താൾ:CiXIV130 1869.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യരിൽ ഉന്നതമായതു ദൈവത്തിൻമുമ്പാകെ ൩൧
അറെപ്പത്രെ. ലൂക്ക. ൧൬, ൧൫.

പക്ഷിക്കാഷ്ഠങ്ങൾ നെയ്യാട്ടത്തിന്നും തിലകലേപനാദികൾക്കും മഴ
കൾ അഭിഷേകത്തിന്നും മൃഗക്കാഷ്ഠങ്ങൾ നിവേദ്യത്തിന്നും ജീൎണ്ണ
പുഷ്പപത്രങ്ങൾ പുഷ്പാഞ്ജലിക്കും ഖദ്യോതങ്ങൾ (മിന്നാമ്മിന്നി) ദീ
പാവലികൾക്കും പ്രതിയായി ശോഭിച്ചു നഷ്ടം തിരിഞ്ഞു കിടപ്പതും
കാണ്വൂതാക. അതു കൂടാതെ കോട്ടയകത്തു ചിറ, പയ്യൻ ചിറ, കൊ
ല്ലത്തുരായർ ചമെച്ച കൊല്ലത്തു ചിറ മറ്റും അനേകം ചിറകളും കു
ളങ്ങളും ഊർ ദേശങ്ങളിലുമുള്ള ചളി മലങ്ങളും ഓരൊ വഴിയായി ഒഴു
കിവന്നു നാറുന്ന ചേറ്റുക്കുഴികളായും ദുഷ്ട മൃഗങ്ങൾക്കും എരുമക
ൾക്കും മാത്രം ഉപകാരമായുമിരിക്കുന്നതു വിചാരിച്ചാൽ മുഹൂൎത്തം എ
ത്രയും ഗുണഫലവത്തായുള്ള ശുഭസമയം തന്നെ എന്നു പറവാൻ
നാണിക്കേണ്ടാ എന്നു തോന്നുന്നുവോ?

അത്രയുമല്ല മേല്പറഞ്ഞ കോട്ടകളിലും രാജ്യങ്ങളിലും മറുപക്ഷ
ക്കാരാകുന്ന കള്ളനും കാലിയും കടന്നു ആക്രമിക്കാതിരിപ്പാനും ശത്രു
സംഹാരം ചെയ്വാനും കുടിവെച്ച ദേവി ഭഗവതിമാർ ദേവകളും പര
ദേവവനദേവന്മാരും പടവീരന്മാർ ജയവീരന്മാരും നാല്പത്തീരടി
സ്ഥാനങ്ങളിൽ വാഴുന്ന മുപ്പത്തു ഐവർ കുറ്റി കളരിപ്പരദേവതമാ
രും രാജ്യ രക്ഷിവൎഗ്ഗങ്ങളല്ലൊ ആകുന്നതു. എന്നിവരിരിക്കെ പാൎശ്ശാ
വു ഠിപ്പു മുതലായ അന്യ രാജാക്കന്മാർ ഈ രാജ്യങ്ങളെയും ക്ഷേത്ര
ങ്ങളെയും കവിഞ്ഞാക്രമിച്ചു, പല കവൎച്ച കൈയേറ്റങ്ങളേയും ചെ
യ്തതല്ലാതെ, കൊണ്ടൊടി രക്ഷിച്ചു വരുന്ന പല വൎണ്ണക്കാരെയും ബ
ലാല്ക്കാരേണ എത്തിപ്പിടിച്ചു ചേല ചെയ്തു മാംസം തീറ്റി ചോന
കമാൎഗ്ഗത്തിൽ ചേൎത്തതു കൂടാതെ, ക്ഷേത്രകവൎച്ച ചെയ്തു പല മു
ഖ്യ ദേവിദേവന്മാരെയും ലേലം വിളിച്ചു വിറ്റു. ഈ വക നഷ്ടം
തിരിച്ചൽ ഒക്കയും ചെയ്യുമ്പോൾ കണ്ണിന്നു കൊള്ളുന്നതു പിരിക
ത്തിന്നാക്കുന്ന ഈ ദേവന്മാർ എവിടെ? അവരുടെ ക്ഷേത്രങ്ങളിലും
കാവുകളിലും കാളകളെ അറുത്തു കലശാട്ടവും പുണ്യാഹവും വരുത്തി
യതും കണ്ണു തുറന്നു നോക്കിയാൽ മുഹൂൎത്തം മഹാ ദോഷങ്ങളെ പി
ണെപ്പൊരു സമയം എന്നു തോന്നുവാനും ഇടയുണ്ടു.

അതു കൂടാതെ അമൌഹൂൎത്തകരാകുന്ന ഇങ്ക്ലിഷ്, പറങ്കി, ഹൊ
ല്ലന്തർ മുതലായ വട്ടത്തൊപ്പിക്കാർ കണ്ണുനൂർ തലശ്ശേരി മൈയ്യഴി
കൊച്ചി ഇത്യാദി രാജ്യങ്ങളിൽ കോട്ടപള്ളികളെ കെട്ടിച്ചതു ഇന്നെ
വരെ ശൂന്യവും തരിശുമായി തീരാതെ അവറ്റിലിരുന്നു നിത്യോത്സ
വങ്ങളോടും കൂടെ രാജ്യങ്ങളിൽ നീതിന്യായങ്ങളും നടത്തി എടവും മഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/35&oldid=182868" എന്ന താളിൽനിന്ന് ശേഖരിച്ചത്