താൾ:CiXIV130 1869.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ഇവങ്കൽ നമുക്കു പാപമോചനമാകുന്ന വീണ്ടെടുപ്പുണ്ടു. കൊല. ൧, ൧൫.

വും കോവിലകം കോട്ട കൊട്ടാരങ്ങൾ ഇല്ലമ്മുതൽ ശാലകളൊളവും
വാണുകൊണ്ടു കരം പിരിച്ചു കൈകളാൽ ഇന്ത്യയിലെ മിക്ക രാജാ
ക്കന്മാൎക്കും മാലിഖാൻ കൊടുത്തു രക്ഷിച്ചു വരുന്നതു മുഹൂൎത്തഫലം
കൊണ്ടല്ല; സത്യ ദൈവമാകുന്ന യേശു ക്രിസ്തനിലെ വിശ്വാസാ
ശ്രയബലംകൊണ്ടത്രെ ആകുന്നതു.

അയ്യോ പ്രിയന്മാരെ! മേല്പറഞ്ഞ കാൎയ്യങ്ങളെത്തൊട്ടു വിസ്താര
മായി വിവരിപ്പാൻ ഉണ്ടെങ്കിലും ഈ ചുരുക്കമായി പറഞ്ഞതിനെ
കുറിച്ചു വിചാരിച്ചു അതിമൌഢ്യമാകുന്ന മുഹൂൎത്താദി മറ്റും ആച
രിയാതെയും കൂട്ടാക്കാതെയും ഇരിക്കേണ്ടതു. കാരണം ഈ വക ഒക്ക
യും ഇഹലോകജ്ഞാനമാകയാൽ സത്യവേദം പറയുംപ്രകാരം ദൃഷ്ടാന്ത ല
ക്ഷ്യങ്ങളുമുണ്ടാകയാൽ ഈ വക വേണ്ടാതനങ്ങൾ ഒക്കയും വിട്ടു
ഇന്നു എന്നു പറയുന്നതു തന്നെ സുമൂഹൂൎത്തകാലം ഇന്നു നിന്റെ
രക്ഷാദിവസം അതു ദൈവത്തിന്നു സുപ്രസാദകാലം എന്നു ദേവ
മൊഴിയാകയാൽ ഇന്നു നീ ആ ശബ്ദത്തെ കേൾക്കുമെങ്കിൽ നി
ന്റെ ഹൃദയത്തെ കഠിനപ്പെടുത്തരുതെ; നാളെത്ത ദിവസം നി
ണക്കുള്ളതല്ല.

൨. ഗൃഹപ്രവേശന മുഹൂൎത്തം = കുടിയൽ മുഹൂൎത്തം

പുത്തനായിച്ചമെച്ച ഒരു ഭവനത്തിൽ ഈ മുഹൂൎത്തകാലത്തിൽ
കുടിയിരുന്നാൽ ധനസമ്പത്തും പുത്രസമ്പത്തും ആയുസ്സ്, ആരോ
ഗ്യം, ഐശ്വൎയ്യവും മേൽക്കുമേൽ വൎദ്ധിച്ചു മഹാഭാഗ്യാനുഭവികളാ
യ്തീരും എന്നു പ്രസിദ്ധം. ഈ ഗൃഹപ്രവേശന മുഹൂൎത്തം എത്ര
യൊ സൂക്ഷ്മതയോടും കൂടെ ആചരിക്കുന്നവരല്ലാത്തവർ ഹിന്തുക്ക
ളിൽ ആരാനും ഉണ്ടൊ എന്നു സംശയിക്കേണ്ടതിന്നിടയില്ല എന്നാ
ലും ഉണ്ടു. മേല്പറഞ്ഞ ഫലാനുഭവങ്ങളില്ലാതെ അന്നന്നു കൈയാടി
എങ്കിൽ അന്നന്നു വായാടുന്ന കൂലിച്ചെകവരെയും മാസപ്പടിച്ചെക
വരെയും രാജസേവകൾ പ്രഭുസേവകരെയും കോപ്പുകളുള്ളവരെ
ക്കാൾ പതിന്മടങ്ങലധികം ദരിദ്രരെയും രോഗികളെയും മറ്റും കാ
ണ്കകൊണ്ടത്രെ. അതു കൂടാതെ പുത്രസമ്പത്തും ധനസമ്പത്തും കു
ഡുംബവൎദ്ധനയും ഇല്ലാതെ, എത്ര പേർ പുത്രധനകുഡുംബകാം
ക്ഷകളോടും ആവക ദുഃഖങ്ങളോടും കൂടെ ആണ്ടഴിഞ്ഞു പോയതും
പൊകുന്നതും കണ്ടും കേട്ടും അറിഞ്ഞും പോരുന്നുണ്ടല്ലൊ; തഞ്ചാവൂർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/36&oldid=182869" എന്ന താളിൽനിന്ന് ശേഖരിച്ചത്