താൾ:CiXIV130 1869.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൻ കാണാത്ത ദൈവത്തിന്റെ പ്രതിമയും സൃഷ്ടിക്കു ഒക്കെക്കു ൩൩
ആദ്യജാതനുമാകുന്നു. കൊല. ൧, ൧൫.

മൈസൂർ ഇത്യാദി രാജാക്കന്മാർ പ്രഭുക്കന്മാരും പുത്രസമ്പത്തില്ലാ
യ്കയാൽ ഒരു പാടു സ്ത്രീകളെ വെപ്പാട്ടികളാക്കി വെച്ചിട്ടും ഒരുത്തി
പോലും പ്രസവിക്കാതിരുന്നതും കണ്ണും പൊട്ടി വടിയും പിടിച്ചു
എട്ടു ദിക്കിലും ചെന്നു ഭിക്ഷ ഏറ്റു ഓരൊ ചെറ്റക്കെലും പീടിക കോ
ലായികളിലും പാൎത്തുവരുന്ന ദരിദ്രൎക്കും വളരെ മക്കളുണ്ടാകുന്നതും
വിചാരിച്ചാൽ മുഹൂൎത്തഫലം എന്നു തോന്നുന്നില്ല.

അതല്ലാതെ, സമ്പന്നരായ ദരിദ്രരും ദരിദ്രരായ സമ്പന്നരും മ
രണാന്ത്യത്തോളം ഇരപ്പാളികളായിതന്നെ ഇരിപ്പവരും ഐഹിക
സുഖം ഒരു നാൾ പോലും അറിയാത്തവരും ഉണ്ടു. ഈ വകക്കാരെ
വിചാരിച്ചാൽ മുഹൂൎത്തം വിചാരിയാതെ കുടിയിലിരുന്നതുകൊണ്ടു
എന്നു പറവാനും ഇടയുണ്ടൊ? വിലാത്തിക്കാരായ രാജാക്കന്മാരും
പ്രഭുക്കന്മാരും ഈ വക മുഹൂൎത്തങ്ങളെ കൂട്ടാക്കാത്തവർ എന്നിട്ടും പു
ത്രസമ്പത്തിലും ധനസമ്പത്തിലും വാട്ടം കാണുന്നതു ചുരുക്കമത്രെ.
ഇങ്ങിനെ ഓരോരൊ എണ്ണവൎണ്ണങ്ങളെ സൂക്ഷിച്ചു നോക്കിയാൽ
മുഹൂൎത്തം തീരെ ഫലമില്ലാത്തതു എന്നേ വരൂ. അഥവാ ഫലമുള്ള
തു എന്നു വരികിൽ കുടിയൽ മുഹൂൎത്തം പിഴച്ചാലും മുഹൂൎത്തകാല
ത്തിൽ ചമെച്ച വീടാകിൽ ഇന്ദ്രവൎമ്മതമ്പുരാന്റെ ചെപ്പു കുടവും
സത്രാജിത്തു രാജാവിന്റെ സ്യമന്തക മണിയും നാൾതോറും എട്ടെ
ട്ടു ഭാരം പൊന്നു ഛ്ശൎദിച്ചതു പോലെ ഛൎദിപ്പാൻ സുശോഭനമുഹൂ
ൎത്തകാലത്തിൽ കുറ്റി തറെച്ചു അടിസ്ഥാനമിട്ടു ചമെച്ച ഭവനത്തി
ന്നും പാടുണ്ടാമല്ലൊ.

പിന്നെ അനേകർ അല്പായുസ്സുകളും മദ്ധ്യായുസ്സുകളുമായിട്ടു കി
ളിയോല പാറും മുമ്പെ കുഴിക്കാണം കെട്ടി പോയെന്ന പഴഞ്ചൊ
ല്ലിൻപ്രകാരം മരിച്ചു പോകുന്നതും വിചാരിച്ചാൽ മുഹൂൎത്തം കൊ
ണ്ടാടുന്നതു നിഷ്ഫലവും പൌരുഷഹീനതയും എന്നേ പറവാനുള്ളു.
ആയതല്ലാതെ, ദീനം അലോസരം മുതലായ സങ്കടങ്ങളില്ലാത്ത കോ
ട്ട കോവിലകങ്ങളും ഇല്ലം ക്ഷേത്രഭവനങ്ങളും എവിടെയും കാണാ
യ്കയാൽ ആയതു മുഹൂൎത്തദോഷങ്ങളാൽ എന്നു വരുമ്പോൾ മുഹൂ
ൎത്തം ഒരുനാളും ഉണ്ടായിട്ടില്ലെന്നു നാണിക്കാതെ പറയാം എന്നത
ല്ലാതെ, ഈ വക കഷ്ടാനുഭവമരണങ്ങൾക്കു കാരണം സത്യവേദ
ത്തിൽ പറയുന്നതാവിതു: നമ്മുടെ ആദ്യ മാതാപിതാക്കന്മാരാകുന്ന
ആദം ഹവ്വ എന്നവരുടെ അനുസരണക്കേടിനാൽ പാപവും പാപ
ത്താൽ മരണവും സൎപ്പവിഷം തൊലിരക്തങ്ങളിൽ പതിഞ്ഞാൽ
5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/37&oldid=182870" എന്ന താളിൽനിന്ന് ശേഖരിച്ചത്