താൾ:CiXIV130 1867.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താകയാൽ ദൈവത്തിന്റെ മെൽ ചാടീടുവിൻ ൧ പെത്ര ൫, ൭. ൪൭

ങ്ങിനക്കൊത്ത പകൎപ്പിന്നാകട്ടെ സാക്ഷിപ്പെടുത്തി കൊടുക്കുന്ന പകൎപ്പുകൾക്കു
നിശ്ചയിച്ചിട്ടുള്ള നിരക്കിൻ പ്രകാരം പീസ്സ വാങ്ങപ്പെടും.

൧൯. പിഴയൊ സൌജന്യമൊ കൂടാതെ അഞ്ച കൊല്ലത്തിൽ കുറഞ്ഞ കാല
ത്തെക്കുള്ള പാട്ടാവകാശാധാരങ്ങളുടെ കാൎയ്യത്തിൽ സല ആ ആധാരം എത്ര കാല
ത്തെക്കൊ അത്ര കാലത്തെക്ക മുഴുവനും കൂടി അടക്കെണ്ടുന്ന പാട്ടത്തിന്റെ ഒട്ടു
സംഖ്യയായിരിക്കയും ചെയ്യും.

൨൦. പിഴയൊ സൌജന്യമൊ കൂടാതെ ഏതാനും കൊല്ലങ്ങൾക്കൊ കാലം നിൎണ്ണ
യിച്ചിട്ടില്ലാത്ത മറ്റ പാട്ടാവകാശാധാരങ്ങളുടെ കാൎയ്യത്തിൽ സല കണക്കാക്കെണ്ടി
യതു അഞ്ച കൊല്ലത്തെക്ക പാട്ടത്തിന്മെലാകുന്നു.

൨൧. നിശ്ചയിച്ചിരിക്കുന്ന ഒരു പാട്ടത്തൊടു കൂടയൊ കൂടാതെയൊ ഒരു പിഴ
കൊടുക്കെണ്ടിവന്നാൽ സല ആ പിഴയുടെയും മെൽ പകുപ്പിൽ പറഞ്ഞ പ്രകാ
രം കണക്കാക്കിയ വല്ല പാട്ട സംഖ്യയും ഉണ്ടെങ്കിൽ അതിന്റെയും ഒട്ടതുക ആയി
രിക്കെണ്ടതാകുന്നു.

൨൨. സല കാണിച്ചിട്ടില്ലാതെയൊ മുഴുവൻ വെളിവായി സല കാണിച്ചിട്ടില്ലാ
തെയൊ ഇരിക്കുന്ന ആധാരങ്ങളുടെ കാൎയ്യത്തിൽ സല ആധാരത്തിലെ മുദ്ര സം
ഖ്യക്ക എഴുതുവാൻ പാടുള്ള ഏറ്റവും വലിയ തുകയായിരിക്കയും ചെയ്യും.

൨൩. പ്രത്യെക നിയമത്താൽ നിശ്ചയം ചെയ്തിട്ടില്ലാതെയും സല ക്ലിപ്തപ്പെടു
ത്തുവാൻ പാടില്ലാതെയും ഇരിക്കുന്ന എല്ലാ കാൎയ്യങ്ങളിലും ഓരൊരൊ ആധാരം റജി
സ്ത്രരാക്കുവാൻ കൊടുക്കെണ്ടുന്ന പീസ്സ. ഉറു. ൫.

൨൪. സമൻ (ഹാജർ കല്പന) നടത്തെണ്ടതിന്നു ബത്തയും സാക്ഷിക്കാൎക്കു
കൊടുക്കെണ്ടുന്ന അനുഭവവും അതാത ഡിപ്ടി റജിസ്ത്രകളിലെയൊ സബ്ബഡിപ്ടി
റജിസ്ത്രകളിലെയൊ പ്രധാന ആദ്യ വിചാരണ സീവിൽ കൊടത്തിയിൽ നടത്തി
വരുന്ന നിരക്ക പൊലെ നിശ്ചയപ്പെടുത്തെണ്ടതാകുന്നു.

൨൫. റജിസ്ത്രമാൎക്ക മൈൽ ഒന്നിന്നു നാലണ പ്രകാരവും സബ്ബ റജിസ്ത്രന്മാ
ൎക്കു മൈൽ ഒന്നിന്നു രണ്ട അണ പ്രകാരവും ബത്ത വാങ്ങുകയും ചെയ്യും.

൨൬. റജിസ്ത്ര ആപ്പിസർ കവിനാണ്ട ഉദ്യൊഗസ്ഥനൊ കമ്മിശൻ ഉദ്യൊഗ
സ്ഥനൊ ആയിരുന്നാൽ മൈൽ ഒന്നിന്നു ബത്ത അണ ൮.

൨൭. കക്ഷികൾ പാൎക്കുന്ന ഭവനങ്ങളിൽ ചെന്നു വിസ്താരം ചെയ്യെണ്ടിവ
ന്നാൽ അതിന്നായിട്ടു നിയൊഗിച്ചയക്കുന്ന റജിസ്ത്രൎക്കൊ സബ്ബ റജിസ്ത്രൎക്കൊ
മൈൽ ഒന്നിന്നു രണ്ടു അണ പ്രകാരം ബത്ത കൊടുക്കപ്പെടുകയും ചെയ്യും.

൨൮. ൩൧ാം പകുപ്പ പ്രകാരം റജിസ്ത്രാർ ജനരാൽ റജിസ്ത്ര ചെയ്യുന്ന എല്ലാ
ആധാരങ്ങൾക്കും നിരക്ക പ്രകാരമുള്ള പീസ്സ കൂടാതെ പത്തു ഉറുപ്പികയും ൩൮ാം
പകുപ്പിൻ പ്രകാരം റജിസ്ത്രാർ റജിസ്ത്ര ചെയ്യുന്ന എല്ലാ റജിസ്ത്രെഷനും നിരക്ക
പ്രകാരമുള്ള പീസ്സ കൂടാതെ ൫ ഉറുപ്പിക അധികം വാങ്ങുകയും ചെയ്യും.

൨൯. ൪൧ാം പകുപ്പിൻ പ്രകാരം സീവിൽ കൊടത്തിയിൽ നിന്നു അയക്കുന്ന
ഓരൊരൊ മെമൊരണ്ടങ്ങളുടെ റജിസ്ത്രെഷനും ൭൫ാം പകുപ്പിൻ പ്രകാരം ആ മെ
മൊരണ്ടങ്ങളെ എത്ര ആപ്പിസ്സുകളിലെ ബുക്കിൽ ചെൎക്കെണമൊ. ആ ആപ്പിസ്സി
ൽ നിന്നു മറ്റൊരു ആപ്പിസ്സിലെക്ക എത്ര പകൎപ്പു അയക്കെണമൊ എന്നു നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/51&oldid=181620" എന്ന താളിൽനിന്ന് ശേഖരിച്ചത്