മാരും ആയ്തീരുന്നതു.

അങ്ങിനെ ആകുന്നെങ്കിൽ ആവക ഗണിതക്കാൎക്കു തന്നെ മേ
ല്പറഞ്ഞ അനുഭവം ഇല്ലാതെ ഇരിക്കുന്നതു വിചാരിച്ചാൽ, ഈ മുഹൂ
ൎത്തവും നിസ്സാരം എന്നു തോന്നുന്നുള്ളൂ. രണ്ടു പക്ഷക്കാരും ഒരു കി
ടയത്രെ. പിന്നെ ഈ രാജ്യത്തിൽ ചോനകരിലും ക്രിസ്ത്യാനരിലും
ക്രിസ്ത്യാനരാജ്യങ്ങളിലും ഈ വക മുഹുൎത്തങ്ങൾ ആചരിയാത്ത
വർ മഹാ സമ്പന്നന്മാരായിരിക്കുന്നു. ചോനകർ, പാൎസ്സി, കച്ചി
ക്കാർ മുതലായ കച്ചവടക്കാർ ബഹു ദ്രവ്യസ്ഥന്മാരായി വൎദ്ധിച്ചു വ
രുന്നു. ഇവൎക്കു മേല്പറഞ്ഞ മുഹുൎത്താചൎയ്യന്മാർ ദാസി ദാസന്മാരാ
യി സേവ കഴിച്ചു നാളിൽ നാളിൽ ദരിദ്ര്യബാധ നീങ്ങാതെ ഇരിക്കു
ന്നതു വിചാരിച്ചാൽ മുഹൂൎത്ത ഫലത്തിന്നു ഒട്ടും തന്നെ തുമ്പില്ല
എന്നു പ്രത്യക്ഷം.

അതുകൊണ്ടു ഇതിനെ വായിക്കുന്ന പ്രിയന്മാരെ! ഈവക മു
ഹൂൎത്തഫലങ്ങളെ കുറിച്ചു അല്പം ആലോചിച്ചു നോക്കണം എ
ന്നു താല്പൎയ്യപ്പെട്ടു അപേക്ഷിക്കുന്നു. നിങ്ങൾ പിള്ളർകളിയിൽനി
ന്നു തെറ്റി പുരുഷത്വം എന്നുള്ളതു ചാടിക്കളയാതെ ഗൌരവ പൌ
രുഷമുള്ളവരായി ചമഞ്ഞു, ഇല്ലന്നിറ എന്നതു. വല്ലന്നിറയാകുന്ന
തല്ലാതെ, മറെറാന്നുമല്ല എന്ന പഴഞ്ചൊല്ലോൎത്തു സമ്പന്ന ദരിദ്രരാ
യാലും ദൈവേഷ്ടം എന്നു ഓൎത്തു അടങ്ങി ഈ അനന്ത ഭാഗ്യമുള്ള
ജീവകാലത്തെ കളിക്കോപ്പാക്കി തീൎക്കാതെ സ്വൎഗ്ഗരാജ്യത്തെ സമ്പാ
5✻

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/39&oldid=182872" എന്ന താളിൽനിന്ന് ശേഖരിച്ചത്