താൾ:CiXIV130 1867.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ ദ്രൊഹികളെ നിന്റെ വഴികളെ പഠിപ്പിക്കും. സങ്കീ. ൫൧, ൧൫. ൫൯

നെരെ തെക്കെ നിന്നുള്ള ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വലികൾ.

തിരുച്ചിറാപ്പ
ള്ളിയിൽ നിന്നു
ള്ള ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: തിരുച്ചിറാ
പ്പള്ളി, തിരുവാമ്പൂർ, കോട്ടപ്പടി,
പുതലൂർ, തഞ്ചാവൂർ, സാലിയമംഗ
ലം, അമ്മാപ്പോട്ടൈ, നീടാമംഗലം,
കൊരടാച്ചേരി, കളിക്കരൈ, തിരു
വാളൂർ, കിവളൂർ, ചിക്കൽ.
ആഴ്ചതൊറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ച തൊറും
തിരുച്ചിറാപ്പള്ളിയിൽ
നിന്നുള്ള ആൾകൂലി.
൧ാം തരം ൨ാം തരം ൩ാം തരം
ഉ. മു. ഉ. തി. ഉ. അ. ഉ. അ. ഉ. അ.
തിരുച്ചിറാപ്പള്ളി . . . . . 8 2
30 തഞ്ചാവൂർ. . . . . . . 9 30 3 22 1 14 1 4 0 10
59 നാഗപട്ടണം . . . . . 12 15 4 0 6 15 3 5 1 10

ചിന്നപ്പട്ടണം (മദ്രാശി) പുകവണ്ടി പാതയെ
പറ്റിയ പൊതുവായ അറിയിപ്പു.

൧. ചില ക്രമങ്ങൾ.

നെരപകപ്പുകൾ

ഒരു രാപ്പകലിന്നു ൨൪ മണികൂറും
൧ മണിക്കൂറിന്നു ൨꠱ നാഴികയും
൧ മണിക്കൂറിന്നു ൬൦ വിനാഴികയും (മിനിട്ടു)
൧ നാഴികക്കു ൨൪ വിനാഴികയും (മിനിട്ടു) ഉണ്ടു.

പാതിരാകഴിഞ്ഞു ഉച്ചയൊളവും, ഉച്ചതിരിഞ്ഞു പാതിരാവൊളവും പന്ത്രണ്ടീത മ
ണികൂർ ആകകൊണ്ടു, ൧ മണി തൊട്ടു പന്ത്രണ്ടൊളമെ എണ്ണാറുള്ളു. പിന്നെ ഇ
ത്ര മണിക്കു ഉച്ചക്കു മുമ്പെ (ഉ. മ) എന്നും, ഇത്ര മണിക്കു ഉച്ച തിരിഞ്ഞിട്ടു (ഉ.
തി) എന്നും, വിലാത്തിക്കാർ പറയുന്ന പ്രകാരം, പട്ടികയിൽ കാണിച്ചിരിക്കുന്നു.
അതായതു ഉ. മു ൭. ൧൦ എന്നു കണ്ടാൽ, ഏഴു മണി ൧൦ വിനാഴികക്കു ഉച്ചക്കു മു
മ്പെ (രാവിലെ)‌ എന്നും, ഉ. തി. ൫. ൦ എന്നു കണ്ടാൽ അഞ്ചു മണിക്കു ഉച്ചതിരി
ഞ്ഞിട്ടു എന്നും അറിക.

നെരം. (Time) ചിന്നപ്പട്ടണം (മദ്രാശി‌) നമ്മിൽനിന്നു അധികം കിഴക്കാക
യാൽ, സൂൎയ്യൻ ഇവ്വിടങ്ങളെക്കാൾ അവിടെ മുമ്പെ പൊങ്ങുകയും താഴുകയും ചെ
യ്യുന്നു. എന്നാൽ പുകവണ്ടിക്കാർ എല്ലാ പുകവണ്ടി സ്ഥാനങ്ങളിലെ (സ്തെഷനി
ലെ) ഘടികാരങ്ങളെ മദ്രാശി നെരത്തൊടു ഒപ്പിച്ചു നടത്തുന്നതിനാൽ, നമ്മുടെ അ
താത ഇടങ്ങളിലെ നെരത്തിൽ മുന്തി നില്ക്കുന്നു. അതിപ്രകാരം: വേപ്പൂരിൽ ൬ മ
ണിയായാൽ, അവിടുത്തെ പുകവണ്ടി സ്ഥാനഘടികാരത്തിൽ ൬. ൨൫ (മണി ൬.
വിനാഴിക ൨൫) കാണിക്കും, പാലക്കാട്ടിൽ ൬ മണിയായാൽ, പാലക്കാട്ടെ പുകവ
ണ്ടി സ്ഥാനഘടികാരത്തിൽ ൬. ൨൨ (മണി ൬. വിനാഴിക ൨൨) കാണിക്കും.

എന്നാൽ പുകവണ്ടിയിൽ കയറുവാൻ നിനെക്കുന്നവർ ൟ നെരഭെദം കരു
തീട്ടു വെണം വീട്ടിൽ നിന്നു പുറപ്പെട്ടു നടക്കുവാൻ. പട്ടികയിൽ കാണിച്ച അതാ
ത സമയത്തു തന്നെ അതാത വലികൾ എത്തുകയും പുറപ്പെടുകയും ചെയ്യും എന്നു


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/63&oldid=181632" എന്ന താളിൽനിന്ന് ശേഖരിച്ചത്