താൾ:CiXIV130 1867.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി കരുതുന്ന

൫. അഞ്ചാം പകുപ്പിൻ പ്രകാരം സ്പെഷ്യാൽ (വിശെഷമായ) റജിസ്ത്രെഷ
ൻ ചെയ്യുന്നതിന്നു സാധാരണ പീസ്സ കൂടാതെ ആ സംഘ്യക്കു ശരിയായിട്ടുള്ള
പീസ്സും അധികം കൊടുക്കെണ്ടതാകുന്നു.

൬. വല്ല റജിസ്ത്രെഷൻ തിരഞ്ഞെടുക്കെണ്ടതിന്നു പീസ്സ ഉറു. ൧.

൭. റജിസ്ത്ര ചെയ്യുന്നതിന്നു മുമ്പെയൊ ചെയ്യുമ്പൊഴൊ ചെയ്ത ശെഷമൊ
വല്ല കാരണങ്ങളെ എഴുതിവെക്കുന്നതിന്നാകട്ടെ പകൎത്തെടുക്കുന്നതിനാകട്ടെ മര
ണ പത്രിക കൊദിസിൽ പത്രം പുത്രനെ ദത്തെടുപ്പാനുള്ള അധികാരപത്രം എ
ന്നീ വകകളെ പകൎക്കെണ്ടുന്ന റജിസ്ത്രരിൽ മുദ്ര വെച്ച രിക്കൊട്ടിന്റെ അകത്തുള്ള
പത്രത്തിന്റെ സാരത്തെ എഴുതി വെക്കുന്നാതിന്നാകട്ടെ ഒരൊ നൂറു വാക്കിന്നൊ
നൂറ്റിൽ കുറഞ്ഞ സംഘ്യക്കൊ പീസ്സ. അണ ൪.

൮. സ്പെഷ്യാൽ മുക്ത്യാർ നാമത്തെ സാക്ഷിപ്പെടുത്തുന്നതിന്നു. അണ ൮

൯. സാധാരണ മുക്ത്യാർ നാമത്തെ സാക്ഷിപ്പെടുത്തുന്നതിന്നു. ഉറു. ൧.

൧൦. മരണ പത്രികയൊ കൊദിസിൽ പത്രമൊ പുത്രനെ ദത്തെടുപ്പാനുള്ള
അധികാരമൊ ഉറയിൽ ആക്കി പൂട്ടി മുദ്രവെച്ചും രിക്കൊട്ടും റജിസ്ത്ര ചെയ്യിച്ചും കൊ
ണ്ടു ഉറപ്പായി അനാമത്തെ വെച്ചാൽ പീസ്സ. ഉറു. ൫.

൧൧. മുദ്രവെച്ച രിക്കൊട്ട തിരികെ വാങ്ങുന്നതിന്നു. ഉറു. ൨.

൧൨. ഒരു തൎജ്ജമ ഫയൽ ചെയ്യുന്നതിന്നു. ഉറു. ൧.

൧൩. ഒരു കമ്മിശൻ പുറപ്പെടുന്നതിന്നൊ ഒരു കക്ഷിയുടെ വാസസ്ഥലത്തി
ന്നു പൊകുന്നതിന്നൊ പത്തു ഉറുപ്പികയും വഴി ചെലവും താഴെ പറയുന്ന പ്ര
കാരം ബത്തയും.

൧൪. ഇതിന്നു മെലെ പകുപ്പിൽ പറഞ്ഞിരിക്കുന്ന വല്ല സംഗതിയിലും ഒരു
റജിസ്ത്ര വെണ്ടിവന്നാൽ അധികം കൊടുക്കെണ്ടും പീസ്സ. ഉറു. ൫.

൧൫. ഒരു ആധാരത്തിലെ സംഖ്യ നൂറു ഉറുപ്പികയിൽ അധികമില്ലാതെയും മു
ന്നൂറു വാക്കിൽ അധികം എഴുതീട്ടുള്ളതായും ഇരുന്നാൽ അധികമുള്ള വാക്കിന്നു റജി
സ്ത്ര ഉദ്യൊഗസ്ഥന്മാർ സാക്ഷിപ്പെടുത്തി കൊടുക്കുന്ന പകൎപ്പുകൾക്കു നിബന്ധ
നപ്പെടുത്തീട്ടുള്ള പ്രകാരം പീസ്സ വാങ്ങപ്പെടും.

൧൬. റജിസ്ത്ര ചെയ്യുന്നതായി ഹാജരാക്കപ്പെടുന്ന ഒരു ആധാരത്തിന്നു ഒന്നൊ
അധികമൊ ചെൎത്തിരുന്നാൽ അങ്ങിനക്കൊത്ത പട്ടികയിലൊ പട്ടികകളിലൊ വാ
ക്കുകളുടെ ഒട്ടു സംഖ്യ റജിസ്ത്ര ഉദ്യൊഗസ്ഥന്മാർ സാക്ഷിപ്പെടുത്തി കൊടുക്കുന്ന
പകൎപ്പുകൾക്കു നിശ്ചയപ്പെടുത്തീട്ടുള്ള പ്രകാരം പീസ്സ വാങ്ങപ്പെടും.

൧൭. ൭൨. ൭൩. ൭൪. ൭൮ എന്നീ പകുപ്പുകളിലെ നിബന്ധന പ്രകാരം ഒരു
ആപ്പിസ്സിൽനിന്നു മറ്റൊരു ആപ്പിസിലെക്കു അയക്കെണ്ടതായ റജിസ്ത്ര ചെയ്ത
ആധാരങ്ങളുടെയും ഇണ്ടൊൎസ്സമെണ്ടകളുടെയും (മെലെഴുത്തുകൾ) സട്ടിപ്പിക്കെട്ടക
ളുടെയും പകൎപ്പുകളെ രജിസ്ത്ര ഉദ്യൊഗസ്ഥന്മാർ സാക്ഷിപ്പെടുത്തി കൊടുക്കുന്ന വ
ക പകൎപ്പുകൾക്കു നിയമിച്ചിട്ടുള്ള നിരക്കിന്നു അനുസരിച്ച റജിസ്ത്രക്കായി അപെ
ക്ഷിക്കുന്ന ആളുകളുടെ സ്വന്ത ചെലവിന്മെൽ തയ്യാർ ചെയ്യപ്പെടും.

൧൮. ഒരു ആധാരത്തിന്റെ നെർ പകൎപ്പിനെയൊ എതിരാധാരത്തിനെയൊ
അസ്സൽ ആധാരം റജിസ്ത്ര ചെയ്യുന്നതൊടു കൂടി റജിസ്ത്ര ചെയ്യപ്പെടുമ്പൊൾ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/50&oldid=181619" എന്ന താളിൽനിന്ന് ശേഖരിച്ചത്