താൾ:CiXIV130 1867.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ നാവു നിന്റെ നീതിയെ ഘൊഷിക്കും. സങ്കീ. ൫൧, ൧൬. ൬൧

പുകവണ്ടിക്കാർ ഉത്തരവാദികളല്ല—പിന്നെ പൊന്നു, വെള്ളി, ആഭരണങ്ങ
ൾ, ആധാരങ്ങൾ, ഹുണ്ടികാദികൾ, പട്ടു, പൊൻ വെള്ളി കരപൂവുള്ള തുണിച്ചര
ക്കു, ആനക്കൊമ്പു വീട്ടി ചന്ദനം കൊണ്ടുള്ള പണികൾ, മുതലായ വിലയെറിയ
ചരക്കിന്നു വിലയറിയിച്ചു, തക്കവണ്ണം ഉള്ള ഉയൎന്ന കൂലി ഒരു സൎക്കാർ മന്നിന്നു
തുക്കും മൈൽ ഒന്നിന്നു ൨ പൈ കൂട കൊടുക്കാഞ്ഞാൽ, പുകവണ്ടിക്കാർ ചെതകെ
ടുകൾക്കു ഉത്തരവാദികളല്ല.

പുകയില. വണ്ടിയിലൊ സ്ഥാനത്തിലൊ വലിച്ചു കൂടാ.

ഇനാം. പുകവണ്ടി ആൾക്കാൎക്കു ഒരുത്തൎക്കും ചൊദിപ്പാനും കൊടുപ്പാനും ന്യാ
യം ഇല്ല.

സങ്കടം. (Complaints) ഒരാൾക്കു പുകവണ്ടിക്കാരുടെ ആൾക്കാരുടെ നെ
രെ ന്യായമായ സങ്കടം ബോധിപ്പിപ്പാനുണ്ടെങ്കിൽ, ഏച്ച. ൟ. ചൎച്ച ത്രാഫിൿ
മെനെജർ സായ്പിന്നു ബോധിപ്പിക്കാം. (H. E. Church, Esq. Traffic Manager.)

ആചാരം. തന്റെടക്കവും മൎയ്യാദയുമായി കുത്തിരുന്നു, കാൽ ബാങ്കിൽ വെച്ചു
ചെർ പിരട്ടാതെയും, അകത്തു തുപ്പാതെയും അഴുക്കാക്കാതെയും ഇരിക്കെണ്ടതു.

൨.

൧൮൫൬ാമതിലെ ൨ാം ജൂൻ നടന്നതായി ൧൮൦ാം നമ്പ്ര സൎക്കാർ ആലൊച
ന പ്രകാരം നിശ്ചയിച്ച ചട്ടങ്ങളും കുറ്റങ്ങൾ്‌ക്കു കല്പിച്ച പിഴകളും ആവിതു.

൧. പുകവണ്ടിക്കൂലി കൊടുക്കുമ്മുമ്പെ ആൎക്കെങ്കിലും യാതൊരു വണ്ടിയിൽ ക
യറിക്കൂടാ.

൨. പുകവണ്ടിക്കാരുടെ ആൾ്‌ക്കാർ ചീട്ടു കാണ്മാൻ ചൊദിക്കുന്തൊറും മടിക്കാ
തെ കാണിക്കെണം

൩. ചീട്ടു കാണിക്ക എങ്കിലും ഇറങ്ങുന്നെടത്തു ഏല്പിക്ക എങ്കിലും മനസ്സില്ലാ
ത്തവരും (ചീട്ടു കളഞ്ഞവരും, ചീട്ടു വാങ്ങാതെ കയറിയവരും) തങ്ങൾ കയറി ഇരി
ക്കുന്ന വലി പുറപ്പെട്ട പുകവണ്ടി സ്ഥാനം തൊട്ടു ഇറങ്ങുന്നെടത്തൊളമുള്ള കൂലി
യെ വെച്ചു കൊടുക്കെണം.

൪. ചെറിയ പുകവണ്ടി സ്ഥാനങ്ങളിൽ ചീട്ടു വാങ്ങിയവൎക്കു വണ്ടികളിൽ ഇ
ടം ഉണ്ടെങ്കിലെ കയറികൂടു.

ഉറുപ്പിക.
൫. ചതിച്ചു, ചീട്ടു വാങ്ങാതെയും, മുഴു കൂലി കൊടുക്കാതെയും
കയറിയാൽ
൫൦
൬. വണ്ടി ഇളക്കുമ്പൊൾ വണ്ടിയിൽ കയറുകയൊ, വണ്ടിയിൽ നി
ന്നു ഇറങ്ങുകയൊ ചെയ്താൽ
൨൦
൭. യാതൊരു പുക വണ്ടിസ്ഥാനത്തൊ പുക വണ്ടിയിലൊ പുകയി
ല വലിച്ചാൽ
൨൦
വിലക്കി കെൾക്കാഞ്ഞാൽ, പിഴ വാങ്ങുക അല്ലാതെ പുറത്താക്കും.
൮. വെറിയന്മാർ വണ്ടിയിൽ കൂട ഇരിക്കുന്നവൎക്കൊ പുകവണ്ടിക്കാരുടെ
ആൾക്കാൎക്കൊ അലമ്പൽ കൊടുത്താൽ
൨൦
വണ്ടിയിൽ നിന്നു ഇറക്കി, സ്ഥാനത്തിൽനിന്നു പുറത്താക്കുകയും
ചീട്ടു ദുൎബ്ബലമാക്കുകയും ചെയ്യും.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/65&oldid=181634" എന്ന താളിൽനിന്ന് ശേഖരിച്ചത്