താൾ:CiXIV130 1867.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിട്ടു കഷ്ടപ്പെടരുതെ. ൧ പെത്ര. ൪, ൧൫. ൪൫

൪. പാട്ടം വീട്ടുകൂലി മുതലായ ആധാരങ്ങൾക്കു മുദ്ര പറ്റിക്കെണ്ടുന്ന ക്രമങ്ങൾ.

ഒരു സംവത്സരവും അതിൽ അധികവും
൨൪ ഉറുപ്പികയിൽ ഉറു. അ. ഉറു. അ.
ഏറാത്തതിന്നു. ,, ,,
൨൪ ഉറുപ്പികയിൽ ഏറി. ൫൦ ,, ,, ,, ൧൨
൫൦ ,, ൧൦൦ ,, ,, ൧൨ ,,
൧൦൦ ,, ൨൨൫ ,, ,, ,,
൨൨൫ ,, ൫൦൦ ,, ,, ,,
൫൦൦ ,, ൧൦൦൦ ,, ,, ,,
൧൦൦൦ ,, ൨൦൦൦ ,, ,, ൧൬ ,,
൨൦൦൦ ,, ൪൦൦൦ ,, ൧൬ ,, ൩൨ ,,
൪൦൦൦ ,, ൬൦൦൦ ,, ൨൪ ,, ൪൮ ,,
൬൦൦൦ ,, ൧൦൦൦൦ ,, ൪൦ ,, ൮൦ ,,
൧൦൦൦൦ ,, ൨൫൦൦൦ ,, ൧൦൦ ,, ൨൦൦ ,,
൨൫൦൦൦ ,, ൫൦൦൦൦ ,, ൨൦൦ ,, ൪൦൦ ,,

പിന്നെ കയറുന്നൊരൊ ഇരുപതിനായിരത്തിന്നും അതിന്റെ യാതൊരു അം
ശത്തിന്നും ഏക വത്സരത്തിനായി ഉറു ൧൦൦ ബഹു വത്സരങ്ങൾക്കായി ഉറു ൨൦൦
കയറുകയും ചെയ്യും.

റജിസ്ത്രെഷൻ.

൧൮൬൪. മാൎച്ച ൨൪൲. സ്ഥിരപ്പെട്ടുവന്ന ഇന്ത്യ റജിസ്ത്രെഷൻ ആക്തിന്റെ
൧൩ാം പകുപ്പിൻ പ്രകാരം നൂറു ഉറുപ്പികയുള്ളതും നൂറു ഉറുപ്പികയിൽ ഏറുന്നതുമാ
യ ജന്മാധാരം പണയാധാരം പാട്ടാധാരം മരണ പത്രിക. കൊദിസിൽ പത്രം (മര
ണ പത്രികക്കു പിന്നീട്ട കല്പന) മെമൊരന്തും (ജ്ഞാപകച്ചീട്ടു) കൈമുറി പുത്ര
നെ ദത്തെടുപ്പാനുള്ള അധികാരപത്രം എന്നിവ എല്ലാം അതാത താലൂക്ക കച്ചെ
രികളിലൊ കൊടുത്തികളിലൊ റജിസ്ത്ര ചെയ്യാഞ്ഞാൽ അവ ദുൎബ്ബലമായി പൊക
യും ചെയ്യും. നൂറു ഉറുപ്പികയിൽ കറച്ചമുള്ള ആധാരം റജിസ്ത്ര ചെയ്കയൊ ചെ
യ്യാതിരിക്കയൊ ചെയ്യുന്നതു ദൂഷ്യമില്ല എന്നും ൧൫ാം പകുപ്പിൽ കാണിച്ചിരിക്കുന്നു.

എന്നാൽ ആധാരങ്ങളെ റജിസ്ത്ര ചെയ്യിപ്പാൻ വെണ്ടി കൊടുക്കെണ്ടുന്ന പീ
സ്സ നിരക്ക (കൂലി വിവരം) ൧൮൬൬ മെയി ൧ാം൲ നടപ്പായി വന്നിരിക്കുന്നു.

൧. മുന്നൂറു വാക്കിൽ അധികമാകാതെയും നൂറു ഉറുപ്പികയിൽ കവിയാതെയുമു
ള്ള ആധാരത്തിന്നു പീസ്സ ഉറു. ൧.

൨. നൂറു ഉറുപ്പിക മുതൽ ആയിരം ഉറുപ്പിക വരയുമുള്ള ആധാരത്തിന്നു ഉറു. ൨.

൩. ആയിരം ഉറുപ്പികയിൽ കവിഞ്ഞു അയ്യായിരം ഉറുപ്പികയിൽ ഏറാതെയുമു
ള്ള ആധാരത്തിന്നു ഉറു. ൩.

൪. അയ്യായിരത്തിൽ കവിഞ്ഞുവന്ന ഒരൊ ആയിരം ഉറുപ്പികക്കൊ ആയിര
ത്തിൽ കുറഞ്ഞ വല്ല സംഘ്യക്കൊ പീസ്സ കയറുന്നതു അണ. ൮.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/49&oldid=181618" എന്ന താളിൽനിന്ന് ശേഖരിച്ചത്