താൾ:CiXIV130 1867.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ പാപികൾ നിങ്കലെക്ക തിരിഞ്ഞു ചെല്ലും. സങ്കീ. ൫൧, ൧൫.

ള്ളതു തിട്ടമാവാൻ പ്രയാസം. വണ്ടി താമസിച്ചു എത്തുകയൊ പുറപ്പെടുകയൊ
ചെയ്താൽ, പുകവണ്ടിസംഘക്കാർ ഉത്തരവാദികൾ അല്ല.

ചീട്ടു. Ticket ചട്ടത്തിൽ തിട്ടപ്പെടുത്തിയ സമയത്തിന്നു ൧൦ വിനാഴികക്കു
മുമ്പെ പുകവണ്ടിസ്ഥാനത്തിൽ ചെന്നു, ചീട്ടു വാങ്ങെണം; നെരമായാൽ ചീട്ടറ
(Booking Office) പൂട്ടപ്പെടും. ചീട്ടറക്കാരന്നുള്ള തിരക്കു കൊണ്ടു ഇന്നിന്നെട
ത്തെക്കും ഇന്നിന്ന തരത്തിന്നും കൂലി എത്ര ഉണ്ടു എന്നു കെൾപാനും, പണം മാ
റി കിട്ടുവാനും പലപ്പൊഴും നെരം പൊരായ്കയാൽ, വെണ്ടുന്ന ചില്ലറ കരുതികൊണ്ടു
വന്നു, പട്ടിക നൊക്കി, ചീട്ടിന്നു വെണ്ടുന്ന പണം കൈക്കലാക്കി ചീട്ടു വാങ്ങുക.
ചീട്ടു വാങ്ങിയ ഉടനെ മെലെഴുത്തു നൊക്ക, തെറ്റുണ്ടെങ്കിൽ ചീട്ടറയെ വിടുമ്മു
മ്പെ മാററി വാങ്ങാഞ്ഞാൽ, മാറി കിട്ടുവാൻ പ്രയാസം. ചീട്ടു വീഴാതെ സൂക്ഷിക്കെ
ണം. ചീട്ടു വാങ്ങി പൊയ വലിക്കായിട്ടല്ലാതെ, മറെറാരു വലിക്കായിട്ടെങ്കിലും, പി
റ്റെന്നാൾ എങ്കിലും ഉതകയില്ല. വണ്ടിയിൽ നിന്നു ഇറങ്ങി, ചീട്ടുകാരന്നു ചീട്ടു
ഏല്പിച്ചെ പൊയ്ക്കൂടു. ഇനി ഒരു ഞായം ഉണ്ടു, എങ്ങിനെ എന്നാൽ: വെപ്പൂരിൽ
നിന്നു പട്ടാമ്പിക്കു ചീട്ടുു വാങ്ങിയ ശെഷം, കോയമ്പത്തൂരിൽ ഇറങ്ങാൻ തൊന്നി
യാൽ, കൊയമ്പത്തൂരിൽ ഇറങ്ങി, പട്ടാമ്പിക്കു വാങ്ങിയ ചീട്ടുും അവിടെ നിന്നു
കൊയമ്പത്തൂൎക്കുള്ള കൂലിയും കൊടുപ്പാൻ സമ്മതം ഉണ്ടു.

കുട്ടികൾ—മൂന്നു വയസ്സിന്റെ താഴെയുള്ള കുട്ടികൾക്കു കൂലി ഇല്ല, മൂന്നു വയ
സ്സു കഴിഞ്ഞാൽ, വലിയ ആളുകടെ കൂലി ഉണ്ടു താനും.

വണ്ടി മാററം—തല പാതയിൽ നിന്നു (Main Line) ചീന പാത (Branch
Line) വഴിയായി പൊവാൻ മനസ്സുള്ളവർ ഇറങ്ങി, വെറെ വണ്ടിയിൽ കയറെണ്ട
തു; അതാവിതു:

അറകൊണ ഏപ്പിൽ (Junction) കടപ്പ മുതലായ ഇടങ്ങളിലെക്കും, ചൊ
ലാൎപ്പെട്ട ഏപ്പിൽ ബെങ്കളുർ മുതലായ ഇടങ്ങളിലെക്കും പൊവാൻ തന്നെ.

മുറി. സ്വാകാൎയ്യമുറിയൊ വണ്ടിയൊ വെണ്ടി വന്നാൽ, സ്തെഷൻ മാസ്തരൊടു
മുങ്കൂട്ടി അപെക്ഷിച്ചു വരുത്തെണ്ടതാകുന്നു.

തനിച്ച വലികൾ. (സ്പെഷൽ ത്രെൻ) (Special Train) തനിച്ച വലികൾ
ആവശ്യമായാൽ, മദ്രാസിലിരിക്കുന്ന ത്രാഫിൿ മെനെജർ (Traffic Manager) സാ
യ്പൊടു ബൊധിപ്പിച്ചു, ൩൬ മണികൂർ അവധി വെക്കണം.

സാമാനം. (Luggage) വണ്ടി കയറുന്നതിന്നു ൩ തരം (ക്ലാസ്സ) മുറികൾ ഉ
ള്ളതിൽ, കയറുന്നവൎക്കു ൧ാം തരത്തിൽ ൪൦, ൨ാം തരത്തിൽ ൨൫, ൩ാം തരത്തിൽ ൧൫
റാത്തലും ചുമ്മ കൊണ്ടുപൊകാം; അതിൽ ഏറിയാൽ, തൂക്കിച്ചു നറക്കു പൊലെ വെ
റെ കൂലി കൊടുക്കെണം. അതിന്നും ചീട്ടു വാങ്ങി സൂക്ഷിച്ചു, എത്തുന്നെടത്തു ചീട്ടു
കൊടുത്തു, സാമാനം വാങ്ങാം. കൈക്കിരയായതു മാത്രം വണ്ടിയിൽ കൊണ്ടുപൊ
യി, ആൎക്കും ഇടങ്ങാറു വരാത്ത പ്രകാരം ബാങ്കിൻ കീഴിൽ ആക്കെണം. സ്തെഷ
ൻ മാസ്തൎമ്മാരും കാവൽക്കാരും (Guards) ബാങ്കിങ്കീഴടങ്ങാത്ത കെട്ടു പെട്ടി മുതലാ
യവ നീക്കുന്നതിന്നു കല്പിക്കാം.

ഉത്തരവാദം (Responsability) ചീട്ടു വാങ്ങി, വെറെ ഏല്പിച്ച സാമാനത്തി
ന്നല്ലാതെ, തങ്ങളുടെ ഒരുമിച്ചിരിക്കുന്ന സാമാനത്തിന്നു കെടൊ ചെതമൊ വന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/64&oldid=181633" എന്ന താളിൽനിന്ന് ശേഖരിച്ചത്